1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 19, 2018

സ്വന്തം ലേഖകന്‍: കൊക്കോകോള ഇനി കഞ്ചാവ് ഫ്‌ലേവറിലും ലഭിച്ചേക്കും; കഞ്ചാവ് ചേരുവയായ പാനീയം വിപണിയിലിറക്കാന്‍ ചര്‍ച്ച നടക്കുന്നതായി റിപ്പോര്‍ട്ട്. ശാരീരിക അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന കഞ്ചാവ് ചേരുവയായ പാനീയമായിരിക്കും വിപണിയിലെത്തുക എന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച പ്രാരംഭ നടപടികളുടെ ഭാഗമായി കൊക്കകോള കമ്പനി കാനഡയിലെ പ്രമുഖ കമ്പനിയായ അറോറ കാനബീസുമായി ചര്‍ച്ച നടത്തി.

ഔഷധ നിര്‍മാണ ആവശ്യത്തിനായി കഞ്ചാവ് ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് അറോറ കാനബിസ്. അറോറയുമായി കൈകോര്‍ത്ത് പാനീയ വിപണിയില്‍ തങ്ങളുടെ ആധിപത്യം ഒന്നു കൂടി ഉറപ്പിക്കാനൊരുങ്ങുകയാണ് കൊക്കകോള. മാനസികോത്തേജനം നല്‍കുന്ന കഞ്ചാവിന്റെ ഗുണത്തേക്കാളുപരി അതിന്റെ ഔഷധ ശേഷിയായിരിക്കും പാനീയത്തിലുപയോഗപ്പെടുത്തുക.

കഠിനമായ വേദന, ഉത്കണ്ഠ, നാഡീരോഗങ്ങള്‍ ഇവയുടെ ചികിത്സക്കായി കഞ്ചാവ് ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അപസ്മാര രോഗത്തിനും കഞ്ചാവ് ഉപയോഗിക്കാന്‍ പലയിടത്തും അനുമതിയുണ്ട്. ഇക്കാര്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തി ലാഭം കൊയ്യാനാണ് കൊക്കകോളയുടെ നീക്കം. നിലവില്‍ കോളയുടെ അനാരോഗ്യപരമായ ഘടകങ്ങള്‍ കൊക്കകോളയുടെ ആഗോള വില്‍പനയെ സാരമായി ബാധിച്ചതയാണ് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.