സ്വന്തം ലേഖകന്‍: സ്‌പേസ് എക്‌സിന്റെ റോക്കറ്റില്‍ ചന്ദ്രനെ ചുറ്റാന്‍ പോകുന്ന ആദ്യ ബഹിരാശ ടൂറിസ്റ്റ് ഈ ജാപ്പനീസ് കോടീശ്വരന്‍. അമേരിക്കയിലെ സ്വകാര്യ ബഹിരാകാശ ഏജന്‍സിയായ സ്‌പേസ് എക്‌സിന്റെ റോക്കറ്റില്‍ ചന്ദ്രനെ ചുറ്റിപ്പറക്കാന്‍ പുറപ്പെടുന്ന ആദ്യ യാത്രികന്‍ ജാപ്പനീസ് കോടീശ്വരന്‍ യുസാകു മയേസാവ. സ്‌പേസ് എക്‌സ് ട്വിറ്ററിലൂടെയാണ് യാത്രികന്റെ പേര് വെളിപ്പെടുത്തിയത്. ഓണ്‍ലൈന്‍ ഫാഷന്‍ വ്യാപാരരംഗത്തെ അതികായനും …
സ്വന്തം ലേഖകന്‍: കൊക്കോകോള ഇനി കഞ്ചാവ് ഫ്‌ലേവറിലും ലഭിച്ചേക്കും; കഞ്ചാവ് ചേരുവയായ പാനീയം വിപണിയിലിറക്കാന്‍ ചര്‍ച്ച നടക്കുന്നതായി റിപ്പോര്‍ട്ട്. ശാരീരിക അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന കഞ്ചാവ് ചേരുവയായ പാനീയമായിരിക്കും വിപണിയിലെത്തുക എന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച പ്രാരംഭ നടപടികളുടെ ഭാഗമായി കൊക്കകോള കമ്പനി കാനഡയിലെ പ്രമുഖ കമ്പനിയായ അറോറ കാനബീസുമായി ചര്‍ച്ച നടത്തി. ഔഷധ നിര്‍മാണ …
സ്വന്തം ലേഖകന്‍: നല്‍ഗോണ്ട ദുരഭിമാന കൊല; വാടകക്കൊലയാളിയ്ക്ക് ഐഎസ്‌ഐ ബന്ധം; പ്രതിഫലം ഒരു കോടി രൂപ. ഇരുപത്തിനാലുകാരനായ എന്‍ജിനീയറെ ഗര്‍ഭിണിയായ ഭാര്യക്കു മുന്നില്‍ വെട്ടിക്കൊന്ന സംഭവത്തില്‍ കൊലയാളിയെ ബിഹാറില്‍നിന്ന് അറസ്റ്റ് ചെയ്തായി പൊലീസ് അറിയിച്ചു. ദുരഭിമാനക്കൊലയ്ക്കായി നല്‍ഗൊണ്ടയില്‍നിന്നുള്ള ചിലര്‍ ബിഹാറില്‍നിന്ന് ഐഎസ്‌ഐ ബന്ധമുള്ള കൊലയാളിയെ വാടകയ്‌ക്കെടുക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കൊലപാതകം നടത്താന്‍ ഒരു കോടി രൂപയാണ് …
സ്വന്തം ലേഖകന്‍: ചെലവു ചുരുക്കാന്‍ പാക് സര്‍ക്കാര്‍; സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആഡംബര വാഹനങ്ങള്‍ ലേലം ചെയ്യുന്നു. ബുള്ളറ്റ് പ്രൂഫ് കാറുകള്‍ അടക്കം 34 വാഹനങ്ങളാണ് തിങ്കളാഴ്ച്ച ലേലം ചെയ്തത്. പണം കണ്ടെത്തുന്നതിനായി ഇത്തരത്തില്‍ 102 ആഡംബര വാഹനങ്ങള്‍ ലേലത്തിന് വയ്ക്കാനാണ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ തീരുമാനം. സര്‍ക്കാരിന്റെ ചെലവ് ചുരുക്കല്‍ പദ്ധതികളുടെ ഭാഗമായാണ് ആഡംബര വാഹനങ്ങള്‍ …
സ്വന്തം ലേഖകന്‍: ബംഗളുരുവില്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ സ്മാരകശില അജ്ഞാത സംഘം അടിച്ചു തകര്‍ത്തതിനെതിരെ പ്രതിഷേധം ശക്തം. മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ സ്മാരകശില അജ്ഞാത സംഘം അടിച്ചു തകര്‍ത്തു. ബംഗളുരുവിലെ യെലഹങ്കയില്‍ സ്ഥാപിച്ചിരുന്ന സ്മാരകശിലയാണ് തകര്‍ത്തത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. കോണ്‍ഗ്രസും ബിജെപിയും അടക്കമുള്ള രാഷ്ട്രീയ കക്ഷികളും …
സ്വന്തം ലേഖകന്‍: മകന്‍ യുവതിയെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ വൈറലായി; ഡല്‍ഹി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. ഡല്‍ഹി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ അശോക് കുമാര്‍ തോമറിനെയാണ് അക്രമത്തിനിരയായ യുവതിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയതിന് സസ്‌പെന്റ് ചെയ്തത്. പോലീസ് ഉദ്യോഗസ്ഥന്റെ മകന്‍ രോഹിത് തോമര്‍ യുവതിയെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. രോഹിത് …
സ്വന്തം ലേഖകന്‍: ഫോബ്‌സ് മാസികയുടെ ശതകോടീശ്വര പട്ടികയില്‍ സ്ഥാനം പിടിച്ച സാദ് ഗ്രൂപ്പ് ഉടമ മാന്‍ അല്‍ സാനിയുടെ സ്വത്തുക്കള്‍ ലേലത്തിന്. ലോകത്തിലെ 100 ശതകോടീശ്വരന്‍മാരുടെ പട്ടികയിലുണ്ടായിരുന്ന സൗദി സ്വദേശിയായ സാനിക്ക് ഉണ്ടായിരുന്ന കടങ്ങള്‍ വീട്ടാന്‍ വേണ്ടിയാണ് സ്വത്തുക്കള്‍ അടുത്തമാസം മുതല്‍ ലേലം ചെയ്യുക. കോടികള്‍ കടമെടുത്ത ശേഷം തിരികെ അടയ്ക്കാതിരുന്നതിനെ തുടര്‍ന്നാണ് നടപടി. ഫോബ്‌സ് …
സ്വന്തം ലേഖകന്‍: പ്രശസ്ത നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വവസതിയില്‍. 68 വയസായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വില്ലനായും സ്വഭാവ നടനായും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് അദ്ദേഹം. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലും അഭിനയിച്ചു. 1981ല്‍ പുറത്തിറങ്ങിയ ‘രക്തം’ ആണ് ആദ്യ ചിത്രം. വടക്കന്‍വീരഗാഥ, രതിലയം, ആവനാഴി, ഓഗസ്റ്റ് …
സ്വന്തം ലേഖകന്‍: ചുമതലയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള അനുമതി തേടി മാര്‍പാപ്പയ്ക്ക് ജലന്ധര്‍ ബിഷപ്പിന്റെ കത്ത്; കന്യാസ്ത്രീയുടെ സഹോദരി നിരാഹാര സമരത്തിലേക്ക്. പീഡന ആരോപണം നേരിടുന്ന ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ മാര്‍പാപ്പയ്ക്കു കത്തയച്ചു. തന്നെ ജലന്തര്‍ രൂപതയുടെ ഭരണച്ചുമതലയില്‍നിന്നു താല്‍ക്കാലികമായി ഒഴിവാക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. തനിക്കെതിരായ കന്യാസ്ത്രീയുടെ ആരോപണങ്ങള്‍ നിഷേധിക്കുന്ന ബിഷപ്, നിയമനടപടികളുമായി സഹകരിക്കുമെന്നും …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് ഉപഗ്രങ്ങളുമായി ഐ.എസ്.ആര്‍.ഒയുടെ പി.എസ്.എല്‍.വി റോക്കറ്റ് ബഹിരാകാശത്ത്; ഫ്രാന്‍സുമായി സഹകരിച്ചും ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കും. ഭൗമനിരീക്ഷണത്തിനുള്ള രണ്ട് ബ്രിട്ടീഷ് ഉപഗ്രങ്ങളുമായി ഐ.എസ്.ആര്‍.ഒയുടെ പി.എസ്.എല്‍.വി റോക്കറ്റ് ഞായറാഴ്ച രാത്രി 10.08ന് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നിന്നും വിജയകരമായി വിക്ഷേപിച്ചു. പി.എസ്.എല്‍.വി റോക്കറ്റിന്റെ 44ആമത് വിക്ഷേപണത്തിലൂടെ ഇന്ത്യയ്ക്ക് 200 കോടിയോളം രൂപ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐ.എസ്.ആര്‍.ഒയുടെ വാണിജ്യ വിഭാഗമായ …