സ്വന്തം ലേഖകൻ: ഒമാനിൽ കൊവിഡ് നിയമലംഘനങ്ങൾക്കുള്ള ശിക്ഷ കൂടുതൽ കടുത്തതാക്കി. മാസ്ക് ധരിച്ചില്ലെങ്കിൽ ഇനിമുതൽ 100 റിയാൽ ആണു പിഴ. നേരത്തേ 20 റിയാൽ ആയിരുന്നു- അഞ്ചിരട്ടി. പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും മാസ്ക് ധരിച്ചില്ലെങ്കിൽ നടപടിയുണ്ടാകുമെന്നു റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി. പരമോന്നത സമിതിയുടെ മാർഗനിർദേശങ്ങൾ പാലിക്കണം. വിവിധ നിയമലംഘനങ്ങൾക്കുള്ള പിഴ: കൊവിഡ് പരിശോധനയ്ക്കു വിധേയമാകാതിരിക്കുക-200 റിയാൽ, …
സ്വന്തം ലേഖകൻ: എയർ ബബിൾ വിമാന സർവീസുകൾ സജീവമായതോടെ ഇന്ത്യയിൽ നിന്ന് ഖത്തറിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കായി കാത്തിരിക്കുന്ന പ്രവാസികൾക്ക് ആശ്വാസം. ഈ മാസം 18 മുതലാണ് ഇന്ത്യ-ഖത്തർ എയർ ബബിൾ കരാർ പ്രാബല്യത്തിലായത്. 31 വരെയുള്ള കരാർ ഒക്‌ടോബർ 31 വരെ അല്ലെങ്കിൽ സാധാരണ വിമാന സർവീസ് പുനരാരംഭിക്കുന്നത് വരെ കഴിഞ്ഞ ദിവസമാണ് നീട്ടിയത്. അതിനിടെ …
സ്വന്തം ലേഖകൻ: കേരളത്തിൽ കൊവിഡ് രോഗവ്യാപനം വലിയ രീതിയിൽ തന്നെ തുടരുന്നു. ഇന്നും പുതിയതായി രണ്ടായിരത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2397 പേർക്കാണ് ഇന്ന് കൊവിഡ് ബാധിച്ചത്. അതിൽ തന്നെ 2317 പേരും സമ്പർക്കത്തിലൂടെ രോഗികളായവരാണ്. കൊവിഡ് മൂലം ആറ് മരണങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ 2225 പേർക്ക് രോഗമുക്തിയുണ്ടായതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ …
സ്വന്തം ലേഖകൻ: സ്കൂളുകൾക്ക് പിന്നാലെ രാജ്യത്തെ നഴ്സറികളും തുറക്കാൻ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകി. ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം തുറക്കേണ്ടതെന്ന് വിദ്യാഭ്യാസ മന്ത്രാലയവും ദേശീയ അടിയന്തര ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു. നഴ്സറികളും സ്കൂളുകളും സർവകലാശാലകളും കഴിഞ്ഞ മാർച്ചിലാണ് അടച്ചത്. രാജ്യമെമ്പാടുമുള്ള നഴ്സറികൾ വീണ്ടും തുറക്കുന്നതിനുള്ള സുരക്ഷാ മാർഗനിർേദശങ്ങളാണ് അതോറിറ്റി പുറപ്പെടുവിച്ചത്. എല്ലാ സ്ഥാപനങ്ങളിലും …
സ്വന്തം ലേഖകൻ: കോവിഡ് -19 പ്രതിസന്ധി കാരണം ദുരിതമനുഭവിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേഭാരത് ദൗത്യത്തിൽ ബഹ്റൈനിൽനിന്ന് കൂടുതൽ വിമാനങ്ങൾ പ്രഖ്യാപിച്ചു. ആഗസ്റ്റ് 31 മുതലുള്ള പുതിയ പട്ടികയിൽ കേരളത്തിലേക്ക് നാല് വിമാനങ്ങളാണുള്ളത്. സെപ്റ്റംബർ ഒന്നിന് തിരുവനന്തപുരത്തേക്കും മൂന്നിന് കോഴിക്കോേട്ടക്കും അഞ്ചിന് കൊച്ചിയിലേക്കും ഒമ്പതിന് കണ്ണൂരിലേക്കുമാണ് ബഹ്റൈനിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ പുറപ്പെടുന്നത്. ഹൈദരാബാദിലേക്ക് മൂന്ന് …
സ്വന്തം ലേഖകൻ: ഖത്തർ ക്ലീൻ സർട്ടിഫിക്കറ്റുള്ള രാജ്യത്തെ റസ്റ്റാറൻറുകൾക്ക് സെപ്റ്റംബർ ഒന്നുമുതൽ പൂർണശേഷിയിൽ പ്രവർത്തിക്കാമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. ഖത്തർ ക്ലീൻ സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയിട്ടില്ലാത്ത റസ്റ്റാറൻറുകൾക്ക് 30 ശതമാനം ശേഷിയിൽ മാത്രമേ പ്രവർത്തിക്കാൻ അനുമതിയുള്ളൂ. റസ്റ്റാറൻറുകളിൽ ബുഫേ സംവിധാനം ഉണ്ടാകരുത്. ശീശ സൗകര്യം അനുവദനീയമല്ല. ഭക്ഷണമെനു മുൻകൂട്ടി ഓർഡർ ചെയ്തിരിക്കണം. ഹാൻഡ് സാനിറ്റൈസറുകൾ നൽകണം. …
സ്വന്തം ലേഖകൻ: കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. ഇന്നും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായിരത്തിന് മുകളിലാണ്. സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 2260 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോവിഡ് മൂലം ഏഴ് മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തപ്പോൾ ചികിത്സയിലായിരുന്ന 2097 പേർ രോഗമുക്തി നേടി …
സ്വന്തം ലേഖകൻ: സെപ്തംബർ ഒന്നു മുതൽ സ്കൂളുകൾ തുറക്കാൻ വിദ്യാഭ്യാസ മന്ത്രാലയം നിർദേശം നൽകിയ സാഹചര്യത്തിൽ സ്കൂളിലെത്തിയുള്ള പഠനം ദുഷ്കരമായ ആരോഗ്യപ്രശ്നങ്ങളുള്ള വിദ്യാർഥികൾക്ക് ക്ലാസുകളിൽ നേരിട്ടെത്തേണ്ട. ഇവർക്ക് ഇളവിനായി മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാം. വിട്ടുമാറാത്ത രോഗങ്ങളുള്ള വിദ്യാർഥികൾ, വീടുകളിൽ മാറാരോഗമുള്ള വിദ്യാർഥിയുടെ ഉറ്റബന്ധു എന്നിവർക്കാണ് സ്കൂളിലെത്തിയുള്ള പഠനത്തിൽ മന്ത്രാലയം ഇളവ് നൽകിയിരിക്കുന്നത്. എന്നാൽ ദേശീയ മേൽവിലാസ …
സ്വന്തം ലേഖകൻ: ഖത്തറും ഇന്ത്യയും തമ്മിൽ ഇരുരാജ്യങ്ങളിലേക്കും പ്രത്യേക വിമാനസർവീസുകൾ നടത്താനുള്ള എയർബബ്ൾ കരാറിൻെറ കാലാവധി ഒക്‌ടോബർ 31 വരെ നീട്ടി. ഇതിനിടക്ക് സാധാരണ വിമാനസർവീസുകൾ ആരംഭിക്കുകയാണെങ്കിൽ അതുവരെയായിരിക്കും കരാർ കാലാവധി. കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യക്കാർക്ക് ഖത്തറിലേക്ക് യാത്ര ചെയ്യാൻ വഴിയൊരുക്കിയ എയർബബ്ൾ കരാർ ആഗസ്്റ്റ് 18നാണ് പ്രാബല്യത്തിൽ വന്നത്. ആഗസ്റ്റ് 31വരെയുള്ള കരാർ ആണ് …
സ്വന്തം ലേഖകൻ: നാല്‍പത്തിമൂന്നുകാരി ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ച് ഡല്‍ഹിയില്‍ നിന്ന് സന്ദേശമയച്ചത് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്. ലണ്ടനിലെ ഇന്ത്യന്‍ എംബസിയും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും ഡല്‍ഹി പോലീസും സംയുക്തമായി നടത്തിയ ശ്രമങ്ങള്‍ക്കൊടുവില്‍ സന്ദേശമയച്ചയാളെ കണ്ടെത്തി ആത്മഹത്യയില്‍ നിന്ന് രക്ഷിച്ചു. രണ്ട് മണിക്കൂറിനുള്ളില്‍ തനിക്ക് വേണ്ട സഹായം ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യും എന്നായിരുന്നു ബുധനാഴ്ച രാത്രി …