സ്വന്തം ലേഖകൻ: ഇന്ത്യൻ സിനിമയുടെ പ്രിയപ്പെട്ട നടന്‍, തമിഴകത്തിന്റെ ‘ഉലകനായകൻ’ കമൽഹാസൻ, നടിയും സംവിധായികയുമായ സുഹാസിനിയ്ക്ക് ജീവിതത്തിന് ദിശാബോധം നൽകുകയും എന്നും പിന്തുണയേകുകയും ചെയ്ത ചെറിയച്ഛനാണ്. കമൽഹാസന്റെ ജേഷ്ഠസഹോദരനായ ചാരുഹാസന്റെ മകളാണ് രണ്ടാമത്തെ സുഹാസിനി. തന്റെ ജീവിതത്തിൽ കമൽ ഹാസൻ ചെലുത്തിയ സ്വാധീനങ്ങളെയും നന്മകളെയും കുറിച്ച് സംസാരിക്കുന്ന സുഹാസിനിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. …
സ്വന്തം ലേഖകൻ: സൌദിയില്‍ ലേബര്‍ വിസകള്‍ റദ്ദാക്കില്ലെന്ന് ഉറപ്പു നൽകി തൊഴില്‍ സാമൂഹിക മന്ത്രാലയം. അവിദഗ്ദ തൊഴിലാളികള്‍ക്ക് പരീക്ഷ ഏര്‍പ്പെടുത്തുന്നുവെന്ന പ്രഖ്യാപനത്തിനൊപ്പമാണ് ലേബര്‍ വിസകളും നിര്‍ത്തലാക്കിയേക്കുമെന്ന് പ്രചാരണമുണ്ടായത്. എന്നാല്‍ ലേബര്‍ വിസകള്‍ നിര്‍ത്തലാക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ‘ആമിൽ’ വിസ അഥവാ ലേബർ വിസ തസ്തികകളിലായി ഏതാണ്ട് 26 ലക്ഷം പേരാണ് സൌദിയിലുള്ളത്. അവിദഗ്ധ മേഖലയിലുള്ള ഇവര്‍ക്ക് …
സ്വന്തം ലേഖകൻ: മുഖ്യമന്ത്രി പിണറായി വിജയന് മാവോയിസ്റ്റുകളുടെ പേരില്‍ വധഭീഷണി. ഏഴു മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്ന മുഖ്യമന്ത്രിക്കു വേണ്ട ശിക്ഷ നടപ്പാക്കുമെന്ന ഭീഷണിക്കത്താണ് ലഭിച്ചത്. വടകര പൊലീസ് സ്റ്റേഷനിലാണ് കത്ത് ലഭിച്ചത്. “ഇന്നാട്ടിലെ സാധാരണക്കാര്‍ക്കായി പൊരുതിയ ഏഴു സഖാക്കളെ വെടിവെച്ചു കൊന്ന കേരള മുഖ്യന് വേണ്ടതായ ശിക്ഷ ഞങ്ങള്‍ നടപ്പിലാക്കും,” എന്നാണ് കത്തിലുള്ളത് എന്ന് വിവിധ …
സ്വന്തം ലേഖകൻ: ദല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമാകുന്നു. വായു നിലവാരസൂചിക പലയിടങ്ങളിലും 700 രേഖപ്പെടുത്തി. 37 വായു നിലവാര നിരീക്ഷണ കേന്ദ്രങ്ങളില്‍ ഭൂരിഭാഗത്തിലും വളരെ മോശം നിലവാരമാണ് ഇന്ന് രേഖപ്പെടുത്തിയത്. അതേസമയം, വായുമലിനീകരണ തോത് വീണ്ടും ഉയര്‍ന്നതോടെ ദല്‍ഹി, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രണ്ടുദിവസം കൂടി അടച്ചിടാന്‍ നിര്‍ദേശിച്ചിരുന്നു. പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയുടേതാണ് …
സ്വന്തം ലേഖകൻ: ഒമ്പതാം വയസില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം കരസ്ഥമാക്കാനൊരുങ്ങി ബെല്‍ജിയംകാരൻ ലോറന്റ് സൈമന്‍സ്. ലോകത്തിലെ മികച്ച സര്‍വകലാശാലകളില്‍ നിന്ന് ഉന്നത ബിരുദപഠനത്തിനുള്ള വാഗ്ദാനവും ലോറന്റിന് ലഭിച്ചു കഴിഞ്ഞു. നെതര്‍ലന്‍ഡ്‌സിലെ ഐന്ധോവന്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ് ലോറന്റ്. ഡിസംബറില്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതോടെ പത്താം വയസില്‍ അലബാമ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയ മൈക്കല്‍ …
സ്വന്തം ലേഖകൻ: ദുബായില്‍നിന്ന് അബുദാബിയിലെത്താന്‍ വെറും 12 മിനുറ്റ്! അമേരിക്കന്‍ കമ്പനിയായ വിര്‍ജിന്റെ ഹൈപര്‍ ലൂപ് വണ്‍ എന്ന ആധുനിക യാത്രാ സംവിധാനം സ്വപ്ന വേഗത്തിലുള്ള യാത്ര യാഥാർഥ്യമാക്കാൻ ഒരുങ്ങുന്നത്. 160 കിലോ മീറ്ററാണു ദുബായില്‍നിന്ന് അബുദാബിയിലേക്കുള്ള റോഡ് ദൂരം. ഇത്രയും ദൂരം താണ്ടാന്‍ വേണ്ടത് ഒന്നേ മുക്കാല്‍ മണിക്കൂര്‍. ഈ യാത്രയാണു ഹൈപര്‍ ലൂപ് …
സ്വന്തം ലേഖകൻ: : ആര്‍ഫിഷല്‍ ഇന്‍റലിജന്‍സ് സംവിധാനം ഉപയോഗിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ഒരാള്‍ക്ക് മരണം സംഭവിക്കുമോ എന്ന് പ്രവചിക്കാന്‍ സാധിക്കുമെന്ന് പഠനം. അമേരിക്കയിലെ പെന്‍സില്‍വാനിയയിലെ ജെയ്‌സിഞ്ചര്‍ ഹെല്‍ത്ത് സിസ്റ്റത്തിലെ ഗവേഷകരാണ് ഒരു വര്‍ഷം എടുത്തു നടത്തിയ പഠനത്തിലൂടെ ഇത്തരം ഒരു സിസ്റ്റം വികസിപ്പിച്ചെടുത്തത്. നാല് ലക്ഷത്തോളം രോഗികളുടെ 17.7 ലക്ഷം ഇസിജി ഫലങ്ങള്‍ വിശകലനം ചെയ്താണ് …
സ്വന്തം ലേഖകൻ: മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത് എഴുതിത്തയ്യാറാക്കിയ തിരക്കഥയായിരുന്നെന്ന് ശിവസേന. ഗവര്‍ണറുടെ ഇടപെടലിനെയും ശിവസേനയുടെ മുഖപത്രമായ സാംന വിമര്‍ശിച്ചു. പരോക്ഷമായി അധികാരം ബി.ജെ.പിയുടെ കൈകളിലേക്കെത്തിച്ച നടപടിയാണ് രാഷ്ട്രപതി ഭരണമെന്നും ഫഡ്‌നാവിസിന്റെത് മുതലക്കണ്ണീരാണെന്നും സാംനയുടെ എഡിറ്റോറിയലില്‍ ആരോപിക്കുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ശിവസേനയ്ക്ക് 24 മണിക്കൂര്‍ മാത്രം അനുവദിച്ചതും ഭൂരിപക്ഷം തെളിയിക്കാന്‍ അധിക സമയം അനുവദിക്കാത്തതും …
സ്വന്തം ലേഖകൻ: ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഭരണഘടനാ ബെഞ്ചിന്‍റെ 2018 സെപ്തംബര്‍ 28 ലെ വിധി നിലനില്‍ക്കും. പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് യുവതി പ്രവേശനക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. പുനഃപരിശോധന ആവശ്യപ്പെട്ട് സമര്‍പ്പിച്ച 56 ഹര്‍ജികളില്‍ ചൂണ്ടികാട്ടിയ ആചാരവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഏഴംഗ വിശാലബെഞ്ചിലേക്ക് മാറ്റിയെന്നാണ് …
സ്വന്തം ലേഖകൻ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹരജി സുപ്രീംകോടതി തള്ളി. ബി.ജെ.പി നേതാവ് മീനാക്ഷി ലേഖിയുടെ പരാതിയാണ് തള്ളിയത്. ഭാവിയില്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്ന് കോടതി രാഹുലിനോട് നിര്‍ദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഫാല്‍ കരാറിലെ ഇടപെടലിനെ വിമര്‍ശിച്ചായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഇത് ക്രിമിനല്‍ക്കുറ്റമാണെന്നു …