1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഇന്ന് 4581 പേര്‍ക്ക് കൊവിഡ്; 6684 പേര്‍ക്ക് രോഗമുക്തി; 21 മരണം
സംസ്ഥാനത്ത് ഇന്ന് 4581 പേര്‍ക്ക് കൊവിഡ്; 6684 പേര്‍ക്ക് രോഗമുക്തി; 21 മരണം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 4581 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 574, മലപ്പുറം 558, ആലപ്പുഴ 496, എറണാകുളം 489, തൃശ്ശൂര്‍ 425, പാലക്കാട് 416, കൊല്ലം 341, തിരുവനന്തപുരം 314, കോട്ടയം 266, കണ്ണൂര്‍ 203, പത്തനംതിട്ട 171, ഇടുക്കി 165, വയനാട് 101, കാസര്‍ഗോഡ് 62 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ബീഹാറിൽ മഹാസഖ്യത്തിന്റെ പ്രലോഭനങ്ങളിൽ മയങ്ങാതെ നിതീഷ് കുമാർ; സർക്കാർ രൂപീകരണവുമായി മുന്നോട്ട്
ബീഹാറിൽ മഹാസഖ്യത്തിന്റെ പ്രലോഭനങ്ങളിൽ മയങ്ങാതെ നിതീഷ് കുമാർ; സർക്കാർ രൂപീകരണവുമായി മുന്നോട്ട്
സ്വന്തം ലേഖകൻ: ബിഹാർ മുഖ്യമന്ത്രിയായി ജെ.ഡി.യു നേതാവ്​ നിതീഷ്​ കുമാർ സത്യപ്രതിജ്ഞ ചെയ്യും. ബി.ജെ.പി നേതാവ്​ സുഷീൽ മോഡി ഉപമുഖ്യമന്ത്രിയായും തുടരും. ഞായറാഴ്​ച ഉച്ചക്ക്​ ചേർന്ന എൻ.ഡി.എ യോഗത്തിൽ ഇരുവരെയും തെരഞ്ഞെടുക്കുകയായിരുന്നു. സർക്കാർ രൂപീകരിക്കാൻ അവകാശ വാദം ഉന്നയിച്ച്​ എൻ.ഡി.എ നേതാക്കൾ ഇന്നുതന്നെ ഗവർണറെ കാണും. തുടർച്ചയായ നാലാം തവണയാണ്​ നിതീഷ്​ കുമാർ ബിഹാർ മുഖ്യമ​ന്ത്രിയായി …
സത്യജിത് റേയുടെ അപുവിനെ ബാക്കിയാക്കി ഇതിഹാസതാരം സൗമിത്ര ചാറ്റർജി യാത്രയായി
സത്യജിത് റേയുടെ അപുവിനെ ബാക്കിയാക്കി ഇതിഹാസതാരം സൗമിത്ര ചാറ്റർജി യാത്രയായി
സ്വന്തം ലേഖകൻ: ബംഗാൾ സിനിമയിലെ ഇതിഹാസതാരം സൗമിത്ര ചാറ്റർജി അന്തരിച്ചു. ആഴ്​ചകളായി കൊൽക്കത്തയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ​അദ്ദേഹം. 85 വയസായിരുന്നു. കോവിഡ്​ ബാധയെ തുടർന്ന്​ ഒക്​ടോബർ ആറിനാണ്​ സൗമിത്ര ചാറ്റർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. കോവിഡ്​ നെഗറ്റീവായെങ്കിലും ആരോഗ്യനില മോശമാകുകയായിരുന്നു. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ്​ കഴിഞ്ഞിരുന്നത്​. കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. 1959ൽ …
യുഎഇ എക്സ്ചേഞ്ച് സ്ഥാപകൻ ബി.ആർ. ഷെട്ടി തിരികെ യുഎഇയിലേക്ക്; വിമാനത്താവളത്തിൽ തടഞ്ഞു
യുഎഇ എക്സ്ചേഞ്ച് സ്ഥാപകൻ ബി.ആർ. ഷെട്ടി തിരികെ യുഎഇയിലേക്ക്; വിമാനത്താവളത്തിൽ തടഞ്ഞു
സ്വന്തം ലേഖകൻ: കോടികളുടെ കടക്കെണിയിൽപ്പെട്ട എൻഎംസി ഗ്രൂപ്പിന്റെ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. താൻ ഉടനെ യുഎഇയിലേക്കു മടങ്ങുമെന്ന് മംഗളുരുവിൽ കഴിയുന്ന എൻഎംസി ഗ്രൂപ്പിന്റെ സ്ഥാപകൻ ഡോ.ബി.ആർ ഷെട്ടി വെളിപ്പെടുത്തിയതിനെ തുടർന്നാണിത്. രോഗം ബാധിച്ച സഹോദരനെ ശുശ്രൂഷിക്കാനാണ് നാട്ടിൽ പോയതെന്നും ലോക്ഡൗൺ മൂലം നാട്ടിൽ കുടുങ്ങുകയായിരുന്നു എന്നുമാണു ഷെട്ടിയുടെ വെളിപ്പെടുത്തൽ. 400 കോടി …
കൊറോണ വൈറസ് മനുഷ്യരിൽ വിചിത്ര ന്യൂറോളജിക്കല്‍ മാറ്റങ്ങൾ ഉണ്ടാക്കുന്നതായി കണ്ടെത്തൽ
കൊറോണ വൈറസ് മനുഷ്യരിൽ വിചിത്ര ന്യൂറോളജിക്കല്‍ മാറ്റങ്ങൾ ഉണ്ടാക്കുന്നതായി കണ്ടെത്തൽ
സ്വന്തം ലേഖകൻ: കൊറോണവൈറസ് ബാധിച്ച രോഗികളില്‍ പലരിലും വിചിത്രമായ ന്യൂറോളജിക്കല്‍ (നാഡീവ്യൂഹ) വ്യതിയാനങ്ങള്‍ സംഭവിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. രുചിയും മണവും പൊടുന്നനെ നഷ്ടപ്പെടുന്നത് കൊവിഡ് ബാധിക്കുന്നവരിലെ ആദ്യ അസാധാരണ ലക്ഷണങ്ങളിലൊന്നാണ്. എന്നാല്‍, രോഗികളില്‍ പലരിലും പക്ഷാഘാതം, ചുഴലി, മസ്തിഷ്‌ക വീക്കം എന്നിവയും കണ്ടുവരുന്നുണ്ട്. കൊവിഡ് 19 രോഗികളില്‍ നടത്തിയ പഠനത്തില്‍ പലരും തളര്‍ച്ച, ആശയക്കുഴപ്പം, പിച്ചും പേയും …
സംസ്ഥാനത്ത് ഇന്ന് 6357 പേര്‍ക്ക് കൊവിഡ്; 6793 പേരുടെ പരിശോധനാഫലം നെഗറ്റീവ്; 26 മരണം
സംസ്ഥാനത്ത് ഇന്ന് 6357 പേര്‍ക്ക് കൊവിഡ്; 6793 പേരുടെ പരിശോധനാഫലം നെഗറ്റീവ്; 26 മരണം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ശനിയാഴ്ച 6357 പേര്‍ക്ക് കൊവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,553 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.33 ആണ്. ഇതുവരെ ആകെ 54,26,841 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 26 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 107 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 5542 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം …
ഇന്ന് ലോക പ്രമേഹദിനം; കോവിഡ് ​കാലത്ത്​ പ്രമേഹ രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്
ഇന്ന് ലോക പ്രമേഹദിനം; കോവിഡ് ​കാലത്ത്​ പ്രമേഹ രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്
സ്വന്തം ലേഖകൻ: സ്വദേശികളായാലും പ്രവാസികളായാലും അനുഭവിക്കുന്ന വലിയ ആരോഗ്യപ്രശ്​നമാണ്​ പ്രമേഹം അഥവാ ഡയബറ്റിസ്​. ഏറ്റവും വലിയ കൊലയാളി രോഗത്തിൽ മുന്നിലാണ്​ പ്രമേഹം. ലോകത്ത്​ 387 മില്യൺ ജനങ്ങൾ പ്രമേഹബാധിതരാണ്​. 2035 ആകു​േമ്പാഴേക്കും ഇത്​ 592 മില്യൺ ആകുമെന്ന്​ ഇൻറർനാഷനൽ ഡയബറ്റിസ്​ ഫെഡറേഷ​െൻറ (ഐ.ഡി.എഫ്​) കണക്കുകൾ പറയുന്നു. എന്നാൽ, ജനങ്ങളിൽ രണ്ടിലൊരാൾക്കും തനിക്ക്​ ഇൗ രോഗമുണ്ടോ എന്ന …
മഹാരാഷ്ട്രയില്‍ ട്രാവലര്‍ നദിയിലേക്ക് മറിഞ്ഞ് അഞ്ച് മലയാളികള്‍ മരിച്ചു; എട്ടു പേര്‍ക്ക് പരിക്ക്
മഹാരാഷ്ട്രയില്‍ ട്രാവലര്‍ നദിയിലേക്ക് മറിഞ്ഞ് അഞ്ച് മലയാളികള്‍ മരിച്ചു; എട്ടു പേര്‍ക്ക് പരിക്ക്
സ്വന്തം ലേഖകൻ: മഹാരാഷ്ട്രയിലെ സത്താറയില്‍ ട്രാവലര്‍ നദിയിലേക്ക് മറിഞ്ഞ് അഞ്ച് മലയാളികള്‍ മരിച്ചു. മുംബൈയില്‍ നിന്ന് ഗോവയിലേക്ക് പോയ വാഹനമാണ് അപകടത്തില്‍പെട്ടത്. വാഹനത്തിലുണ്ടായിരുന്ന എട്ടുപേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. നവിമുബൈയിലെ വാഷിയില്‍ സ്ഥിരതാമസക്കാരായ മലയാളികളുടെ സംഘമാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ ഒരു സ്ത്രീയും മൂന്നു വയസ്സുള്ള കുട്ടിയുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. പുണെയ്ക്കു സമീപം സത്താറയ്ക്കും കരാടിനും ഇടയില്‍ പുലര്‍ച്ചെ അഞ്ച് …
13 ദിവസത്തിനിടെ 88,124 പുതിയ കേസുകള്‍; കൊവിഡിന്റെ മൂന്നാം തരംഗത്തിൽ വിറച്ച് ഡല്‍ഹി
13 ദിവസത്തിനിടെ 88,124 പുതിയ കേസുകള്‍; കൊവിഡിന്റെ മൂന്നാം തരംഗത്തിൽ വിറച്ച് ഡല്‍ഹി
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 87.73 ലക്ഷം കടന്നു. 44,684 പുതിയ കൊവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3828 കേസുകൾ കുറഞ്ഞു. ഒരു ദിവസത്തിനിടെ 520 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 87,73,479 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ …
ദീപാവലി ആശംസകളുമായി യുഎഇ വൈസ് പ്രസിഡന്റും അബുദാബി കിരീടാവകാശിയും
ദീപാവലി ആശംസകളുമായി യുഎഇ വൈസ് പ്രസിഡന്റും അബുദാബി കിരീടാവകാശിയും
സ്വന്തം ലേഖകൻ: ദീപാവലി ആഘോഷിക്കുന്നവർക്ക് ആശംസകൾ അറിയിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ട്വിറ്ററിലാണ് ഷെയ്ഖ് മുഹമ്മദ് ആശംസകൾ നേർന്നത്. “ലോകത്തെവിടെയും ദീപാവലി ആഘോഷിക്കുന്നവർക്ക് യുഎഇയിലെ ജനങ്ങൾക്കുവേണ്ടി ഞാൻ ആശംസകൾ അറിയിക്കുന്നു. പ്രതീക്ഷയുടെ വെളിച്ചം നമ്മെ എപ്പോഴും ഒരുമിപ്പിക്കുകയും നല്ലൊരു നാളേയ്ക്കായി മുന്നോട്ട് നയിക്കുകയും …