1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 19, 2018

സ്വന്തം ലേഖകന്‍: സ്‌പേസ് എക്‌സിന്റെ റോക്കറ്റില്‍ ചന്ദ്രനെ ചുറ്റാന്‍ പോകുന്ന ആദ്യ ബഹിരാശ ടൂറിസ്റ്റ് ഈ ജാപ്പനീസ് കോടീശ്വരന്‍. അമേരിക്കയിലെ സ്വകാര്യ ബഹിരാകാശ ഏജന്‍സിയായ സ്‌പേസ് എക്‌സിന്റെ റോക്കറ്റില്‍ ചന്ദ്രനെ ചുറ്റിപ്പറക്കാന്‍ പുറപ്പെടുന്ന ആദ്യ യാത്രികന്‍ ജാപ്പനീസ് കോടീശ്വരന്‍ യുസാകു മയേസാവ. സ്‌പേസ് എക്‌സ് ട്വിറ്ററിലൂടെയാണ് യാത്രികന്റെ പേര് വെളിപ്പെടുത്തിയത്.

ഓണ്‍ലൈന്‍ ഫാഷന്‍ വ്യാപാരരംഗത്തെ അതികായനും ആര്‍ട്ട് കളക്ടറുമാണ് നാല്‍പ്പത്തിരണ്ടുകാരനായ യുസാകു. ഫോബ്‌സ് മാസികയുടെ കണക്കു പ്രകാരം ജപ്പാനിലെ പതിനെട്ടാമത്തെ ഏറ്റവും വലിയ കോടീശ്വരനും യുസാകുവാണ്.

യാത്രയുടെ ചെലവോ തിയതിയോ പുറത്തുവിട്ടിട്ടില്ല. ബിഗ് ഫാല്‍ക്കന്‍ റോക്കറ്റിലാണ് യുസാകയുടെ യാത്ര. ബിഗ് ഫാല്‍ക്കന്‍ റോക്കറ്റിന്റെ പരീക്ഷണപ്പറക്കല്‍ അടുത്ത വര്‍ഷം നടത്തുമെന്ന് സ്‌പേസ് എക്‌സിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഗ്വിന്‍ ഷോട്‌വെല്‍ പറഞ്ഞു. സ്‌പേസ് എക്‌സ് സ്ഥാപകന്‍ എലന്‍ മസ്‌കിന് നന്ദി അറിയിച്ചു കൊണ്ട് യുസാകുവും ട്വീറ്റ് ചെയ്തിട്ടുണ്ട്.

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.