സ്വന്തം ലേഖകൻ: മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത് എഴുതിത്തയ്യാറാക്കിയ തിരക്കഥയായിരുന്നെന്ന് ശിവസേന. ഗവര്‍ണറുടെ ഇടപെടലിനെയും ശിവസേനയുടെ മുഖപത്രമായ സാംന വിമര്‍ശിച്ചു. പരോക്ഷമായി അധികാരം ബി.ജെ.പിയുടെ കൈകളിലേക്കെത്തിച്ച നടപടിയാണ് രാഷ്ട്രപതി ഭരണമെന്നും ഫഡ്‌നാവിസിന്റെത് മുതലക്കണ്ണീരാണെന്നും സാംനയുടെ എഡിറ്റോറിയലില്‍ ആരോപിക്കുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ശിവസേനയ്ക്ക് 24 മണിക്കൂര്‍ മാത്രം അനുവദിച്ചതും ഭൂരിപക്ഷം തെളിയിക്കാന്‍ അധിക സമയം അനുവദിക്കാത്തതും …
സ്വന്തം ലേഖകൻ: ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഭരണഘടനാ ബെഞ്ചിന്‍റെ 2018 സെപ്തംബര്‍ 28 ലെ വിധി നിലനില്‍ക്കും. പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് യുവതി പ്രവേശനക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. പുനഃപരിശോധന ആവശ്യപ്പെട്ട് സമര്‍പ്പിച്ച 56 ഹര്‍ജികളില്‍ ചൂണ്ടികാട്ടിയ ആചാരവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഏഴംഗ വിശാലബെഞ്ചിലേക്ക് മാറ്റിയെന്നാണ് …
സ്വന്തം ലേഖകൻ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹരജി സുപ്രീംകോടതി തള്ളി. ബി.ജെ.പി നേതാവ് മീനാക്ഷി ലേഖിയുടെ പരാതിയാണ് തള്ളിയത്. ഭാവിയില്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്ന് കോടതി രാഹുലിനോട് നിര്‍ദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഫാല്‍ കരാറിലെ ഇടപെടലിനെ വിമര്‍ശിച്ചായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഇത് ക്രിമിനല്‍ക്കുറ്റമാണെന്നു …
സ്വന്തം ലേഖകൻ: റഫാൽ ഇടപാടിൽ കേന്ദ്രസർക്കാരിന് ആശ്വാസം. റഫാൽ യുദ്ധവിമാന ഇടപാടിൽ അഴിമതി ആരോപിച്ച ഹർജികൾ തള്ളിയത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുളള ഹർജികൾ സുപ്രീം കോടതി തളളി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് വിധി പറഞ്ഞത്. ജസ്റ്റിസുമാരായ എസ്.കെ.കൗൾ, കെ.എം.ജോസഫ് എന്നിവരായിരുന്നു ബഞ്ചിലെ മറ്റംഗങ്ങൾ. കഴിഞ്ഞ ഡിസംബർ 14 നാണ് കേന്ദ്ര സര്‍ക്കാരിന് …
സ്വന്തം ലേഖകൻ: ഓൺലൈൻ വഴി മരുന്ന് ഇറക്കുമതി ചെയ്യുന്നതിന് സൗദിയിൽ വിലക്ക്. ഓൺലൈനായി വാങ്ങുന്ന മരുന്നുകൾ കൊറിയറായി ഉപഭോക്താക്കൾക്ക് എത്തിച്ചു കൊടുക്കരുതെന്ന് പൊതുഗതാഗത അതോറിറ്റിയോട് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി ആവശ്യപ്പെട്ടു. ഓൺലൈനായി മരുന്നുകളും മെഡിക്കൽ ഉൽപ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിന് വിലക്കുള്ളതായി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയാണ് വ്യക്തമാക്കിയത്. മരുന്ന് ഇറക്കുമതി ചെയ്യുന്നതിന് …
സ്വന്തം ലേഖകൻ: തെറ്റായ ജീവിത രീതിയും ഭക്ഷണക്രമവും പ്രവാസ ലോകത്ത് നിരവധി പേരെയാണ് പ്രമേഹ രോഗികളാക്കുന്നത്. ജീവിതശൈലിയിൽ ശരിയായ മാറ്റം വരുത്തുകയും ഭക്ഷണ ശീലങ്ങൾ ക്രമപ്പെടുത്തുകയും ചെയ്താൽ പ്രമേഹ സാധ്യതയെ പ്രതിരോധിക്കാൻ കഴിയുമെന്നാണ് മെഡിക്കൽ വിദഗ്ധരുടെ വിലയിരുത്തൽ. ലക്ഷണങ്ങൾ അവഗണിക്കരുതെന്നും രോഗിയായി ചികിത്സ തേടുന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ നോക്കുന്നതാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ജോലിത്തിരക്കുകൾക്കിടയിൽ ഫാസ്റ്റ് …
സ്വന്തം ലേഖകൻ: മമ്മൂട്ടിയെ നായകനാക്കി എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കം റിലാസിനൊരുങ്ങുകയാണ്. എന്നാല്‍ ഇതിന് മുന്നോടിയായി ചിത്രത്തിന്റെ നിര്‍മ്മാതാവായ വേണു കുന്നപ്പള്ളി ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. വനിതാ മാഗസീനിന്റെ മുഖ ചിത്രത്തില്‍ സ്ത്രീ വേഷത്തിലുള്ള മമ്മൂട്ടിയുടെ ചിത്രമാണ് വേണു കുന്നപ്പള്ളി പങ്കുവെച്ചത്. മാമാങ്കത്തിലെ വ്യത്യസ്ത വേഷങ്ങളിലൂടെ എന്നാണ് വനിതാ മാഗസീന്‍ ചിത്രം …
സ്വന്തം ലേഖകൻ: “ചാന്തുപൊട്ട്“ എന്നത് സിനിമ ട്രാന്‍സ് സമൂഹത്തിന് നേരെയുള്ള അധിക്ഷേപമായിരുന്നുവെന്ന വിമര്‍ശനത്തോട് പ്രതികരണവുമായി സംവിധായകൻ ലാൽ ജോസ്. ചിത്രത്തിൽ ദിലീപ് അവതരിപ്പിച്ച രാധാകൃഷ്ണന്‍ ട്രാന്‍സ് വ്യക്തിയല്ലെന്നും അയാൾ പുരുഷനാണെന്നും പറഞ്ഞ ലാൽ ജോസ്, സിനിമയുടെ പേരിൽ പാര്‍വതി ഒരാളോട് മാപ്പ് പറഞ്ഞത് എന്തിനാണെന്ന് മനസിലായില്ലെന്നും കൂട്ടിച്ചേർത്തു. പാര്‍വതിയുടെ നടപടി ശുദ്ധ ഭോഷ്‌ക്കാണെന്നും ദ ക്യൂവിന് …
സ്വന്തം ലേഖകൻ: ജീവിതത്തിൽ തനിക്ക് മുന്നോട്ടുപോകാനുള്ള ഊർജം നൽകുന്നത് തന്റെ രണ്ട് പെൺമക്കളാണെന്ന് നടൻ ദിലീപ്. ഭൂരിപക്ഷം ആളുകളും സത്യം അറിയാൻ ശ്രമിക്കാതെയാണ് തനിക്കെതിരെ വിമർശനമുന്നയിക്കുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ദിലീപ് വ്യക്തമാക്കി. “എനിക്കും ഒരു കുടുംബമുണ്ട്, ഞാൻ ഒരു ക്രൂരനല്ല. എന്റെ കുടുംബവുമായി അങ്ങേയറ്റം അടുപ്പമുള്ള ഒരാളാണ് ഞാൻ. അതിനാൽ മറ്റേതു …
സ്വന്തം ലേഖകൻ: ഈ വര്‍ഷത്തെ ഏറ്റവും സെക്സിയായ പുരുഷന്‍ എന്ന തലക്കെട്ട് സ്വന്തമാക്കി അമേരിക്കന്‍ ഗായകനും നടനുമായ ജോൺ ലെജൻഡ്. പീപ്പിള്‍സ് മാഗസീനാണ് 40 വയസുകാരനായ ജോൺ ലെജൻഡിനെ ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും സെക്സിയായ പുരുഷനായി തെരഞ്ഞെടുത്തത്. ജോണ്‍ ലെജൻഡ് എമി, ഗ്രാമി, ഓസ്കാര്‍ അടക്കം നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്.മോഡലായ ക്രിസി ടെയ്ഗിന്‍ ആണ് ജോണിന്‍റെ …