1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇറാഖില്‍ വീണ്ടും ചാവേര്‍ ആക്രമണം, 48 പേര്‍ കൊല്ലപ്പെട്ടു
ഇറാഖില്‍ വീണ്ടും ചാവേര്‍ ആക്രമണം, 48 പേര്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: ഇറാഖില്‍ വീണ്ടും ചാവേര്‍ ആക്രമണം, 48 പേര്‍ കൊല്ലപ്പെട്ടു. ഇറാഖില്‍ രണ്ടിടങ്ങളിലായി ഉണ്ടായ ചാവേര്‍ ആക്രമണത്തിലാണ് 48 പേര്‍ മരിച്ചത്. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കിഴക്കന്‍ പ്രവശ്യയായ ദിയാലയില്‍ ഒരു ശവസംസ്‌കാര ചടങ്ങിനിടെയാണ് ചാവേറാക്രമണം ഉണ്ടായത്. ഷിയാകളുടെ സായുധ ഗ്രൂപ്പായ ഷാഹിബ് ഷാബിയുടെ കമാന്‍ഡറുടെ ബന്ധുവിന്റെ സംസ്‌കാര ചടങ്ങിനിടെയായിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തില്‍ …
ജയ്റ്റ്‌ലിയുടെ കേന്ദ്ര ബജറ്റില്‍ കൃഷിക്കും കാര്‍ഷിക മേഖലക്കും മുന്‍ഗണന, ആദായ നികുതി പരിധിയില്‍ മാറ്റമില്ല
ജയ്റ്റ്‌ലിയുടെ കേന്ദ്ര ബജറ്റില്‍ കൃഷിക്കും കാര്‍ഷിക മേഖലക്കും മുന്‍ഗണന, ആദായ നികുതി പരിധിയില്‍ മാറ്റമില്ല
സ്വന്തം ലേഖകന്‍: ജയ്റ്റ്‌ലിയുടെ കേന്ദ്ര ബജറ്റില്‍ കൃഷിക്കും കാര്‍ഷിക മേഖലക്കും മുന്‍ഗണന, ആദായ നികുതി പരിധിയില്‍ മാറ്റമില്ല. നരേന്ദ്ര മോദി സര്‍ക്കാറിന്റെ മൂന്നാമത്തെ പൊതുബജറ്റില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഊന്നല്‍ നല്‍കിയത് കൃഷി, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, തൊഴില്‍ തുടങ്ങി ഒന്‍പത് മേഖലകള്‍ക്ക്. കാര്‍ഷിക മേഖലയുടെ വികസനത്തിന് 35,984 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. …
2014 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, ഗോപീകൃഷ്ണനും ടിപി രാജീവനും പുരസ്‌കാരങ്ങള്‍
2014 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, ഗോപീകൃഷ്ണനും ടിപി രാജീവനും പുരസ്‌കാരങ്ങള്‍
സ്വന്തം ലേഖകന്‍: 2014 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, ഗോപീകൃഷ്ണനും ടിപി രാജീവനും പുരസ്‌കാരങ്ങള്‍. ഇടിക്കാലൂരി പനമ്പട്ടടി എന്ന പുസ്തകത്തിന് പി.എന്‍ ഗോപീകൃഷ്ണന്‍ മികച്ച കവിതയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. ‘കെ.ടി.എന്‍ കോട്ടൂര്‍; എഴുത്തും ജീവിതവും’ എന്ന നോവലിന് ടിപി. രാജീവന്‍ മികച്ച നോവലിനുള്ള പുരസ്‌കാരവും നേടി. വി.ആര്‍ സുധീഷിന്റെ ഭവനഭേദനം എന്ന കഥയ്ക്ക് …
‘വേട്ട’ സംവിധായകന്‍ രാജേഷ് പിള്ളക്ക് മലയാള സിനിമ കണ്ണീരൊടെ വിട നല്‍കി
‘വേട്ട’ സംവിധായകന്‍ രാജേഷ് പിള്ളക്ക് മലയാള സിനിമ കണ്ണീരൊടെ വിട നല്‍കി
സ്വന്തം ലേഖകന്‍: ‘വേട്ട’ സംവിധായകന്‍ രാജേഷ് പിള്ളക്ക് മലയാള സിനിമ കണ്ണീരൊടെ വിട നല്‍കി. മൃതദേഹം കൊച്ചിയിലെ ഫ്‌ലാറ്റില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം രവിപുരം ശ്മശാനത്തില്‍ സംസ്‌കരിച്ചു. നിരവധി സിനിമാ പ്രവര്‍ത്തകരെയും മറ്റു സാംസ്‌കാരിക, രാഷ്ട്രീയ പ്രവര്‍ത്തകരെയും സാക്ഷി നിര്‍ത്തി അമ്മാവന്റെ മകന്‍ മിഥുന്‍ ചിതക്ക് തീ കൊളുത്തി. രാജേഷ് താമസിച്ചിരുന്ന മറൈന്‍ഡ്രൈവിലെ അബാദ് മറൈന്‍ …
ചൈനീസ് മാസികയുടെ ലോക ശതകോടീശ്വര പട്ടികയില്‍ പത്തു മലയാളികള്‍
ചൈനീസ് മാസികയുടെ ലോക ശതകോടീശ്വര പട്ടികയില്‍ പത്തു മലയാളികള്‍
സ്വന്തം ലേഖകന്‍: ചൈനീസ് മാസികയുടെ ലോക ശതകോടീശ്വര പട്ടികയില്‍ പത്തു മലയാളികള്‍. ചൈനീസ് സാമ്പത്തിക മാസിക ഹുറുണ്‍ ഗ്ലോബലിന്റെ പട്ടികയിലാണ് ലോകത്തെ ശത കോടീശ്വരന്‍മാരുടെ പട്ടികയില്‍ പത്തു മലയാളികള്‍ സ്ഥാനം പിടിച്ചത്. ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ. യൂസുഫലിയാണ് ഏറ്റവും ധനികനായ മലയാളി. അറുനൂറു കോടി ഡോളര്‍ സമ്പാദ്യവുമായി പട്ടികയില്‍ 228 മതാണ് അദ്ദേഹം. ഇന്ത്യയിലെ …
പാലക്കാട് ഉത്സവം കൂടാനെത്തിയ ആനയിടഞ്ഞു, വാഹനങ്ങള്‍ തവിടുപൊടിയാക്കി
പാലക്കാട് ഉത്സവം കൂടാനെത്തിയ ആനയിടഞ്ഞു, വാഹനങ്ങള്‍ തവിടുപൊടിയാക്കി
സ്വന്തം ലേഖകന്‍: പാലക്കാട് ഉത്സവം കൂടാനെത്തിയ ആനയിടഞ്ഞു, വാഹനങ്ങള്‍ തവിടുപൊടിയാക്കി. പാലക്കാട് പുലാപ്പറ്റ നാലുശേരി ഭഗവതി ക്ഷേത്രത്തില്‍ ഉത്സവത്തിനായി കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്. വ്യാഴാഴ്ച വൈകുന്നേരം എഴുന്നുള്ളിപ്പിനോട് അനുബന്ധിച്ചാണ് സംഭവം. എഴുന്നുള്ളിപ്പിനിടെ സമീപത്ത് നിന്ന ആനയുടെ ശരീരവുമായി ഉരസിയതോടെയാണ് ദേവീദാസന്‍ എന്ന ആന ഇടഞ്ഞത്. ബൈക്കുകള്‍ തുമ്പിക്കെയില്‍ പൊക്കിയെടുത്ത് ദൂരേയ്ക്ക് എറിഞ്ഞ ആന, വഴിയരുകില്‍ പാര്‍ക്ക് …
ഫേസ്ബുക്കില്‍ ഇനി കരയാനും ചിരിക്കാനും ദേഷ്യപ്പെടാനും സ്‌നേഹിക്കാനും പുതിയ ബട്ടനുകള്‍
ഫേസ്ബുക്കില്‍ ഇനി കരയാനും ചിരിക്കാനും ദേഷ്യപ്പെടാനും സ്‌നേഹിക്കാനും പുതിയ ബട്ടനുകള്‍
സ്വന്തം ലേഖകന്‍: ഫേസ്ബുക്കില്‍ ഇനി കരയാനും ചിരിക്കാനും ദേഷ്യപ്പെടാനും സ്‌നേഹിക്കാനും പുതിയ ബട്ടനുകള്‍. ഫേസ്ബുക് ഉപഭോക്താക്കളെ കൂടുതല്‍ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് പുതിയ ബട്ടനുകള്‍ അവതരിപ്പിച്ചത്. ലൈക് ബട്ടന് പുറമെയാണിത്. ചിരിക്കാനും കരയാനും ദേഷ്യപ്പെടാനും ആശ്ചര്യം പ്രകടിപ്പിക്കുന്നതിനുമുളള ആറു ചിഹ്നങ്ങളാണ് ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുക. എന്നാല്‍ ഡിസ്‌ലൈക് ഉള്‍പ്പെടുത്തണമെന്ന ആവശ്യം കമ്പനി അധികൃതര്‍ പരിഗണിച്ചിട്ടില്ല. …
നിങ്ങള്‍ രാജ്യദ്രോഹിയാണോ? ഫേസ്ബുക്കില്‍ തരംഗമായി ആന്റി നാഷണല്‍ ചലഞ്ച്
നിങ്ങള്‍ രാജ്യദ്രോഹിയാണോ? ഫേസ്ബുക്കില്‍ തരംഗമായി ആന്റി നാഷണല്‍ ചലഞ്ച്
സ്വന്തം ലേഖകന്‍: നിങ്ങള്‍ രാജ്യദ്രോഹിയാണോ? ഫേസ്ബുക്കില്‍ തരംഗമായി ആന്റി നാഷണല്‍ ചലഞ്ച്. മുമ്പ് പ്രചാരം നേടിയ ഐസ് ബക്കറ്റ് ചലഞ്ചിന്റെ മാതൃകയിലാണ് ‘ആന്റി നാഷണല്‍ ചലഞ്ച്’ രൂപപ്പെട്ടത്. തങ്ങളുടെ സുഹൃത്തുക്കളെ സോഷ്യല്‍ മീഡിയയില്‍ വെല്ലുവിളിക്കുകയാണ് പുതിയ മത്സരത്തിന്റെയും രീതി. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ പിന്തുടരേണ്ട നിയമങ്ങള്‍ ഇവയാണ്: 1. നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ രാജ്യദ്രോഹിയായി മുദ്ര കുത്തപ്പെടുകയാണെങ്കില്‍ …
തായ്‌ലന്‍ഡില്‍ മാതാപിതാക്കള്‍ മര്‍ദ്ദിച്ച് ജീവനോടെ കുഴിച്ചിട്ട പിഞ്ചുകുഞ്ഞിന് പുനര്‍ജന്മം
തായ്‌ലന്‍ഡില്‍ മാതാപിതാക്കള്‍ മര്‍ദ്ദിച്ച് ജീവനോടെ കുഴിച്ചിട്ട പിഞ്ചുകുഞ്ഞിന് പുനര്‍ജന്മം
സ്വന്തം ലേഖകന്‍: തായ്‌ലന്‍ഡില്‍ മാതാപിതാക്കള്‍ മര്‍ദ്ദിച്ച് ജീവനോടെ കുഴിച്ചിട്ട പിഞ്ചുകുഞ്ഞിന് പുനര്‍ജന്മം. മര്‍ദിച്ചവശനാക്കിയ ശേഷം തൊട്ടടുത്തുള്ള വയലില്‍ ആഴം കുറഞ്ഞ കുഴിയില്‍ ഇല കൊണ്ടു മൂടിയ നിലയിലാണ് കുടുംബാംഗങ്ങള്‍ ആണ്‍കുഞ്ഞിനെ മറവു ചെയ്തത്. തായ്‌ലന്‍ഡിലെ വടക്കുകിഴക്കന്‍ പ്രവിശ്യയായ ഖോന്‍ കാനിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം. പശുവിനെ പുല്ലുതീറ്റിക്കാന്‍ വയലിലത്തെിയ കര്‍ഷകസ്ത്രീ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് തെരഞ്ഞപ്പോഴാണ് …
എണ്ണ വിലയിലെ തകര്‍ച്ച മറികടക്കാന്‍ പുതിയ നികുതികള്‍ ഏര്‍പ്പെടുത്താന്‍ ഗള്‍ഫ് രാജ്യങ്ങളോട് ഐഎംഎഫ്
എണ്ണ വിലയിലെ തകര്‍ച്ച മറികടക്കാന്‍ പുതിയ നികുതികള്‍ ഏര്‍പ്പെടുത്താന്‍ ഗള്‍ഫ് രാജ്യങ്ങളോട് ഐഎംഎഫ്
സ്വന്തം ലേഖകന്‍: എണ്ണ വിലയിലെ തകര്‍ച്ച മറികടക്കാന്‍ പുതിയ നികുതികള്‍ ഏര്‍പ്പെടുത്താന്‍ ഗള്‍ഫ് രാജ്യങ്ങളോട് ഐഎംഎഫ് നിര്‍ദ്ദേശം. മൂല്യ വര്‍ധിത നികുതി (വാറ്റ്), കോര്‍പറേറ്റ് ആദായ നികുതി, എക്‌സൈസ് നികുതി, സ്വത്ത് നികുതി, വ്യക്തിഗത വരുമാന നികുതി എന്നിവ നടപ്പാക്കാനാണ് ഐംഎംഎഫ് നിര്‍ദ്ദേശം. സമ്പദ്വ്യവസ്ഥയുടെ വൈവിധ്യവല്‍ക്കരണവും നടപ്പാക്കി സാമ്പത്തികവളര്‍ച്ച കുറയാതെ നോക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാധിക്കുമെന്ന് …