സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത സ്‌കൂള്‍ സെക്യൂരിറ്റിയെ അറസ്റ്റ് ചെയ്തു. വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മുഖര്‍ജി നഗറിലുള്ള സ്‌കൂളിലെ സെക്യൂരിറ്റി ഗാര്‍ഡ് സുഖ്‌ദേവ് ആണ് അറസ്റ്റിലായത്.
ഈ മാസം 12 നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. സ്‌കൂളിലെ കൂളറില്‍നിന്ന് വെള്ളമെടുക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി.
ഒറ്റയ്ക്കായിരുന്ന പെണ്‍കുട്ടിയെ അമ്പതു വയസുള്ള സെക്യൂരിറ്റി ഗാര്‍ഡ് ഒഴിഞ്ഞ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഈ മാസം 18 നാണ് സംഭവം പുറത്തറിഞ്ഞത്. കടുത്ത വയറുവേദന അനുഭവപ്പെട്ട പെണ്‍കുട്ടി വിഷയം അമ്മയോട് പറയുകയായിരുന്നു. അച്ഛനമ്മമാര്‍ പോലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയെ അമ്മയുടെ സാന്നിധ്യത്തില്‍ കൗണ്‍സലിങ്ങിന് ഹാജരാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല