1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഇന്ന് 2375 പേര്‍ക്ക് കൊവിഡ്; 2142 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 1456 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 2375 പേര്‍ക്ക് കൊവിഡ്; 2142 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 1456 പേർക്ക് രോഗമുക്തി
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 2375 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന പേരുടെ 1456 പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 21,232 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 40,343 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 2142 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 174 …
കുവൈത്തില്‍ പിതാവിന്റെ അഭാവത്തില്‍ കുട്ടികളുടെ താമസരേഖ മാതാവിന്റെ സ്‌പോണ്‍സര്‍ഷിപ്പിലേക്ക് മാറ്റാം
കുവൈത്തില്‍ പിതാവിന്റെ അഭാവത്തില്‍ കുട്ടികളുടെ താമസരേഖ മാതാവിന്റെ സ്‌പോണ്‍സര്‍ഷിപ്പിലേക്ക് മാറ്റാം
സ്വന്തം ലേഖകൻ: കുവൈത്തില്‍ കുടുംബ ആശ്രിത വീസ പിതാവിന്റെ അഭവത്തില്‍ മാതാവിന്റെ സ്‌പോണ്‍സര്‍ഷിപ്പിലേക്ക് മാറ്റാന്‍ അവസരം. ഇതു സംബന്ധിച്ച നിര്‍ദേശം രാജ്യത്തെ ആറു ഗോവെര്‍ണാറേറ്റുകള്‍ക്കും താമസ കുടിയേറ്റ വിഭാഗം കൈമാറി. പിതാവിന്റെ അഭവത്തില്‍ കുട്ടികളുടെ താമസരേഖ മാതാവിന്റെ സ്‌പോണ്‍സര്‍ഷിപ്പിലേക്ക് മാറ്റുന്നതിനു നേരത്തെ ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചതായും ആഭ്യന്തര മന്ത്രാലയം കുടിയേറ്റ വിഭാഗം വക്താവ് അറിയിച്ചു. കുട്ടികളുടെ …
നീറ്റ് പരീക്ഷ: ഗൾഫ് വിദ്യാർഥികളെ നിരാശരാക്കി സുപ്രീം കോടതി വിധി
നീറ്റ് പരീക്ഷ: ഗൾഫ് വിദ്യാർഥികളെ നിരാശരാക്കി സുപ്രീം കോടതി വിധി
സ്വന്തം ലേഖകൻ: നീറ്റ് പരീക്ഷയ്ക്ക് ഗൾഫിൽ പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്ന ഹർജി സുപ്രീംകോടതി തള്ളിയതിനെത്തുടർന്ന് പ്രവാസലോകത്ത് ആശങ്ക. വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും ഉൾപ്പെടെ ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം വേണമെന്ന് ആവശ്യപ്പെടുന്നു. ഗൾഫിൽനിന്ന് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന അയ്യായിരത്തിലേറെ വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ക്വാറന്റീൻ സംവിധാനം ഒഴിവാക്കണം എന്ന ആവശ്യത്തിലും തീരുമാനമാകാത്തതിൽ കടുത്ത മാനസികവിഷമത്തിലാണ് ഏറെപ്പേരും. …
തിരുവനന്തപുരം വിമാനത്താവള ​കൈമാറ്റത്തിന് സ്റ്റേ ഇല്ല; വിശദമായി വാദം കേൾക്കുമെന്ന് ​ഹൈക്കോടതി
തിരുവനന്തപുരം വിമാനത്താവള ​കൈമാറ്റത്തിന് സ്റ്റേ ഇല്ല; വിശദമായി വാദം കേൾക്കുമെന്ന് ​ഹൈക്കോടതി
സ്വന്തം ലേഖകൻ: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നൽകിയ കേന്ദ്ര നടപടി സ്റ്റേ ചെയ്യണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി. അടിയന്തിരമായി ഹർജി പരിഗണിക്കാനാവില്ലെന്ന് അറിയിച്ച ​ഹൈക്കോടതി കേസ് സെപ്റ്റംബർ 15ലേക്ക് വിശദമായ വാദം കേൾക്കുന്നതിനായി മാറ്റിവെച്ചു. വിമാനത്താവളം സ്വകാര്യവത്‌കരിക്കുന്നതിനെതി​രേ സംസ്ഥാന സർക്കാർ നേരത്തേ ഹർജി നൽകിയിരുന്നു. ഈ ഹർജിയിൽ വിധി വരും വരെ …
ഐപി‌എൽ മാമാങ്കത്തിനായി അണിഞ്ഞൊരുങ്ങി യുഎഇ; കർശന സുരക്ഷാ ക്രമീകരണങ്ങൾ
ഐപി‌എൽ മാമാങ്കത്തിനായി അണിഞ്ഞൊരുങ്ങി യുഎഇ; കർശന സുരക്ഷാ ക്രമീകരണങ്ങൾ
സ്വന്തം ലേഖകൻ: ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും മുൻ ക്യാപ്റ്റൻ ധോണിയും മറ്റു താരങ്ങളും എത്തിയതോടെ യുഎഇ ഐപി‌എൽ ആവേശത്തിലേക്ക്. ഐപിഎല്ലിലെ എട്ടു ടീമുകളും യുഎഇയിൽ എത്തിക്കഴിഞ്ഞു. ഡൽഹി ക്യാപിറ്റൽസും സൺറൈസ് ഹൈദരാബാദും ഞായറാഴ്ചയാണ് എത്തിയത്. ഇവർക്ക് ഇനി ആറു ദിനം ക്വാറന്റീൻ. ആദ്യമെത്തിയ രാജസ്ഥാൻ, കൊൽക്കൊത്ത, പഞ്ചാബ് ടീമുകൾക്ക് വ്യാഴാഴ്ച പരിശീലനത്തിന് ഇറങ്ങാൻ കഴിഞ്ഞേക്കും. …
സംസ്ഥാനത്ത് ഇന്ന് 1242 പേര്‍ക്ക് കൊവിഡ്; 1238 പേര്‍ക്ക് രോഗമുക്തി; 11 മരണം
സംസ്ഥാനത്ത് ഇന്ന് 1242 പേര്‍ക്ക് കൊവിഡ്; 1238 പേര്‍ക്ക് രോഗമുക്തി; 11 മരണം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 1242 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 182 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 169 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 165 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 112 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, കോട്ടയം ജില്ലയില്‍ …
കുവൈത്തിലേക്ക് വരുന്നവരുടെ പിസിആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് സമയപരിധി നീട്ടി
കുവൈത്തിലേക്ക് വരുന്നവരുടെ പിസിആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് സമയപരിധി നീട്ടി
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് വരുന്നവരുടെ പിസിആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് സമയ പരിധി നീട്ടി. കൊവിഡ് പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും കുവൈത്തിലേക്ക് വരുന്നവര്‍ക്ക് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന ദിവസത്തിന്റെ നാലു ദിവസം മുമ്പ് പി.സി.ആര്‍ പരിശോധന നാടത്തിയാല്‍ മതിയാവും. ഇതനുസരിച്ചു നിര്‍ബന്ധിത പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റിന്റെ സമയ പരിധി 72 മണിക്കൂറില്‍ നിന്നും 96 മണിക്കൂറായി ഉയര്‍ത്തി. …
ഓൺലൈൻ ഡേറ്റിങ് ആപ്പുകൾ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ്
ഓൺലൈൻ ഡേറ്റിങ് ആപ്പുകൾ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ്
സ്വന്തം ലേഖകൻ: ഓൺലൈൻ ഡേറ്റിങ് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവർ ജാഗ്രതപാലിക്കണമെന്ന് ദുബായ് പോലീസ്. ഡേറ്റിങ് വെബ്‌സൈറ്റുകളും ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന മസാജ് സെന്ററുകളും സന്ദർശിച്ച് ചതിയിൽപ്പെടുന്നവരുടെ എണ്ണം കൂടിയതോടെയാണ് പോലീസ് മുന്നറിയിപ്പ് നൽകിയത്. ഇതുസംബന്ധിച്ചുള്ള വീഡിയോ ബോധവത്‌കരണ സന്ദേശം പോലീസ് പുറത്തുവിട്ടു. ഓൺലൈൻ ഡേറ്റിങ് പ്ലാറ്റ്‌ഫോമുകൾ വികസിപ്പിച്ച് പണവും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കുന്ന സംഘത്തിന്റെ പ്രവർത്തനങ്ങളാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്. …
കുവൈത്ത് സർക്കാർ മേഖലയിൽ സ്വദേശിവൽക്കരണം; 1183 പേർക്ക് തൊഴിൽ നഷ്ടം
കുവൈത്ത് സർക്കാർ മേഖലയിൽ സ്വദേശിവൽക്കരണം; 1183 പേർക്ക് തൊഴിൽ നഷ്ടം
സ്വന്ത ലേഖകൻ: സർക്കാർ മേഖലയിൽ 48 ഏജൻസികളിലെ 1183 വിദേശികളുടെ തൊഴിൽ കരാർ റദ്ദാക്കും. സ്വകാര്യവൽക്കരണ പദ്ധതി ഭാഗമായി അത്രയും പേരെ സർക്കാർ മേഖലയിൽനിന്നു ഒഴിവാക്കുന്നതിനു മുന്നോടിയായി അവരുടെ ശമ്പളത്തിനായുള്ള ബജറ്റ് വിഹിതം മരവിപ്പിച്ചു. 15 മന്ത്രാലയങ്ങളിലെ 626 പേരെയാണ് ഒഴിവാക്കുക. അവരിൽ ജലം-വൈദ്യൂതി മന്ത്രാലയത്തിൽ 130 പേരും ആരോഗ്യമന്ത്രാലയത്തിൽ 123പേരും വിദ്യാഭ്യാസ മന്ത്രാലയത്തിൽ 101 …
യുഎഇയിൽ 24 മണിക്കൂറിനിടെ 275 പേർക്ക് കൊവിഡ്; രണ്ടാം ഘട്ട വ്യാപനമെന്ന് ആശങ്ക
യുഎഇയിൽ 24 മണിക്കൂറിനിടെ 275 പേർക്ക് കൊവിഡ്; രണ്ടാം ഘട്ട വ്യാപനമെന്ന് ആശങ്ക
സ്വന്തം ലേഖകൻ: കൊവി‍ഡ് 19 രണ്ടാം ഘട്ട വ്യാപനമുണ്ടാകാതിരിക്കാൻ സുരക്ഷാ മുൻകരുതലുകൾ എല്ലാവരും കർശനമായും പാലിക്കണമെന്ന് അധികൃതർ. കൊവിഡ് വ്യാപനം ഇല്ലാതായിട്ടില്ലെന്നും സുരക്ഷാ മുൻകരുതലുകളെടുത്തില്ലെങ്കിൽ രണ്ടാം വ്യാപനം വൈകാതെ ഉണ്ടാകുമെന്നും ദേശീയ ദുരന്ത നിവാരണ വിഭാഗം ഡയറക്ടർ ജനറൽ ഉബൈദ് അൽ ഹുസൻ അൽ ഷംസി അബുദാബി ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. യുഎഇയിൽ …