സ്വന്തം ലേഖകൻ: തമിഴ്‌നാട്ടിലെ ശിവഗംഗയില്‍ നടന്ന പര്യവേക്ഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ ഇന്ത്യന്‍ ചരിത്രം തന്നെ മാറ്റിയെഴുതാന്‍ കാരണമായേക്കുമെന്ന് റിപ്പോര്‍ട്ട്. സിന്ധു നദീതട നാഗരികത ദ്രാവിഡ സംസ്‌കാരമായിരുന്നുവെന്നും ചില കാരണങ്ങളാല്‍ ഇവിടെ താമസിച്ചിരുന്നവര്‍ ദക്ഷിണേന്ത്യയിലേക്കു കുടിയേറുകയായിരുന്നുവെന്നുമുള്ള വാദങ്ങളെ സാധൂകരിക്കുന്ന തെളിവുകളാണ് ശിവഗംഗയിലെ കീഴടിയില്‍ നിന്ന് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. സിന്ധു സംസ്‌കാരത്തില്‍ കണ്ടെത്തിയ ലിപികള്‍ ദ്രാവിഡ ലിപികള്‍ ആണെന്നുള്ള …
സ്വന്തം ലേഖകൻ: സിനിമാ പ്രേമികള്‍ സമീപകാലത്തൊന്നുമില്ലാത്ത അത്ര ആകാംക്ഷയോടെയാണ് ജോക്കറിനായി കാത്തിരിക്കുന്നത്. ചിത്രത്തെക്കുറിച്ച് പുറത്ത് വരുന്ന വാര്‍ത്തകളും റിപ്പോര്‍ട്ടുകളുമെല്ലാം കാത്തിരിപ്പിന് ആവേശം പകരുന്നു. പ്രതീക്ഷ ഉയര്‍ത്തുന്നതായിരുന്നു ചിത്രത്തിന്റെ ടീസറും ട്രെയിലറുമെല്ലാം. ഇതോടൊപ്പം ചിത്രം വിവാദത്തിനും തിരികൊളുത്തിയിട്ടുണ്ട്. അമേരിക്കയിലെന്നും ചര്‍ച്ചയാകുന്ന തോക്ക് ഭീകരതയുമായി ബന്ധപ്പെട്ടതാണ് സിനിമയെ ചൊല്ലിയുളള വിവാദം. സമൂഹം തങ്ങളോട് ചെയ്തതിനുള്ള പ്രതികാരമെന്ന നിലയില്‍ ആളുകളെ …
സ്വന്തം ലേഖകൻ: രണ്‍വീര്‍ സിങ്ങും ആലിയ ഭട്ടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബോളിവുഡ് ചിത്രം ‘ഗള്ളി ബോയ്’ ഓസ്‌കാറില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. സോയ അക്തര്‍ സംവിധാനം ചെയ്ത മ്യൂസിക്കല്‍-ഡ്രാമ ചിത്രം ഈവര്‍ഷം ഫെബ്രുവരി 14-നാണ് തിയേറ്ററുകളിലെത്തിയത്. ഗള്ളി ബോയിയുടെ ഓസ്‌കര്‍ പ്രവേശം സംബന്ധിച്ച വാര്‍ത്ത സോയയുടെ സഹോദരനും സംവിധായകനുമായ ഫര്‍ഹാന്‍ അക്തറാണ് ട്വീറ്റ് ചെയ്തത്. 92-ാമത് …
സ്വന്തം ലേഖകൻ: പാലാ ഉപതിരഞ്ഞെടുപ്പിന് രണ്ട് ദിവസം ബാക്കിനിൽക്കെയാണ് സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിൽകൂടി തിരഞ്ഞെടുപ്പ് കമ്മിഷൻ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച് എംപിമാരായ നാല് നിയമസഭാ സാമാജികര്‍ ഒഴിഞ്ഞതും ഒരു സാമാജികൻ മരിച്ചതുമാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കിയത്. വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, എറണാകുളം , മഞ്ചേശ്വരം മണ്ഡലങ്ങളിലേക്കാണ് സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്ര, ഹരിയാന …
സ്വന്തം ലേഖകൻ: വാട്സാപ്പും ഇന്‍സ്റ്റഗ്രാമും വില്‍ക്കാനുള്ള യു.എസ് സെനറ്റ് ആവശ്യം തള്ളി ഫെയ്സ്ബുക്ക് തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. കഴിഞ്ഞദിവസം വാഷിങ്ടണില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയിലാണ് സക്കര്‍ബര്‍ഗ് നിലപാട് വ്യക്തമാക്കിയത്. വാഷിങ്ടണിലെത്തിയ സക്കര്‍ബര്‍ഗ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായും ചര്‍ച്ച നടത്തി. സെനറ്റംഗം ജോഷ് ഹാവ്ലിയാണ് വാട്സാപ്പും ഇന്‍സ്റ്റഗ്രാമും ഒഴിവാക്കാന്‍ സക്കര്‍ബര്‍ഗിനോട് ആവശ്യപ്പെട്ടത്. ഇദ്ദേഹം തന്നെയാണ് ഇക്കാര്യം …
സ്വന്തം ലേഖകൻ: സ്ത്രീധനമാവശ്യപ്പെട്ട് മരുമകളെ കയ്യേറ്റം ചെയ്ത് റിട്ട: ഹൈക്കോടതി ജഡ്ജിയും കുടുംബവും. ഹൈദരബാദ് ഹൈക്കോടതി ജഡ്ജിയായിരുന്ന നൂട്ടി രാമമോഹന റാവുവും കുടുംബവുമാണ് മരുമകളെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത്. പേരക്കുട്ടികളുടെ മുന്നില്‍ വച്ചായിരുന്നു മര്‍ദ്ദനം ഈ വര്‍ഷം ഏപ്രില്‍ 20ന് രാത്രി നടക്കുന്ന ക്രൂര മര്‍ദ്ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. വാക്ക് തര്‍ക്കത്തിന് …
സ്വന്തം ലേഖകൻ: സിനിമാ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘ജല്ലിക്കട്ടിന്റെ’ ടീസര്‍ പുറത്തുവിട്ടു. ചിത്രത്തെ കുറിച്ച് കേട്ടതൊക്കെ ശരിയാണെന്ന് ഉറപ്പു നല്‍കുന്നതാണ് ടീസര്‍. മികച്ച ഫ്രെയിമുകളും അതിനൊത്ത ഗംഭീര പശ്ചാത്തല സംഗീതവുമാണ് ടീസറിന്റെ ഹൈലൈറ്റ്. അറക്കാന്‍ കൊണ്ടു വന്ന പോത്ത് രക്ഷപ്പെട്ട് ഓടുന്നതും അതിനെ പിടിച്ചു കെട്ടാനായി ഒരുഗ്രാമം മുഴുവന്‍ പിന്നാലെ …
സ്വന്തം ലേഖകൻ: സ്വവര്‍ഗപ്രണയം നിയമവിധേയമാക്കിയ ദിവസം താന്‍ പൊട്ടിക്കരഞ്ഞെന്ന് ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍. സ്വവര്‍ഗ പ്രണയികള്‍ തമ്മിലുള്ള വിവാഹമാണ് ഇനി ഇന്ത്യയില്‍ വരേണ്ട മാറ്റം എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേയുടെ ന്യൂസ് കണ്‍ക്ലേവിലാണ് സംവിധായകന്റെ തുറന്നുപറച്ചില്‍. 377-ാം പിന്‍വലിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്ന ദിവസം തന്നെയായിരുന്നു തന്റെ പിതാവിന്റെ ജന്മദിനമെന്നും ഇത് സന്തോഷത്തോടൊപ്പം …
സ്വന്തം ലേഖകൻ: സാമ്പത്തിക മാന്ദ്യം പരിഹരിയ്ക്കാന്‍ നികുതി ഇളവുകള്‍ പ്രഖ്യാപിച്ച്, ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇന്ത്യന്‍ കമ്പനികള്‍ക്കുള്ള കോര്‍പറേറ്റ് നികുതി കുറച്ചു. വിപണിയിലേക്കുള്ള പണമൊഴുക്ക് കൂട്ടാന്‍ ഓഹരി വില്‍പനയിലെ സര്‍ചാര്‍ജ് ഒഴിവാക്കും. മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ഓഹരി വിപണിയില്‍ വന്‍മുന്നേറ്റമുണ്ടായി. ഉല്‍പാദന മേഖലയിലേയ്ക്ക് വരുന്ന പുതിയ കമ്പനികള്‍ക്കും നിലവിലുള്ളവയിലെ പുതിയ നിക്ഷേപങ്ങള്‍ക്കും 15 ശതമാനമാണ് കോര്‍പറേറ്റ് …
സ്വന്തം ലേഖകൻ: ബൈബിളിലെ പുരാതന നഗരങ്ങള്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി പുരാവസ്തു ഗവേഷകര്‍. ഇസ്രയേല്‍, അമേരിക്ക, ജോര്‍ദ്ദാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് പഴയനിയമത്തിലെ ഭീമാകാരരൂപിയായ ഗോലിയാത്തിന്‍റെ ജന്മസ്ഥലം കണ്ടെത്തിയെന്ന അവകാശവാദം ഉയര്‍ത്തിയിരിക്കുന്നത്. ജോര്‍ദാനിലെ അറാബ താഴ്വരയിലെ ചെമ്പ് ഖനിയില്‍ നടത്തിയ ഗവേഷണത്തിലാണ് ഗോലിയാത്തിന്‍റെ ജന്മസ്ഥലമായ ഗാത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നാണ് ഇസ്രയേലിലെ ടെല്‍ അവീവ് സര്‍വ്വകലാശാലയിലെ ഗവേഷകരടങ്ങുന്ന സംഘത്തിന്‍റെ …