സ്വന്തം ലേഖകൻ: ഡല്‍ഹിയിലെ പോലീസുകാര്‍ ചൊവ്വാഴ്ച രാവിലെ തുടങ്ങിയ സമരം 11 മണിക്കൂറിനുശേഷം രാത്രിയോടെ അവസാനിപ്പിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്നാണിത്. കഴിഞ്ഞ ദിവസം തീസ് ഹസാരി കോടതി പരിസരത്ത് അഭിഭാഷകരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് പോലീസുകാര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. നീതിയും സംരക്ഷണവും ആവശ്യപ്പെട്ട് ആയിരക്കണക്കിന് പോലീസ് ഉദ്യോഗസ്ഥരാണ് ഡല്‍ഹി പോലീസ് ആസ്ഥാനത്തിന് …
സ്വന്തം ലേഖകൻ: കുട്ടികള്‍ ഇരകളാകുന്ന പോക്‌സോ കേസുകളുടെ നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി രൂപീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. ആഭ്യന്തരം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യനീതി, നിയമം, പട്ടികജാതി-പട്ടികവര്‍ഗവികസനം എന്നീ വകുപ്പുകളുടെ സെക്രട്ടറിമാര്‍ ഇതില്‍ അംഗങ്ങളായിരിക്കും. രണ്ടു മാസം കൂടുമ്പോള്‍ ഈ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. …
സ്വന്തം ലേഖകൻ: അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ശവസംസ്‌കാരം തടഞ്ഞ് ഹൈക്കോടതി. ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ ശവസംസ്‌കാരം പാടില്ലെന്നും സര്‍ക്കാര്‍ മൃതദേഹം സൂക്ഷിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. ബന്ധുക്കളുടെ ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി. ശവസംസ്‌കാരം തടയണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട കാര്‍ത്തിയുടേയും മണിവാസകിന്റേയും സഹാദരങ്ങളാണ് ഹരജി സമര്‍പ്പിച്ചത്. സംസ്‌കാരം നടത്താനുളള്ള കീഴ്ക്കോടതിയുടെ ഉത്തരവ് നിയമപരമല്ലെന്നാണ് ഹരജിയില്‍ പറയുന്നത്. …
സ്വന്തം ലേഖകൻ: ഷാജിപാപ്പനും, ഷമീറും, ഡ്യൂഡും, സാത്താന്‍ സേവ്യറും, ക്യാപ്റ്റന്‍ ക്ലീറ്റസും കേരളത്തില്‍ ഉണ്ടാക്കിയ ഓളം ചെറുതല്ല. ആട് 2 ന്റെ വന്‍ വിജയവും അതാണ് കാണിച്ചുതരുന്നത്. ചിത്രത്തിന്റെ മൂന്നാം ഭാഗവും പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ഒരു വിവരവും പ്രേക്ഷകര്‍ക്ക് ലഭിച്ചിരുന്നില്ല. ഇപ്പോഴിതാ ആട് 3 ഷൂട്ടിംഗും റിലീസും പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാവ് വിജയ് ബാബുവും ജയസുര്യയും സംവിധായകന്‍ …
സ്വന്തം ലേഖകൻ: എ.ഐ.ഡി.എം.കെ മുന്‍ നേതാവും ജയലളിതയുടെ ഉറ്റ തോഴിയുമായിരുന്ന വി.കെ ശശികലയുടെ ബിനാമി പേരിലുള്ള 1600 കോടിയുടെ സ്വത്ത് കണ്ടുകെട്ടി. ആദായ നികുതി വകുപ്പാണ് ബിനാമി ട്രാന്‍സാക്ഷന്‍ നിരോധിത നിയമം ചുമത്തി ശശികലയുടെ സ്വത്ത് കണ്ടുകെട്ടിയത്. 2016 നവംബര്‍ എട്ടിന് ശേഷം നിരോധിച്ച നോട്ടുകള്‍ ഉപയോഗിച്ചാണ് ബിനാമി പേരില്‍ ശശികല വസ്തുവകകള്‍ വാങ്ങിയത് എന്ന് …
സ്വന്തം ലേഖകൻ: മാവോയിസ്റ്റ് വിഷയത്തില്‍ പൊലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി നിയമസഭയില്‍. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട്ട് രണ്ടു യുവാക്കളെ അറസ്റ്റു ചെയ്‌തതിനെ ന്യായീകരിച്ച മുഖ്യമന്ത്രി അട്ടപ്പാടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ പൊലീസിനു വീഴ്‌ചപറ്റിയിട്ടില്ലെന്നും സഭയിൽ പറഞ്ഞു. വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്ന വാദം പിണറായി പൂർണ്ണമായി തള്ളി. മാവോയിസ്റ്റുകളെ ആട്ടിൻകുട്ടികളായി ചിത്രീകരിക്കേണ്ട ആവശ്യമില്ലെന്ന് പിണറായി പറഞ്ഞു. സിആർപിഎഫിനെ …
സ്വന്തം ലേഖകൻ: പതിനാലാം വാര്‍ഷികത്തിന്റെ ഭാഗമായി ഗോ എയര്‍ ടിക്കറ്റ് നിരക്ക് കുറച്ചു. 1,214 രൂപമുതലാണ് ആഭ്യന്തര യാത്രാ നിരക്കുകള്‍. ഇന്റര്‍നാഷണല്‍ നിരക്ക് 6,714 രൂപയിലാണ് തുടങ്ങുന്നത്. നവംബര്‍ ആറിനാണ് ഓഫര്‍ തുടങ്ങുന്നത്. നവംബര്‍ 13 മുതല്‍ ഡിസംബര്‍ 31വരെയുള്ള യാത്രകള്‍ക്കാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. ഗോ എയറിന്റെ വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ വഴി ടിക്കറ്റ് …
സ്വന്തം ലേഖകൻ: റെയ്സ് എന്ന വാഹനത്തിലൂടെ സബ് കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് പുത്തന്‍ ചുവടുവയ്പ്പിനൊരുങ്ങുകയാണ് ജാപ്പനീസ് വാഹനനിര്‍മാതാക്കളായ ടൊയോട്ട. ആഗോള തലത്തില്‍ നവംബര്‍ അഞ്ചിന് അവതരിപ്പിക്കുന്ന ഈ വാഹനം സെഗ്മെന്റിലെ തന്നെ ഫീച്ചര്‍ റിച്ച് മോഡലായിരിക്കുമെന്നാണ് വിവരം. ടൊയോട്ടയ്ക്ക് ഏറെ കുതിപ്പേകുമെന്ന് കരുതുന്ന ഈ വാഹനം 2016-വരെ നിരത്തുകളിലുണ്ടായിരുന്ന ടൊയോട്ട റഷിന്റെ പിന്‍ഗാമിയായിരിക്കും. ടോക്യോ മോട്ടോര്‍ …
സ്വന്തം ലേഖകൻ: ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ കംഫര്‍ട്ട് വുമണ്‍ എന്ന ഡോക്യുമെന്ററിക്ക് ജപ്പാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശനാനുമതി ലഭിച്ചു. ഷുസെന്‍ജൊ; ദ മെയിന്‍ ബാറ്റില്‍ ഗ്രൗണ്ട് ഓഫ് കംഫര്‍ട്ട് വുമണ്‍ ഇഷ്യൂ എന്നു പേരിട്ടിരിക്കുന്ന ഡോക്യമെന്ററി സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ജപ്പാന്‍ ഭരണകൂടം സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ പ്രദര്‍ശിപ്പിക്കേണ്ട എന്നു തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെ നിരവധി ലോക സംവിധായകര്‍ രംഗത്തെത്തുകയുമുണ്ടായി. …
സ്വന്തം ലേഖകൻ: മാവോയിസ്റ്റ് ലഘുലേഖ കൈവശം വെച്ചെന്നാരോപിച്ച് കോഴിക്കോട് പൊലീസ് അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികള്‍ നഗരമാവോയിസ്റ്റുകളെന്ന് പൊലീസ്. കൂടുതല്‍ പേര്‍ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു. കാട്ടിലെ മാവോയിസ്റ്റുകളുടെ കണ്ണികളായി ഇവര്‍ പ്രവര്‍ത്തിച്ചെന്നും പൊലീസ് പറഞ്ഞു. ഒരാള്‍ ഓടി രക്ഷപ്പെട്ടിരുന്നു ഇയാള്‍ കോഴിക്കോട് സ്വദേശിയാണെന്നും പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ വ്യാപക പ്രതിഷേധം …