1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലോകത്തിലെ ഏറ്റവും പ്രായമുള്ള പുരുഷന്‍ സ്‌പെയിനില്‍ നിര്യാതനായി
ലോകത്തിലെ ഏറ്റവും പ്രായമുള്ള പുരുഷന്‍ സ്‌പെയിനില്‍ നിര്യാതനായി
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും പ്രായമുള്ള പുരുഷന്‍ സ്‌പെയിനില്‍ നിര്യാതനായി. ലോകത്തിലെ ഏറ്റവും പ്രായമുള്ള പുരുഷന്‍ എന്നു കരുതപ്പെടുന്ന ഫ്രാന്‍സെസ്‌കോ നൂനസ് ഒലിവേറയാണ് 113 മത്തെ വയസില്‍ അന്തരിച്ചത്. തെക്കുപടിഞ്ഞാറന്‍ സ്‌പെയിനിലെ ഗ്രാമത്തില്‍ ജനിച്ച ഒലിവേറ കര്‍ഷകനായിരുന്നു. ലോകത്തിലെ ഏറ്റവും പ്രായമേറിയവരുടെ പേരുകള്‍ അടയാളപ്പെടുത്തുന്ന ജെറന്റോളജി റിസര്‍ച്ച് ഗ്രൂപ്പിന്റെ പട്ടികയില്‍ പക്ഷേ, ഒലിവേറയുടെ പേരില്ല. 112 …
കേരത്തിലെ സ്വകാര്യ ബസുകള്‍ക്ക് ഇനി മുതല്‍ യൂണിഫോം നിര്‍ബന്ധം; നിരത്തുകളില്‍ ചെത്തിയ ചിത്രപ്പണിയുള്ള ബസുകള്‍ ഇനിയില്ല
കേരത്തിലെ സ്വകാര്യ ബസുകള്‍ക്ക് ഇനി മുതല്‍ യൂണിഫോം നിര്‍ബന്ധം; നിരത്തുകളില്‍ ചെത്തിയ ചിത്രപ്പണിയുള്ള ബസുകള്‍ ഇനിയില്ല
സ്വന്തം ലേഖകന്‍: കേരത്തിലെ സ്വകാര്യ ബസുകള്‍ക്ക് ഇനി മുതല്‍ യൂണിഫോം നിര്‍ബന്ധം; നിരത്തുകളില്‍ ചെത്തിയ ചിത്രപ്പണിയുള്ള ബസുകള്‍ ഇനിയില്ല. സംസ്ഥാന ഗതാഗത അതോറിറ്റിയുടെ തീരുമാനപ്രകാരം നിറം ഏകീകരിക്കാനുള്ള നടപടികള്‍ തുടങ്ങി. ഇനി മുതല്‍ സിറ്റി ബസുകള്‍ക്കു പച്ചയും ഓര്‍ഡിനറി ബസുകള്‍ക്കു നീലയും ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി ബസുകള്‍ക്കു മെറൂണ്‍ നിറവുമായിരിക്കും. എല്ലാ ബസുകള്‍ക്കും അടിവശത്തു വെള്ളനിറത്തില്‍ …
‘ഇന്നാണെങ്കില്‍ എനിക്ക് അന്‍പേ ശിവം ഇറക്കാന്‍ സാധിക്കില്ലായിരുന്നു, കോടതി കയറിയിറങ്ങി നടക്കേണ്ടി വരുമായിരുന്നു’; വിവാദങ്ങളെക്കുറിച്ച് മനസു തുറന്ന് കമല്‍ഹാസന്‍
‘ഇന്നാണെങ്കില്‍ എനിക്ക് അന്‍പേ ശിവം ഇറക്കാന്‍ സാധിക്കില്ലായിരുന്നു, കോടതി കയറിയിറങ്ങി നടക്കേണ്ടി വരുമായിരുന്നു’; വിവാദങ്ങളെക്കുറിച്ച് മനസു തുറന്ന് കമല്‍ഹാസന്‍
സ്വന്തം ലേഖകന്‍: ‘ഇന്നാണെങ്കില്‍ എനിക്ക് അന്‍പേ ശിവം ഇറക്കാന്‍ സാധിക്കില്ലായിരുന്നു, കോടതി കയറിയിറങ്ങി നടക്കേണ്ടി വരുമായിരുന്നു’; വിവാദങ്ങളെക്കുറിച്ച് മനസു തുറന്ന് കമല്‍ഹാസന്‍. സിനിമയും കലയും നേരിടുന്ന എതിര്‍പ്പുകളെക്കുറിച്ചും കലാമേഖലയിലേക്കുള്ള കടന്നുകയറ്റത്തെക്കുറിച്ചും ചെന്നൈയിലെ ഒരു എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു താരം. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് കമല്‍ഹാസന്‍ വിദ്യാര്‍ഥികളുമായി സംവദിച്ചത്. ‘ഇന്നാണെങ്കില്‍ എനിക്ക് ‘അന്‍പേ ശിവം’ …
കാണികളെ ആവേശത്തിലാഴ്ത്തി വോളിബോള്‍ കളിക്കാരനായി കളംനിറഞ്ഞ് മോഹന്‍ലാല്‍, ചിത്രങ്ങള്‍ കാണാം
കാണികളെ ആവേശത്തിലാഴ്ത്തി വോളിബോള്‍ കളിക്കാരനായി കളംനിറഞ്ഞ് മോഹന്‍ലാല്‍, ചിത്രങ്ങള്‍ കാണാം
സ്വന്തം ലേഖകന്‍: കാണികളെ ആവേശത്തിലാഴ്ത്തി വോളിബോള്‍ കളിക്കാരനായി കളംനിറഞ്ഞ് മോഹന്‍ലാല്‍. ജേണലിസ്റ്റ് വോളിയുടെ പ്രചാരണാര്‍ഥം ടെറിട്ടോറിയല്‍ ആര്‍മിയും കണ്ണൂര്‍ പ്രസ് ക്ലബ്ബും തമ്മില്‍ നടന്ന സൗഹൃദ മത്സരത്തിലാണ് നടന്‍ ലെഫ്. കേണല്‍ മോഹന്‍ലാല്‍ കളിക്കാരനായി കളത്തില്‍ ഇറങ്ങിയത്. കടും നീല പാന്റ്‌സും മഞ്ഞ ടീ ഷര്‍ട്ടുമായി ഇറങ്ങിയ മഹാനടന്റെ ഓരോ നീക്കവും നിറഞ്ഞ കൈയടിയോടെയാണ് കാണികള്‍ …
എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ളവര്‍ക്ക് ഓറഞ്ച് പുറം ചട്ടയുള്ള പാസ്‌പോര്‍ട്ട് നല്‍കില്ല; കേന്ദ്ര സര്‍ക്കാര്‍ പിന്മാറ്റം പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന്
എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ളവര്‍ക്ക് ഓറഞ്ച് പുറം ചട്ടയുള്ള പാസ്‌പോര്‍ട്ട് നല്‍കില്ല; കേന്ദ്ര സര്‍ക്കാര്‍ പിന്മാറ്റം പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന്
സ്വന്തം ലേഖകന്‍: എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ളവര്‍ക്ക് ഓറഞ്ച് പുറം ചട്ടയുള്ള പാസ്‌പോര്‍ട്ട് നല്‍കില്ല; കേന്ദ്ര സര്‍ക്കാര്‍ പിന്മാറ്റം പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന്. പാസ്‌പോര്‍ട്ടിന്റെ അവസാന പേജിലെ വിലാസം ഉള്‍പ്പെടെയുള്ള വ്യക്തിവിവരങ്ങള്‍ ഒഴിവാക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറിയതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഓറഞ്ച് പുറംചട്ടയുള്ള പാസ്‌പോര്‍ട്ട് വരുന്നതോടെ രാജ്യത്തെ പൗരന്മാരെ രണ്ടു തട്ടിലാക്കുകയാണ് ഭരണകൂടമെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. പത്താംക്ലാസ് …
കൈയില്‍ 1,520 രൂപയും അക്കൗണ്ടില്‍ 2,410 രൂപയും ആകെ സ്വത്ത്! ഇന്ത്യയിലെ ഏറ്റവും പാവപ്പെട്ട മുഖ്യമന്ത്രിയായി ത്രിപുരയുടെ മണിക് സര്‍ക്കാര്‍
കൈയില്‍ 1,520 രൂപയും അക്കൗണ്ടില്‍ 2,410 രൂപയും ആകെ സ്വത്ത്! ഇന്ത്യയിലെ ഏറ്റവും പാവപ്പെട്ട മുഖ്യമന്ത്രിയായി ത്രിപുരയുടെ മണിക് സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: കൈയില്‍ 1,520 രൂപയും അക്കൗണ്ടില്‍ 2,410 രൂപയും ആകെ സ്വത്ത്! ഇന്ത്യയിലെ ഏറ്റവും പാവപ്പെട്ട മുഖ്യമന്ത്രിയായി ത്രിപുരയുടെ മണിക് സര്‍ക്കാര്‍. ത്രിപുര മുഖ്യമന്ത്രിയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായ മണിക് സര്‍ക്കാരിന് ഇതുവരെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടി വന്നിട്ടില്ല. അതിനുമാത്രം വരുമാനമില്ലാത്തതാണ് കാരണം. ധന്‍പുര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിച്ചപ്പോഴാണു മണിക് …
152 വര്‍ഷത്തിനു ശേഷം വിരുന്നിനെത്തുന്ന ആകാശ വിസ്മയം ബ്ലൂ മൂണ്‍ ബുധനാഴ്ച; ചന്ദ്രന്റെ നിറം കടും ഓറഞ്ചാകും!
152 വര്‍ഷത്തിനു ശേഷം വിരുന്നിനെത്തുന്ന ആകാശ വിസ്മയം ബ്ലൂ മൂണ്‍ ബുധനാഴ്ച; ചന്ദ്രന്റെ നിറം കടും ഓറഞ്ചാകും!
സ്വന്തം ലേഖകന്‍: 152 വര്‍ഷത്തിനു ശേഷം വിരുന്നിനെത്തുന്ന ആകാശ വിസ്മയം ബ്ലൂ മൂണ്‍ ബുധനാഴ്ച; ചന്ദ്രന്റെ നിറം കടും ഓറഞ്ചാകും! ബുധനാഴ്ച വൈകിട്ട് ആകാശത്ത് അരങ്ങേറുന്ന ഈ പ്രതിഭാസം ഇപ്പോള്‍ ഭൂമിയില്‍ ജീവിച്ചിരിക്കുന്ന ആരും കണ്ടിട്ടില്ല എന്നതാണ് പ്രത്യേകത. ബ്ലൂമൂണ്‍, സൂപ്പര്‍മൂണ്‍, ബ്ലഡ് മൂണ്‍ എന്നീ മൂന്നു ചാന്ദ്രപ്രതിഭാസങ്ങള്‍ ഒരുമിച്ച് ഇന്നത്തെ മാനത്തു കാണാം. ഇവ …
ഗ്രാമി പുരസ്‌കാര ചടങ്ങില്‍ ട്രംപിനെ ട്രോളി ഹിലാരി ക്ലിന്റന്റെ വീഡിയോ; സദസില്‍ മുഖം ചുളിച്ച് ട്രംപ് ജൂനിയറും നിക്കി ഹേലിയും
ഗ്രാമി പുരസ്‌കാര ചടങ്ങില്‍ ട്രംപിനെ ട്രോളി ഹിലാരി ക്ലിന്റന്റെ വീഡിയോ; സദസില്‍ മുഖം ചുളിച്ച് ട്രംപ് ജൂനിയറും നിക്കി ഹേലിയും
സ്വന്തം ലേഖകന്‍: ഗ്രാമി പുരസ്‌കാര ചടങ്ങില്‍ ട്രംപിനെ ട്രോളി ഹിലാരി ക്ലിന്റന്റെ വീഡിയോ; സദസില്‍ മുഖം ചുളിച്ച് ട്രംപ് ജൂനിയറും നിക്കി ഹേലിയും. സംഗീത ലോകത്തെ സൂപ്പര്‍ താരങ്ങള്‍ക്കിടയിലും എല്ലാവരുടെയും ശ്രദ്ധ പിടിച്ചെടുത്തത് അമേരിക്കയിലെ മുന്‍ സ്റ്റേറ്റ് സെക്രട്ടറിയും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന്റെ എതിരാളിയുമായിരുന്ന ഹില്ലരി ക്ലിന്റണ്‍ ആയിരുന്നു. ഹില്ലരി അഭിനയിച്ച, ട്രംപിനെ ആക്ഷേപിക്കുന്ന …
തിരക്കോട് തിരക്ക്! ചിലപ്പോള്‍ കിടക്കയില്‍ വെച്ചും ട്വീറ്റ് ചെയ്യാറുണ്ടെന്ന് ട്രംപ്
തിരക്കോട് തിരക്ക്! ചിലപ്പോള്‍ കിടക്കയില്‍ വെച്ചും ട്വീറ്റ് ചെയ്യാറുണ്ടെന്ന് ട്രംപ്
സ്വന്തം ലേഖകന്‍: തിരക്കോട് തിരക്ക്! ചിലപ്പോള്‍ കിടക്കയില്‍ വെച്ചും ട്വീറ്റ് ചെയ്യാറുണ്ടെന്ന് ട്രംപ്. വളരെ തിരക്കുപിടിച്ച വ്യക്തിയായതിനാല്‍ താന്‍ ചിലപ്പോള്‍ കിടക്കയില്‍വെച്ചും ട്വീറ്റ് ചെയ്യാറുണ്ടെന്ന് ഒടുവില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമ്മതിച്ചു. തന്നെക്കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ക്ക് മറുപടി പറയാനുള്ള ചാനലാണ് സമൂഹമാധ്യമങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ ട്വീറ്റുകള്‍ പലപ്പോഴും വിവാദം ക്ഷണിച്ചുവരുത്തുന്നതാണ്. ഗൗരവമുള്ള വിഷയങ്ങളില്‍ …
ഈ വര്‍ഷത്തെ ഗ്രാമി പുരസ്‌കാരങ്ങളില്‍ ബ്രൂണോ മാര്‍സ് തരംഗം; വാരിക്കൂട്ടിയത് ആറ് പുരസ്‌കാരങ്ങള്‍
ഈ വര്‍ഷത്തെ ഗ്രാമി പുരസ്‌കാരങ്ങളില്‍ ബ്രൂണോ മാര്‍സ് തരംഗം; വാരിക്കൂട്ടിയത് ആറ് പുരസ്‌കാരങ്ങള്‍
സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ ഗ്രാമി പുരസ്‌കാരങ്ങളില്‍ ബ്രൂണോ മാര്‍സ് തരംഗം; വാരിക്കൂട്ടിയത് ആറ് പുരസ്‌കാരങ്ങള്‍. യുഎസ് സംഗീതലോകത്തെ പ്രവണതകളെ പൊളിച്ചടുക്കിയ ഗ്രാമി പുരസ്‌കാരങ്ങളില്‍ നാമനിര്‍ദേശം ലഭിച്ച ആറിനങ്ങളിലും പുരസ്‌കാരം നേടിയാണ് ബ്രൂണോ മാര്‍സ് താരമായത്. ’24കെ മാജിക്കി’നു മികച്ച ആല്‍ബം, റെക്കോഡ് പുരസ്‌കാരങ്ങളും ‘ദാറ്റ്‌സ് വാട്ട് ഐ ലൈക്കി’നു സോങ് ഓഫ് ദി ഇയര്‍ …