1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 9, 2016

സ്വന്തം ലേഖകന്‍: വടക്കന്‍ കാലിഫോര്‍ണിയയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.5 രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കല്‍ സര്‍വ്വേ അധികൃതര്‍ വ്യക്തമാക്കി. കാലിഫോര്‍ണിയയിലെ ഫെര്‍ണാണ്ട്‌ലേക്ക് 102 കിലോമീറ്റര്‍ പടിഞ്ഞാറ് അകലെ പസഫിക് മഹാസമുദ്രത്തില്‍ 6.2 മൈല്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

അതേസമയം ഭൂചലനത്തില്‍ കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പുകളും അധികൃതതര്‍ നല്‍കിയിട്ടില്ല. ഭൂചലനം അനുഭവപ്പെട്ട കാലിഫോര്‍ണിയയിലെ തീരപ്രദേശം ജനസാന്ദ്രത ഏറിയ പ്രദേശമാണ്. ഇവിടെ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭൂചലനത്തിന്റെ പ്രകമ്പനം 15 സെക്കന്റോളം നീണ്ടുനിന്നതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

യുറേക്കാ നഗരത്തില്‍നിന്ന് 20 മൈല്‍ അകലെയായിരുന്നു പ്രഭവകേന്ദ്രം. യുറേക്കായില്‍നിന്ന് 270 മൈല്‍ അകലെയുള്ള സാന്‍ഫ്രാന്‍സിസ്‌കോയില്‍ വരെ പ്രകമ്പനം അനുഭവപ്പെട്ടു. സുനാമി മുന്നറിയിപ്പില്ല. ഇതേ സമയം ചൈനയിലെ സിന്‍ജിയാംഗ് മേഖലയിലെ ഹൂട്ടുബി കൗണ്ടിയില്‍ ഇന്നലെ ഭൂകമ്പം ഉണ്ടായി.

റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രതയുള്ള ആദ്യത്തെ ഭൂകമ്പത്തെത്തുടര്‍ന്നു 140 തുടര്‍ചലനങ്ങളുമുണ്ടായി. പല കെട്ടിടങ്ങള്‍ക്കും വിള്ളല്‍ വീണു. സ്‌കൂളുകളില്‍നിന്നു വിദ്യാര്‍ഥികളെ ഒഴിപ്പിച്ചതായും തുടര്‍ചലനങ്ങളുണ്ടായാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.