1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജാപ്പനീസ് കോടീശ്വരന് ചന്ദ്രനിൽ പോകാൻ ഒരു പെൺസുഹൃത്തിനെ വേണമെന്ന് പരസ്യം!
ജാപ്പനീസ് കോടീശ്വരന് ചന്ദ്രനിൽ പോകാൻ ഒരു പെൺസുഹൃത്തിനെ വേണമെന്ന് പരസ്യം!
സ്വന്തം ലേഖകൻ: ചന്ദ്രനില്‍ തന്റെ കൂടെ കറങ്ങാന്‍ ഒരു പെണ്‍സുഹൃത്തിനെ തിരഞ്ഞ് നടക്കുകയാണ് ജാപ്പനീസ് കോടീശ്വരന്‍. താത്പര്യമുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷിക്കുന്നവര്‍ 20 വയസിന് മുകളില്‍ പ്രായമുള്ളവരും അവിവാഹിതരും ആയിരിക്കണം എന്നുമാത്രം. അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജനുവരി 17. യാസാക്കു മാസേവ (44) ആണ് പെണ്‍സുഹൃത്തിനെ തിരഞ്ഞ് അപേക്ഷ ക്ഷണിച്ചത്. ചന്ദ്രനില്‍ വെച്ച് യാസാക്കു …
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് ആക്കം കൂട്ടി പണപ്പെരുപ്പം ആറ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് ആക്കം കൂട്ടി പണപ്പെരുപ്പം ആറ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
സ്വന്തം ലേഖകൻ: രാജ്യത്തെ പണപ്പെരുപ്പ നിരക്ക് കുത്തനെ ഉയരുന്നെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി ഉടന്‍ മറികടക്കാനാവില്ലെന്ന സൂചനയിലേക്കാണ് പണപ്പെരുപ്പ നിരക്കിലെ വര്‍ധന വിരല്‍ചൂണ്ടുന്നത്. 40 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരിക്കുകയാണെന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ട ചില്ലറ പണപ്പെരുപ്പ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഡിസംബറില്‍ 5.54 ശതമാനത്തില്‍നിന്നും 7.35 ശതമാനമായാണ് പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നതെന്നാണ് …
കർണാടകയിൽ 114 അടി ഉയരത്തില്‍ ക്രിസ്തുവിന്റെ പ്രതിമ; പ്രതിഷേധവുമായി ബിജെപിയും ആര്‍എസ്എസും
കർണാടകയിൽ 114 അടി ഉയരത്തില്‍ ക്രിസ്തുവിന്റെ പ്രതിമ; പ്രതിഷേധവുമായി ബിജെപിയും ആര്‍എസ്എസും
സ്വന്തം ലേഖകൻ: കര്‍ണാടകയിലെ കനകപുരയില്‍ 114 അടി ഉയരമുള്ള യേശുക്രിസ്തുവിന്റെ പ്രതിമ നിര്‍മിക്കുന്നതിനെതിരെ പ്രതിഷേധവുമായി ബിജെപിയും ആര്‍.എസ്.എസും. കനകപുര ചലോ എന്ന പേരില്‍ തിങ്കളാഴ്ച നടന്ന പ്രതിഷേധമാര്‍ച്ചില്‍ നൂറുകണക്കിന് പേരാണ് പങ്കെടുത്തത്. കര്‍ണാടകയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ പദ്ധതിയാണ് പ്രതിമയെന്നാണ് ബിജെപിയുടെ പ്രധാന ആരോപണം. എന്നാല്‍ ഡി.കെ. ശിവകുമാര്‍ ഈ ആരോപണം നിഷേധിച്ച് …
കശ്മീരില്‍ പിടിയിലായ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍റെ ഭീകരബന്ധം എന്‍ഐഎ അന്വേഷിക്കും
കശ്മീരില്‍ പിടിയിലായ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍റെ ഭീകരബന്ധം എന്‍ഐഎ അന്വേഷിക്കും
സ്വന്തം ലേഖകൻ: ഹിസ്ബുള്‍ ഭീകരർക്കൊപ്പം ജമ്മുകശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായ സംഭവം എൻഐഎ അന്വേഷിക്കും. അറസ്റ്റിലായ ഡിഎസ്‍പി ദേവീന്ദർ സിങ്ങിന് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ശനിയാഴ്‍ച ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം ദില്ലിയിലേക്കുള്ള കാർ യാത്രയ്ക്കിടെയാണ് ഡെപ്യൂട്ടി പൊലീസ് സുപ്രണ്ട് ദേവീന്ദ്രര്‍ സിംഗ് പിടിയിലായത്. കാർ യാത്രയിൽ കൂടെയുണ്ടായിരുന്ന ഹിസ്ബുള്‍ ഭീകരൻ നവീദ് ബാബുവിനെയും സംഘത്തേയും കശ്മീർ …
കാര്‍ലോസ് ഘോന്‍: നിസാനെ കൈപിടിച്ചുയർത്തിയ മാന്ത്രികൻ! വീണതോ വീഴ്ത്തിയതോ?
കാര്‍ലോസ് ഘോന്‍: നിസാനെ കൈപിടിച്ചുയർത്തിയ മാന്ത്രികൻ! വീണതോ വീഴ്ത്തിയതോ?
സ്വന്തം ലേഖകൻ: നിസാന്‍, റെനോ, മിത്സുബിഷി എന്നീ പ്രമുക കാര്‍ കമ്പനികളെ നയിച്ചിരുന്നത് കാര്‍ലോസ് ഘോന്‍ ആയിരുന്നു. എന്നാല്‍, പിന്നീട് സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ അറസ്റ്റിലായി. കമ്പനികളുടെ തലപ്പത്തുനിന്ന് പുറത്താക്കപ്പെട്ടു. ദീര്‍ഘകാലം ജയിലില്‍. ഭാര്യയോടും മക്കളോടും സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥ. മക്കള്‍ക്ക് ജപ്പാനിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ മാനസിക പീഡനം. ഒടുവിൽ ഒരു പെട്ടിക്കുള്ളില്‍ ഒളിച്ചിരുന്ന് …
“ഡാഡി കൂൾ,” 800 കുഞ്ഞുങ്ങളുടെ അച്ഛനായി സ്വന്തം വംശം കാത്ത് ഗാലപ്പഗോസിലെ ഭീമന്‍ ആമ
“ഡാഡി കൂൾ,” 800 കുഞ്ഞുങ്ങളുടെ അച്ഛനായി സ്വന്തം വംശം കാത്ത് ഗാലപ്പഗോസിലെ ഭീമന്‍ ആമ
സ്വന്തം ലേഖകൻ: ഗാലപ്പഗോസ് ദ്വീപുകളുടെ ഭാഗമായ സാന്താക്രൂസ് ദ്വീപിലെ ഭീമൻ ആമ സ്വന്തം വംശത്തെ രക്ഷിക്കാൻ സംഭാവന ചെയ്തത് 800 ആമക്കുഞ്ഞുങ്ങള്‍! വംശനാശത്തിന് അടിപ്പെടാതെ സ്വന്തം വംശത്തെ നിലനിര്‍ത്തുന്നതില്‍ ഈ ഭീമന്‍ ആമ വഹിച്ചത് നിര്‍ണായക പങ്കാണ്. ഡിയേഗോ എന്നാണ് ഈ ആമയുടെ പേര്. കെലോനോയിഡിസ് ഹൂഡെന്‍സിസ് എന്ന സ്പീഷിസില്‍ പെടുന്നു ഡിയേഗോ. ഇത്തരം ആമകളെ …
“അവൻ പൊരുതി ജയിച്ചവൻ,” ഹൃത്വികിന്‍റെ മസ്തിഷ്ക ശസ്ത്രക്രിയയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് അമ്മ
“അവൻ പൊരുതി ജയിച്ചവൻ,” ഹൃത്വികിന്‍റെ മസ്തിഷ്ക ശസ്ത്രക്രിയയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് അമ്മ
സ്വന്തം ലേഖകൻ: 2013 ലുണ്ടായ പരിക്കിനെ തുടര്‍ന്ന് ഹൃത്വിക് മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് വിധേയനായ അനുഭവം ഇപ്പോള്‍ വെളിപ്പെടുത്തുകയാണ് അമ്മ പിങ്കി റോഷന്‍. ഹൃത്വികിന്‍റെ ജന്മദിനത്തില്‍ പിങ്കി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വികാരനിര്‍ഭരമായ കുറിപ്പ് വൈറലാകുകയാണ്. ഒരിക്കലും പങ്കുവെക്കാത്ത ഈ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവിടുകയാണ് എന്ന് തുടങ്ങുന്ന കുറിപ്പില്‍ ശസ്ത്രക്രിയയുടെ സമയത്ത് മകന്‍ പുലര്‍ത്തിയ ആത്മവിശ്വാസം തനിക്ക് …
രാഷ്ട്രപതിയുടെ അവാർഡ് നേടിയ ജമ്മു കശ്മീർ ഡിഎസ്‍പി രണ്ട് ഭീകരർക്കൊപ്പം അറസ്റ്റിൽ;
രാഷ്ട്രപതിയുടെ അവാർഡ് നേടിയ ജമ്മു കശ്മീർ ഡിഎസ്‍പി  രണ്ട് ഭീകരർക്കൊപ്പം അറസ്റ്റിൽ;
സ്വന്തം ലേഖകൻ: ജമ്മുകശ്മീരില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ഹിസ്ബുല്‍ ഭീകരര്‍ക്കൊപ്പം പിടിയിലായി. രാഷ്ട്രപതിയില്‍ നിന്ന് ധീരതയ്ക്കുള്ള പുരസ്ക്കാരം നേടിയ ഡെപ്യൂട്ടി സൂപ്രണ്ട് ദേവേന്ദര്‍ സിങ്ങാണ് കസ്റ്റഡിയിലായത്. പാര്‍ലമെന്‍റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്സല്‍ ഗുരുവിനെ കുടുക്കിയത് ദേവേന്ദര്‍ സിങ്ങാണെന്ന് സിപിഎം കുറ്റപ്പെടുത്തി. ദേവേന്ദര്‍ സിങ്ങിനെ ചോദ്യം ചെയ്തുവരികയാണെന്ന് ജമ്മുകശ്മീര്‍ പൊലീസ് അറിയിച്ചു. ശ്രീനഗര്‍ രാജ്യാന്തര വിമാനത്താവളത്തിലെ ഡെപ്യൂട്ടി …
മിഷൻ മരട് സമ്പൂർണം; നാലു ഫ്ലാറ്റുകളും മൺകൂനയായി; കാര്യമായ നാശനഷ്ടങ്ങളില്ല
മിഷൻ മരട് സമ്പൂർണം; നാലു ഫ്ലാറ്റുകളും മൺകൂനയായി; കാര്യമായ നാശനഷ്ടങ്ങളില്ല
സ്വന്തം ലേഖകൻ: സുപ്രീം കോടതി പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട നാലാമത്തെ ഫ്‌ളാറ്റും തകര്‍ത്തതോടെ കോടതി വിധി പൂര്‍ണ്ണമായും നടപ്പിലായിരിക്കുകയാണ്. ഞായറാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് അവസാന ഫ്‌ളാറ്റ് സമുച്ചയമായ ഗോള്‍ഡന്‍ കായലോരവും നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തത്. പൂര്‍ണ്ണമായ വിജയമായിരുന്നു പൊളിച്ചുനീക്കലെന്ന് അധികൃതര്‍ അറിയിച്ചു. കൃത്യമായ സുരക്ഷക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നതിനാല്‍ രണ്ട് മീറ്റര്‍ മാത്രം അകലെയുള്ള അംഗന്‍വാടി കെട്ടിടത്തിന് തകരാറുകള്‍ …
യുദ്ധക്കപ്പലിൽ നിന്ന് പറന്നുയരുകയും ഇറങ്ങുകയും ചെയ്ത് തേജസ്; തലയുയർത്തി രാജ്യം
യുദ്ധക്കപ്പലിൽ നിന്ന് പറന്നുയരുകയും ഇറങ്ങുകയും ചെയ്ത് തേജസ്; തലയുയർത്തി രാജ്യം
സ്വന്തം ലേഖകൻ: തേജസ് പോർവിമാനം വിമാനവാഹിനിക്കപ്പലായ വിക്രമാദിത്യയിൽ വിജയകരമായി ലാൻഡ് ചെയ്തു. ഇതാദ്യമായാണ് ലൈറ്റ് കോംപാറ്റ് എയർക്രാഫ്റ്റിന്റെ നേവി വേരിയന്റ്, തേജസ് നാവികസേനയുടെ വിമാനവാഹിനിക്കപ്പലിൽ ലാൻഡ് ചെയ്യുന്നത്. ഇതിനകം തന്നെ വ്യോമസേനയുടെ ഭാഗമാണ് തേജസ്. റഷ്യ, അമേരിക്ക, ഫ്രാൻസ്, യുണൈറ്റഡ് കിങ്ഡം, ചൈന എന്നിവയ്ക്ക് ശേഷം ഒരു വിമാനവാഹിനിക്കപ്പലിൽ വിമാനം ലാൻഡിങ് ശേഷി നേടിയ ആറാമത്തെ …