1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 28, 2016

സ്വന്തം ലേഖകന്‍: പാലക്കാട് ഉത്സവം കൂടാനെത്തിയ ആനയിടഞ്ഞു, വാഹനങ്ങള്‍ തവിടുപൊടിയാക്കി. പാലക്കാട് പുലാപ്പറ്റ നാലുശേരി ഭഗവതി ക്ഷേത്രത്തില്‍ ഉത്സവത്തിനായി കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്. വ്യാഴാഴ്ച വൈകുന്നേരം എഴുന്നുള്ളിപ്പിനോട് അനുബന്ധിച്ചാണ് സംഭവം. എഴുന്നുള്ളിപ്പിനിടെ സമീപത്ത് നിന്ന ആനയുടെ ശരീരവുമായി ഉരസിയതോടെയാണ് ദേവീദാസന്‍ എന്ന ആന ഇടഞ്ഞത്. ബൈക്കുകള്‍ തുമ്പിക്കെയില്‍ പൊക്കിയെടുത്ത് ദൂരേയ്ക്ക് എറിഞ്ഞ ആന, വഴിയരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു ഓട്ടോ കൊമ്പില്‍ കോര്‍ത്തെടുത്ത് നിലത്തടിച്ച് തവിടുപൊടിയാക്കി. ഓട്ടോ പൂര്‍ണ്ണമായും തകര്‍ത്ത ശേഷം ആന ഗുഡ്‌സ് ഓട്ടോയ്ക്ക് നേരെ തിരിഞ്ഞു. സമീപത്തെ കെട്ടിടങ്ങളിലെ കാണികൾ ആനയുടെ പരാക്രമം വീഡിയോയില്‍ പകര്‍ത്തി. ഏറെ നേരം പരാക്രമം തുടര്‍ന്ന ആനയെ ഒടുവില്‍ ഏറെ ശ്രമപ്പെട്ടാണ് തളച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.