1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 12, 2016

സ്വന്തം ലേഖകന്‍: ജയലളിതയുടെ വിയോഗത്തിനു പിന്നാലെ അണ്ണാ ഡിഎംകെയില്‍ പോരു മുറുകുന്നു. ശശികല എഐഎഡിഎംകെയുടെ തലപ്പത്തേക്ക് എത്തുന്നതായുള്ള വാര്‍ത്തകള്‍ക്ക് തൊട്ടുപിന്നാലെ എതിര്‍ത്ത് ജയലളിതയുടെ സഹോദരി പുത്രി ദീപ രംഗത്ത്. അമ്മയുടെ രാഷ്ട്രീയ പിന്‍ഗാമി താനാണെന്നും ദീപ അഭിപ്രായപ്പെട്ടു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദീപ ഇതെല്ലാം വ്യക്തമാക്കിയത്.

ജയലളിതയേയും തന്നെയും തമ്മില്‍ തെറ്റിച്ചതും ശശികലതന്നെയാണെന്നും അവര്‍ ആരോപിച്ചു. ശശികല ജനാധിപത്യ വിരുദ്ധ നടപടിയിലൂടെയാണ് പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് എത്തിയതെന്നും ദീപ ആരോപിച്ചു. രാഷ്ട്രീയ പ്രവേശനത്തിനുള്ള താത്പര്യവും അവര്‍ മറച്ചുവച്ചില്ല. എങ്ങിനെയാണ് സഹോദരന്‍ ദീപക്ക് ശശികലയുടെ അടത്ത് എത്തിയതെന്ന് അറിയില്ലെന്നും സഹോദരനുമായി തമ്മില്‍ യാതൊരു വിധത്തിലുള്ള അഭിപ്രായ വിത്യാസവുമില്ലെന്നും വ്യക്തമാക്കി.

അമ്മയുടെ സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമമാണിതെന്നും അവര്‍ ആരോപിച്ചു. തനിക്ക് പേര് നിര്‍ദ്ദേശിച്ചതും ജയലളിത തന്നെയാണെന്നും അവര്‍ പറഞ്ഞു. ആശുപത്രിവാസ സമയത്തും സംസ്‌കാര സമയത്തും ദീപയെ അകറ്റി നിര്‍ത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.