സ്വന്തം ലേഖകന്‍: കശ്മീരില്‍ കൊല്ലപ്പെട്ട ഹിസ്ബുല്‍ കമാര്‍ഡറുടെ കുടുംബത്തിന് നഷ്ട പരിഹാരവുമായി കശ്മീര്‍ സര്‍ക്കാര്‍. കൊല്ലപ്പെട്ട മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ സഹോദരന്‍ ഖാലിദിന്റെ കുടുംബത്തിന് ജമ്മു–കശ്മീര്‍ സര്‍ക്കാറിന്റെ നഷ്പരിഹാരം. സുരക്ഷാസേനയുടെ വെടിയേറ്റ് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നാലു ലക്ഷം രൂപയോ കുടുംബാംഗത്തിന് ജോലിയോ നല്‍കുന്ന പദ്ധതി പ്രകാരമാണ് പണം നല്‍കുന്നതെന്ന് പുല്‍വാമ ഡെപ്യൂട്ടി കമീഷണര്‍ മുനീറുല്‍ …
സ്വന്തം ലേഖകന്‍: തമിഴ്‌നാട്, ആന്ധ്ര തീരത്ത് വര്‍ദാ ചുഴലിക്കാറ്റിന്റെ താണ്ഡവം, ഏഴു പേര്‍ മരിച്ചു, കനത്ത നാശനഷ്ടം. വീശിയടിച്ച കാറ്റില്‍ ആയിരക്കണക്കിന് മരങ്ങള്‍ കടപുഴകി വീണു. റെയില്‍, റോഡ്, വ്യോമഗതാഗതം തടസ്സപ്പെട്ടു. വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചു. ദേശീയ ദുരന്തനിവാരണസേനയും സൈന്യവും പോലീസും സന്നദ്ധസേവന സംഘടനകളും ദുരിതാശ്വാസപ്രവര്‍ത്തനത്തിന് ഇറങ്ങി.തമിഴ്‌നാട്ടില്‍ പതിനായിരത്തോളം പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ആന്ധ്രയില്‍ ഒമ്പതിനായിരത്തോളംപേരെ …
സ്വന്തം ലേഖകന്‍: സൗദിക്കാര്‍ക്ക് ഇടയിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ സമഗ്രമായ പദ്ധതി വരുന്നു, പ്രവാസികള്‍ക്ക് തിരിച്ചടി. മൂന്ന് മാസത്തിനകം പദ്ധതി തയ്യാറാക്കണമെന്ന് രണ്ടാം കിരീടവകാശി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.സ്വദേശികളുടെ നിലവിലെ 12.1 ശതമാനം തൊഴിലില്ലായ്മ നിരക്ക് 2020 ആവുമ്പോഴേക്കും 9 ശതമാനത്തിലേക്ക് കൊണ്ടുവരാനാണ് പദ്ധതി. സ്വദേശികളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനു മൂന്ന് മാസത്തിനകം കര്‍മ പദ്ദതി തയ്യാറാക്കാന്‍ രണ്ടാം …
സ്വന്തം ലേഖകന്‍: ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രം, ഇടപാടുകാര്‍ക്ക് നറുക്കെടുപ്പും സമ്മാനങ്ങളും. നീതി ആയോഗ് ആവിഷ്‌ക്കരിച്ച പുതിയ പദ്ധതികള്‍ പ്രകാരം നിശ്ചിത തുകയ്ക്ക് മുകളില്‍ ഇടപാട് നടത്തുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ സമ്മാനം നല്‍കും. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് സമ്മാന പദ്ധതി. ഇതിനായി രാജ്യത്തെ റീട്ടെയില്‍ പേയ്‌മെന്റ് സംവിധാനത്തിനുള്ള ഉന്നത ഏജന്‍സിയായ നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ …
സ്വന്തം ലേഖകന്‍: ഭോപ്പാലില്‍ പിണറായെ തടഞ്ഞ സംഭവം, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ഫെയ്‌സ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല. മുഖ്യമന്ത്രിയെ തടഞ്ഞത് സംഘപരിവാറിന്റെ അസഹിഷ്ണുതയുടെ തെളിവാണെന്ന് ഫെയ്‌സ്ബുക്കില്‍ കമന്റുകളില്‍ മലയാളികള്‍ ആഞ്ഞടിക്കുന്നു. ആര്‍.എസ്.എസ് തീവ്രവാദി സംഘത്തിന്റെ തലവന്‍മാരായ ക്രിമിനലുകളടക്കം ബി.ജെ.പി ദേശീയ കൗണ്‍സിലിന് വന്നപ്പോള്‍ അവരെ അതിഥി ദേവോ ഭവ പറഞ്ഞ് ക്രമീകരണങ്ങള്‍ ചെയ്ത …
സ്വന്തം ലേഖകന്‍: ജയലളിതയുടെ വിയോഗത്തിനു പിന്നാലെ അണ്ണാ ഡിഎംകെയില്‍ പോരു മുറുകുന്നു. ശശികല എഐഎഡിഎംകെയുടെ തലപ്പത്തേക്ക് എത്തുന്നതായുള്ള വാര്‍ത്തകള്‍ക്ക് തൊട്ടുപിന്നാലെ എതിര്‍ത്ത് ജയലളിതയുടെ സഹോദരി പുത്രി ദീപ രംഗത്ത്. അമ്മയുടെ രാഷ്ട്രീയ പിന്‍ഗാമി താനാണെന്നും ദീപ അഭിപ്രായപ്പെട്ടു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദീപ ഇതെല്ലാം വ്യക്തമാക്കിയത്. ജയലളിതയേയും തന്നെയും തമ്മില്‍ തെറ്റിച്ചതും ശശികലതന്നെയാണെന്നും …
സ്വന്തം ലേഖകന്‍: വിമാനത്തില്‍ പീഡനശ്രമം, പ്രതിയുടെ ചിത്രം സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ട് പ്രശസ്ത ടിവി താരം. കളേഴ്‌സ് ചാനലിലെ ഉത്തരന്‍ എന്ന പരമ്പരയിലെ താരമായ ടിന ദത്തക്ക് മുംബൈയില്‍നിന്നും രാജ്‌കോട്ടിലേക്ക് മടങ്ങുന്നതിനിടെ ജെറ്റ് എയര്‍വെയ്‌സില്‍ വച്ചാണ് ദുരനുഭവം ഉണ്ടായത്. താരത്തിന്റെ തൊട്ടടുത്ത സീറ്റില്‍ യാത്ര ചെയ്ത രാജേഷ് എന്നയാളാണ് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. ഇയാള്‍ ടിനയുടെ ശരീരഭാഗങ്ങളില്‍ …
സ്വന്തം ലേഖകന്‍: നരേന്ദ്ര മോഡിയെ വെല്ലുവിളിച്ച് പാക് ടിവി അവതാരക, വീഡിയോ കണ്ടത് ലക്ഷക്കണക്കിന് ആളുകള്‍. പാകിസ്താനിലെ പ്രാദേശിക ചാനലിലെ വാര്‍ത്ത അവതാരകയാണ് മോഡിയെ വെല്ലുവിളിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. വൈറലായ വീഡിയോ ഇതിനകം മൂന്നു ലക്ഷത്തോളം പേര്‍ കണ്ടു കഴിഞ്ഞു. തീവ്ര ദേശീയവാദിയായ യുവതിയാണ് ചാനല്‍ അവതാരക. വാര്‍ത്ത വായിക്കുന്നതിനിടെയാണ് യുവതി മോഡിക്കെതിരെ ആഞ്ഞടിച്ചത്. ഇന്ത്യ …
സ്വന്തം ലേഖകന്‍: അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഇടപാട്, മുന്‍ ഇന്ത്യന്‍ വ്യോമസേനാ മേധാവി അറസ്റ്റില്‍. മുന്‍ നാവികസേനാ തലവന്‍ എസ്.പി ത്യാഗി, എസ്.പി ത്യാഗിയുടെ സഹോദരന്‍ ജൂലി ത്യാഗി എന്ന സഞ്ജയ് ത്യാഗി, ഡല്‍ഹിയിലെ പ്രമുഖ അഭിഭാഷകന്‍ ഗൗതം ഖെയ്താന്‍ എന്നിവരെയാണ് സിബിഐ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 3600 കോടി രൂപയുടെ അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഇടപാടില്‍ …
സ്വന്തം ലേഖകന്‍: വടക്കന്‍ കാലിഫോര്‍ണിയയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.5 രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കല്‍ സര്‍വ്വേ അധികൃതര്‍ വ്യക്തമാക്കി. കാലിഫോര്‍ണിയയിലെ ഫെര്‍ണാണ്ട്‌ലേക്ക് 102 കിലോമീറ്റര്‍ പടിഞ്ഞാറ് അകലെ പസഫിക് മഹാസമുദ്രത്തില്‍ 6.2 മൈല്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അതേസമയം ഭൂചലനത്തില്‍ കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പുകളും അധികൃതതര്‍ നല്‍കിയിട്ടില്ല. ഭൂചലനം അനുഭവപ്പെട്ട …