1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 1, 2016

സ്വന്തം ലേഖകന്‍: ജയ്റ്റ്‌ലിയുടെ കേന്ദ്ര ബജറ്റില്‍ കൃഷിക്കും കാര്‍ഷിക മേഖലക്കും മുന്‍ഗണന, ആദായ നികുതി പരിധിയില്‍ മാറ്റമില്ല. നരേന്ദ്ര മോദി സര്‍ക്കാറിന്റെ മൂന്നാമത്തെ പൊതുബജറ്റില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഊന്നല്‍ നല്‍കിയത് കൃഷി, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, തൊഴില്‍ തുടങ്ങി ഒന്‍പത് മേഖലകള്‍ക്ക്. കാര്‍ഷിക മേഖലയുടെ വികസനത്തിന് 35,984 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം സഭയില്‍ വിവാദ പരാമര്‍ശം നടത്തിയ മന്ത്രി സ്മൃതി ഇറാനിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിനിടെയായിരുന്നു ബജറ്റ് അവതരണം.

രാജ്യം വളര്‍ച്ചയുടെ പാതയില്‍ ആണെന്നും കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ മൂലം ആഗോള മാന്ദ്യം ഇന്ത്യയെ ബാധിച്ചിട്ടില്ലെന്നും ധനമന്ത്രി ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. സാമ്പത്തിക വളര്‍ച്ച് 7.6 ശതമാനമാണെന്നും ധനക്കമ്മി 3.5 ശതമാനമാക്കി കുറച്ചു കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റ് ഒറ്റനോട്ടത്തില്‍,

ആദായ നികുതി പരിധിയില്‍ മാറ്റമില്ല

ദീര്‍ഘകാല അടിസ്ഥാനത്തില്‍ ആണവോര്‍ജ്ജ പദ്ധതികള്‍

അഞ്ച് ലക്ഷത്തിന് താഴെ വരുമാനമുള്ളവരുടെ ആദായ നികുതി റിബേറ്റ് 5000 രൂപയാക്കി

ഒന്നരക്കോടി കുടുംബങ്ങള്‍ക്ക് എല്‍പിജി നല്‍കാന്‍ പ്രത്യേക പദ്ധതി; 2000 കോടി

9 മേഖലകളില്‍ നികുതി പരിഷ്‌കരിക്കും

എച്ച്ആര്‍എ പരിധി 60000 ആക്കി

റിസര്‍വ്വ് ബാങ്ക് നിയമങ്ങള്‍ ഈ വര്‍ഷം പരിഷ്‌കരിക്കും

ചെറുകിട ആദായനികുതി ദായകര്‍ക്ക് ആശ്വാസം

നടപ്പ് സാമ്പത്തിക വര്‍ഷം ധനക്കമ്മി കുറക്കാന്‍ ലക്ഷ്യമിടുന്നു

9 മേഖലകളില്‍ ആദായ നികുതിക്ക് ഊന്നല്‍

സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ക്ക് വില കൂടും

ആഡംബര കാറുകള്‍ക്ക് വില കൂടും

എസ്‌യുവികള്‍ക്ക് നാല് ശതമാനം പരിസ്ഥിതി സെസ്

കള്ളപ്പണം വെളിപ്പെടുത്താന്‍ അവസരം

പെട്രോള്‍ഡീസല്‍ കാറുകള്‍ക്ക് സെസ്

സിഗരറ്റിന് വില കൂടും

വെള്ളി ഒഴികെയുള്ള ആഭരണങ്ങള്‍ക്ക് എക്‌സൈസ് നികുതി കൂട്ടി

ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ക്കും കാറുകള്‍ക്കും വില കൂടുംഡീസല്‍ കാറുകള്‍ക്കും എസ്‌യുവി കാറുകള്‍ക്കും വില കൂടും

ബീഡി ഒഴികെയുള്ള പുകയില ഉല്‍പന്നങ്ങള്‍ക്ക് നികുതി വര്‍ധിപ്പിച്ചു

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആദ്യ മൂന്ന് വര്‍ഷം നികുതി നല്‍കേണ്ടതില്ല

ഈ വര്‍ഷം കൂടുതല്‍ മോട്ടോര്‍ വാഹനങ്ങള്‍ ഉല്‍പാദിപ്പിക്കും

പ്രധാനമന്ത്രി മുദ്രാ യോജനക്കായി 1,80,000 കോടി

പ്രധാനമന്ത്രി മുദ്രാ യോജനക്കായി 1,80,000 കോടി

അവമാാലറ അഹശ ടവലൃവെമറ
ബാങ്കുകള്‍ പൊളിഞ്ഞാല്‍ നേരിടാന്‍ പദ്ധതി; കിട്ടാക്കടം തിരിച്ചു പിടിക്കും

3000 ജനറിക് മരുന്ന് കേന്ദ്രങ്ങള്‍ സ്ഥാപിക്കും

പോസ്റ്റ് ഓഫീസുകളോടനുബന്ധിച്ച് എടിഎം സ്ഥാപിക്കും

കടം തിരിച്ച് പിടിക്കാന്‍ പദ്ധതികള്‍

എടിഎം രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാന്‍ പദ്ധതി
പൊതുമേഖലാ ബാങ്കുകള്‍ക്ക് 25000 കോടി

കിട്ടാക്കടം തിരിച്ചു പിടിക്കാന്‍ അസറ്റ് റീ കണ്‍സ്ട്രക്ഷന്‍ കമ്പനി

ദേശീയ പാത അതോറിറ്റി 15000 കോടി സമാഹരിക്കും

നഗരസഭകള്‍ക്കും പഞ്ചായത്തുകള്‍ക്കും 2.87 ലക്ഷം കോടി സഹായം നല്‍കും

ജിഎസ്ടി നടപ്പാക്കാനുള്ള ശ്രമം തുടരുംവിദ്യാഭ്യാസ രേഖകള്‍ ഓണ്‍ലൈന്‍ ആയി ലഭിക്കാന്‍ സംവിധാനം

ഫാസ്റ്റ് ട്രാക്കിയാ 89 ജനസേചന പദ്ധതികള്‍ സ്ഥാപിക്കും

160 വിമാനത്താവളങ്ങള്‍ നവീകരിക്കും

ആണവോര്‍ജ്ജ ഉല്‍പാദനത്തിന് 3000 കോടി

ഉന്നതവിദ്യാഭ്യാസത്തിന് ഫിനാന്‍സിംഗ് ഏജന്‍സി സ്ഥാപിക്കും; 1000 കോടി പദ്ധതി

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.