സ്വന്തം ലേഖകൻ: കേന്ദ്ര സർക്കാറിന്‍റെ വിവാദമായ കാർഷിക ബില്ലുകൾ രാജ്യസഭയിൽ പാസായി. പ്രതിപക്ഷ ബഹളത്തിനിടെ ശബ്ദവോട്ടോടെയാണ് ബിൽ പാസായത്. സെപ്റ്റംബർ 17ന് ഈ ബില്ലുകൾ ലോക്സഭ പാസാക്കിയിരുന്നു. പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങിയത് നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു. ഡെപ്യൂട്ടി ചെയർമാന്‍റെ ഡയസിന് സമീപത്തെത്തിയ തൃണമൂൽ അംഗം ഡെറിക് ഒബ്രിയാൻ ബില്ലിന്‍റെ കോപ്പി കീറിയെറിഞ്ഞു. മുൻ നിശ്ചയിച്ചതിന് …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് പുതുതായി 4644 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 18 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രേഗം സ്ഥിരീകരിച്ചവരില്‍ 3781 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് മാത്രം ഉറവിടം അറിയാത്ത 498 പേര്‍ ഉള്ളതായും മുഖ്യമന്ത്രി പറഞ്ഞു. 86 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം …
സ്വന്തം ലേഖകൻ: ജർമൻ പൊലീസ് സേനയിൽ ജർമൻ സേച്ഛാധിപതിയായിരുന്ന അഡോൾഫ് ഹിറ്റ്‍ലറിന്റെ നാസി പാർട്ടിയോട് അനുഭാവമുള്ള മുപ്പത് പേർക്ക് സസ്പെൻഷൻ.നോർത്തേൺ വെസ്റ്റ് ഫാളിയ സംസ്ഥാനത്തിന്റെ ആഭ്യന്തരമന്ത്രി ഹെർബർട്ട് റേയ്ക്കലാണ്(HERBERT REIK) നിയമ സഭയിൽ അറിയിച്ചത്. വലതുപക്ഷ ചിന്താഗതികളും നാസി ആശയങ്ങളുള്ള, വിദേശ വിദ്വേഷമുള്ളവർ പൊലീസ് സേനയിൽ നുഴഞ്ഞ് കയറിയത് നാടിന് നാണക്കേടാണെന്നു മന്ത്രി തുടർന്ന് അറിയിച്ചു.സസ്പെൻഡ് …
സ്വന്തം ലേഖകൻ: നാട്ടിലേക്ക് തിരികെയെത്തിയ പ്രവാസികൾക്ക് സംരംഭകരാകാൻ നോർക്കയും കേരള ഫിനാൻഷ്യൽ കോർപറേഷനും സംയുക്ത വായ്പാ പദ്ധതി ആവിഷ്കരിച്ചു. സംരംഭങ്ങൾക്ക് പ്രോൽസാഹനം നൽകുന്നതിന് രൂപീകരിച്ച ചീഫ് മിനിസ്റ്റേഴ്സ് ഒൻട്രപ്രനർഷിപ് ഡവലപ്മെൻറ് പ്രോഗ്രാം പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. 30 ലക്ഷം രൂപ വരെ ഇതനുസരിച്ച് വായ്പ അനുവദിക്കും. ഇതിൽ 15 % മൂലധന സബ്സിഡി (പരമാവധി 3 …
സ്വന്തം ലേഖകൻ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) പതിമൂന്നാം പതിപ്പിന് ഇന്ന് യുഎഇയിൽ തുടക്കമാകുകയാണ്. കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും തമ്മിലുള്ള പോരാട്ടത്തോടെയാണ് ഇത്തവണ ഐപിഎൽ പോരാട്ടങ്ങൾക്ക് തിരശീല ഉയരുന്നത്. കഴിഞ്ഞ സീസണിന്റെ ഫൈനലിൽ രണ്ടു റൺസ് അകലെ നഷ്ടമായ കിരീടം വീണ്ടെടുക്കാൻ ഇത്തവണ ഒരു വിജയത്തുടക്കമാണ് ചെന്നൈയുടെ ലക്ഷ്യം. …
സ്വന്തം ലേഖകൻ: വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബായിൽ ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി. നാളെ (ശനി) മുതൽ വിമാനങ്ങൾ ഷെഡ്യൂൾ പ്രകാരം സർവീസ് നടത്തുമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. കൊവിഡ് രോഗിയെ യാത്രചെയ്യാൻ അനുവദിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി 15 ദിവസത്തെ വിലക്കേർപ്പെടുത്തിയത്. ഡൽഹി, ജയ്പൂർ വിമാനത്താവളങ്ങളിലെ ജീവനക്കാരുടെ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. 12 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 9ന് മരണമടഞ്ഞ എറണാകുളം തോപ്പില്‍ക്കാട് സ്വദേശിനി പാര്‍വതി (75), സെപ്റ്റംബര്‍ 11ന് മരണമടഞ്ഞ തിരുവനന്തപുരം തിരുമല സ്വദേശി പ്രതാപചന്ദ്രന്‍ (75), കൊല്ലം തങ്കശേരി സ്വദേശിനി മാര്‍ഗറ്റ് (68), തൃശൂര്‍ മുണ്ടൂര്‍ സ്വദേശി ഔസേപ്പ് (87), …
സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും വലിയ ടെക്നോളജി കമ്പനികളിലൊന്നായ ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ സ്റ്റോർ സെുപ്റ്റബർ 23 ന് തുറക്കുമെന്ന് കമ്പനി മേധാവി ടിം കുക്ക് അറിയിച്ചു. ഓൺലൈൻ സ്റ്റോർ ആപ്പിൽ നിന്ന് ലഭ്യമായ മുഴുവൻ ഉൽപ്പന്നങ്ങളും മികച്ച ഉപഭോക്തൃ പിന്തുണയും വാഗ്ദാനം ചെയ്യുന്നുണ്ട്. ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ള ഇ-കൊമേഴ്‌സ് സ്റ്റോറുകളിലൂടെ ആപ്പിൾ ഉൽപ്പന്നങ്ങൾ …
സ്വന്തം ലേഖകൻ: ഇന്ത്യയിലെ ഏറ്റവും വലിയ ഡേറ്റ ഏജന്‍സിയായ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററിന് (എന്‍.ഐ.സി.) നേരെ സൈബര്‍ ആക്രമണം. ഏജന്‍സിയിലെ കമ്പ്യൂട്ടറുകളെ ലക്ഷ്യം വെച്ചുള്ള ആക്രമണത്തില്‍ തന്ത്രപ്രധാന വിവരങ്ങൾ നഷ്ടമായെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. സെപ്റ്റംബര്‍ ആദ്യവാരത്തിലാണ് സംഭവം നടന്നതെന്നാണ് ഡല്‍ഹി …
സ്വന്തം ലേഖകൻ: കൊവിഡ് ബാധിതരായ രണ്ട് പേർക്ക് യാത്ര അനുവദിച്ചതിനെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ഇന്ന് മുതൽ 15 ദിവസത്തേക്ക് ദുബൈ വിമാനത്താവളം അധികൃതർ വിലക്കേർപെടുത്തി. കൊവിഡ് പോസിറ്റീവ് ഫലം ഉണ്ടായിരുന്നിട്ടും യാത്രക്കാരെ യാത്ര ചെയ്യാൻ അനുവദിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് വിലക്കേർപെടുത്തിയത്. രണ്ടുതവണ പിഴവ് ആവർത്തിച്ചു. രോഗിയുടെ പേരും പാസ്പോർട്ട് നമ്പറും യാത്ര ചെയ്ത് …