സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 5792 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 776, കൊല്ലം 682, തൃശൂര്‍ 667, കോഴിക്കോട് 644, എറണാകുളം 613, കോട്ടയം 429, തിരുവനന്തപുരം 391, പാലക്കാട് 380, ആലപ്പുഴ 364, കണ്ണൂര്‍ 335, പത്തനംതിട്ട 202, ഇടുക്കി 116, വയനാട് 97, കാസര്‍ഗോഡ് 96 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: ക്വാറന്റീന്‍ ഇല്ല, എന്‍ട്രി പെര്‍മിറ്റും വേണ്ട. സ്വദേശികള്‍ക്കും പ്രവാസി താമസക്കാര്‍ക്കുമായി ട്രാവല്‍ ബബിള്‍ ഹോളിഡേ പാക്കേജുമായി ഖത്തര്‍ എയര്‍വേയ്‌സ്. തുടക്കത്തില്‍ മാലദ്വീപുമായാണ് കരാര്‍. ഖത്തറിലെ സ്വദേശികള്‍ക്കും ഖത്തര്‍ റസിഡന്റ് പെര്‍മിറ്റുള്ള പ്രവാസി താമസക്കാര്‍ക്കും സുരക്ഷിത അവധിക്കാലമാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. കരാര്‍ പ്രകാരം മാലദ്വീപിലെ അവധിയാഘോഷത്തിന് ശേഷം ഖത്തറിലേക്ക് മടങ്ങിയെത്തുന്ന സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ക്വാറന്റീനിലോ …
സ്വന്തം ലേഖകൻ: രാമായണത്തിലെയും മഹാഭാരതത്തിലെയും കഥകൾ കേട്ടാണ് താൻ വളർന്നതെന്നും അതിനാൽ തന്നെ കുട്ടിക്കാലം മുതൽ തന്റെ മനസ്സിൽ ഇന്ത്യയ്ക്ക് പ്രത്യേക സ്ഥാനമുണ്ടായിരുന്നതായി യുഎസ് മുൻ പ്രസിഡന്റ് ബറാക് ഒബാമ. ഇന്തൊനീഷ്യയിലായിരുന്നു തന്റെ കുട്ടിക്കാലം. രാമായണവും മഹാഭാരതവും തന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ചതായും രാഷ്ട്രീയ ഓർമക്കുറിപ്പുകളുടെ ശേഖരമായ ‘എ പ്രോമിസ്ഡ് ലാൻഡ് ’ എന്ന പുതിയ …
സ്വന്തം ലേഖകൻ: വരാന്തയിലൂടെ ‘ബാറ്റ്മാൻ’ നടന്നു വരുന്ന കാഴ്ച കണ്ട് ആശുപത്രിയിലുള്ളവർ ആദ്യമൊന്ന് അമ്പരുന്നു. കാര്യമറിഞ്ഞപ്പോൾ അമ്പരപ്പ് കൈയടിക്ക് വഴിമാറി. കാൻസർ ബാധിച്ച ഒരു ബാലൻ്റെ ആഗ്രഹം സാധിച്ച് കൊടുക്കുന്നതിന് വേണ്ടിയാണ് ഡോക്ടർ ഈ വേഷം കെട്ടിയത്. ചികിൽസയിലുള്ള ബാലനോട് എന്താണ് ഏറ്റവും വലിയ ആഗ്രഹമെന്ന് ഡോക്ടർ ചോദിച്ചിരുന്നു. ബാറ്റ്മാനെ കാണണം എന്നായിരുന്നു മറുപടി. തുടർന്നാണ് …
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധത്തിന് പ്രതീക്ഷയേകി മറ്റൊരു വാക്‌സിനും പരീക്ഷണ ഘട്ടത്തില്‍ അനുകൂല സൂചന നല്‍കി. അമേരിക്കന്‍ കമ്പനിയായ മോഡേണയുടെ വാക്‌സിന്‍ വൈറസ് ബാധയില്‍ നിന്നും 95 ശതമാനം സംരക്ഷണം നല്‍കുന്നെന്നാണ് പുതിയ കണ്ടെത്തല്‍. 30000 വളണ്ടിയര്‍മാരില്‍ പകുതി പേരില്‍ വാക്‌സിന്‍ കുത്തിവെച്ചും പകുതി പേരെ വാക്‌സിന്‍ കുത്തിവെക്കാതെയും നിരീക്ഷിച്ചാണ് പരീക്ഷണം നടത്തിയത്. ഇവരില്‍ കൊവിഡ് …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് തിങ്കളാഴ്ച 2710 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 19 പേരുടെ മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. 2347 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 269 ഉറവിടം അറിയാത്തത്. 39 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 24 മണിക്കൂറിനിടെ 25,141 സാംപിളുകൾ പരിശോധിച്ചു. 6567 പേർ രോഗമുക്തരായി. ഇതോടെ …
സ്വന്തം ലേഖകൻ: 60 വയസ്സിന് മുകളിലുള്ള ബിരുദമില്ലാത്തവർക്ക് അടുത്ത വർഷം മുതൽ വീസ പുതുക്കിനൽകേണ്ടെന്ന തീരുമാനത്തിെൻറ അടിസ്ഥാനത്തിൽ ഇത്തരക്കാർക്ക് രാജ്യം വിടാൻ ഒന്നുമുതൽ മൂന്നുമാസം വരെ സമയം അനുവദിക്കും. അതേസമയം, ചില വിഭാഗങ്ങൾക്ക് ഇളവുണ്ടാവുമെന്നും തീരുമാനം പ്രാബല്യത്തിലാവുന്നതിന് മുമ്പായി ഇത് പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്. കുടുംബം ഇവിടെയുള്ളവർക്ക് കുടുംബ വീസയിലേക്ക് മാറാൻ അനുവദിക്കുമെന്നാണ് റിപ്പോർട്ട്. തൊഴിലെടുക്കില്ലെന്ന നിബന്ധനയോടെയാവും …
സ്വന്തം ലേഖകൻ: ഡൽഹി വീണ്ടും കൊവിഡ് പിടിയിലായതോടെ, കഴിഞ്ഞ ഒരാഴ്ചയിൽ ഓരോ മണിക്കൂറിലും നാലു പേർക്കു വീതമാണു ജീവൻ നഷ്ടമായത്. നവംബറിൽ ഇതുവരെ 1103 മരണങ്ങളാണു ഡൽഹിയിലുണ്ടായത്. പ്രതിദിനം ശരാശരി 73.5 മരണം. ഇക്കഴിഞ്ഞ ആഴ്ച ഈ സംഖ്യ കൂടി, ദിവസം 90 പേരാണു മരിച്ചത്. ആകെ 7614 പേർക്കാണു കൊവിഡ് മൂലം ഡൽഹിയിൽ ജീവൻ …
സ്വന്തം ലേഖകൻ: 75കാരിയായ സിഖ് വിധവയെ അനധികൃത താമസക്കാരിയെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയിലേക്ക് തിരിച്ചയക്കുന്നതിനെതിരെ ഇംഗ്ലണ്ടിൽ പ്രതിഷേധം. ഇന്ത്യയിൽ ബന്ധുക്കളാരുമില്ലാത്ത ഇവരെ നാടുകടത്തരുതെന്ന് ആവശ്യപ്പെട്ട് 62,000 പേർ ഒപ്പിട്ട ഓൺലൈൻ ഹരജി അധികൃതർക്കു മുന്നിലെത്തിയിരിക്കുകയാണ്. 10 വർഷം മുമ്പ് വെസ്റ്റ് മിഡ്ലൻഡ്സിലെ സ്മെത്ത്വിക്കിലെത്തിയ ഗുർമിത് കൗർ സഹോത്തയെ ആണ്, രേഖകളില്ലാത്ത കുടിയേറ്റക്കാരി എന്നു ചൂണ്ടിക്കാട്ടി തിരിച്ചയക്കാൻ ഉത്തരവായിരിക്കുന്നത്. …
സ്വന്തം ലേഖകൻ: ബിഹാർ മുഖ്യമന്ത്രിയായി തുടർച്ചയായി നാലാംവട്ടം ജെഡിയുവിന്റെ നിതീഷ് കുമാർ ഇന്ന് ഉച്ചകഴിഞ്ഞ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നിതീഷിനൊപ്പം 14 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. രണ്ട് ഉപമുഖ്യമന്ത്രിമാരാണ് ഉണ്ടാകുക. ബിജെപിയുടെ തർകിഷോർ പ്രസാദും രേണു ദേവിയും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചടങ്ങിൽ പങ്കെടുക്കും. തിരഞ്ഞെടുപ്പിൽ 243ൽ 125 സീറ്റ് നേടി എൻഡിഎ …