1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 30, 2020

സ്വന്തം ലേഖകൻ: ഒമാനിൽ കൊവിഡ് നിയമലംഘനങ്ങൾക്കുള്ള ശിക്ഷ കൂടുതൽ കടുത്തതാക്കി. മാസ്ക് ധരിച്ചില്ലെങ്കിൽ ഇനിമുതൽ 100 റിയാൽ ആണു പിഴ. നേരത്തേ 20 റിയാൽ ആയിരുന്നു- അഞ്ചിരട്ടി.

പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും മാസ്ക് ധരിച്ചില്ലെങ്കിൽ നടപടിയുണ്ടാകുമെന്നു റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി. പരമോന്നത സമിതിയുടെ മാർഗനിർദേശങ്ങൾ പാലിക്കണം.

വിവിധ നിയമലംഘനങ്ങൾക്കുള്ള പിഴ: കൊവിഡ് പരിശോധനയ്ക്കു വിധേയമാകാതിരിക്കുക-200 റിയാൽ, ക്വാറന്റീൻ ചട്ടലംഘനം-200, പൂട്ടാൻ നിർദേശിച്ചിട്ടും ടൂറിസം കേന്ദ്രങ്ങൾ, വാണിജ്യ-വ്യാപാര കേന്ദ്രങ്ങൾ, ക്ലബുകൾ, ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയവ പ്രവർത്തിക്കുക-3,000, പൊതുസ്ഥലങ്ങളിൽ ആഘോഷ പരിപാടികൾ നടത്തുക-1,500 (പങ്കെടുക്കുന്നവർക്ക് 100 റിയാൽ), ട്രാക്കിങ് ബ്രേസ് ലറ്റ് കളയുകയോ കേടുവരുത്തുകയോ ചെയ്യുക-300.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.