ഭൂരിഭാഗം വരുന്ന ബ്രട്ടീഷുകാര്‍ക്കും ദാമ്പത്യജീവിതം ബോറടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ആധുനിക ജീവിതത്തിന്റെ സമ്മര്‍ദ്ദവും തിരക്കും മൂന്നിലൊന്ന് ദമ്പതികളുടേയും ജീവിതത്തിന്റെ താളം തെറ്റിക്കുന്നതായാണ് ഏറ്റവും അവസാനം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പലര്‍ക്കും പങ്കാളിയുമൊത്തുന്ന ലൈംഗികബന്ധം പോലും ഭീകരമായാണ് അനുഭവപ്പെടുന്നത്.
ബെല്‍പ്രീത് കൗറിന്റെ ഫോട്ടോകാണുന്നവര്‍ ഇതൊരു സിഖ് വംശജനായ പുരുഷനാണെന്ന് തെറ്റിദ്ധരിച്ചേക്കാം. എന്നാല്‍ ബെല്‍പ്രീത് സ്ത്രീയാണെന്ന് തിരിച്ചറിയുന്നവര്‍ അടുത്ത നിമിഷം അവരുടെ മുഖത്ത് വളര്‍ന്നു നില്‍ക്കുന്ന രോമങ്ങള്‍ നോക്കി പൊട്ടിച്ചിരിച്ചേക്കാം. എന്നാല്‍ ആളുകളുടെ പരിഹാസമോ തന്റെ രൂപമോ ബല്‍പ്രീതിനെ തെല്ലും വിഷമിപ്പിക്കുന്നില്ല. തന്റെ സൗന്ദര്യം നശിച്ചുപോകുന്ന ഈ ദേഹത്തല്ല മനസ്സിലാണ് എന്ന് വിശ്വസിക്കാനാണ് ബല്‍പ്രീതിന് ഇഷ്ടം.
കംപ്യൂട്ടര്‍ സോഫ്റ്റുവെയറിലെ നിര്‍മാണത്തകരാറിനെത്തുടര്‍ന്ന് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഉപഭോക്താക്കള്‍ സൈബര്‍ ആക്രമണ ഭീതിയുടെ നിഴലിലാണെന്ന് പോളണ്ടിലെ ഒരു സംഘം ഐടി ഗവേഷകര്‍.
അത്ഭുതരോഗ ശാന്തിശുശ്രൂകളില്‍ അരങ്ങേറുന്ന അത്ഭുതങ്ങളെക്കുറിച്ച് സീറോമലബാര്‍ സഭ ഗൗരവമായ പുനഃവിചിന്തനത്തിനു തയ്യാറെടുക്കുന്നു. അടുത്തിടെ കൊച്ചിയില്‍ പൂര്‍ത്തിയായ സിനഡ് യോഗത്തില്‍ ഈവിഷയം ഗൗരവത്തോടെയാണ് ചര്‍ച്ചചെയ്തത്. അന്നത്തെ തീരുമാനങ്ങളുടെ തുടര്‍നടപടികളിലേക്ക് സഭ കടക്കുകയാണ്
പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫലി സര്‍ദാരിയുടേയും കൊല്ലപ്പെട്ട മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകനുമായ ബിലാവലും പാക് വിദേശകാര്യമന്ത്രി ഹിന റബ്ബാനിയും തമ്മില്‍ കടുത്ത പ്രണയത്തിലാണന്ന് വാര്‍ത്തകള്‍. ഹിന ബിലാവലിനയച്ച പ്രണയലേഖനം ബംഗ്ലാദേശ് ടാബ്ലോയ്ഡായ വീക്ക്‌ലി ബ്ലിറ്റ്‌സ് പുറത്തുവിട്ടതോടെയാണ് രഹസ്യമാക്കി വച്ചിരുന്ന പ്രണയം പുറത്തറിഞ്ഞത്.
വര്‍ദ്ധിച്ചുവരുന്ന കുടിയേറ്റം കാരണം ഇംഗ്ലണ്ടിലേയും വെയില്‍സിലേയും ജനസംഖ്യയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലുണ്ടായ വര്‍ദ്ധനവ് നാല് മില്യണെന്ന് കണക്കുകള്‍. ഒരു നൂറ്റാണ്ടിനിടയ്ക്ക് ജനസംഖ്യയില്‍ ഇത്രകണ്ട് വര്‍ദ്ധനവ് ഉണ്ടാകുന്നത് ഇതാദ്യമാണന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സഹോദരന്‍ സഹോദരിക്ക് ദാനം നല്‍കിയ കിഡ്‌നി വേസ്റ്റാണെന്ന് കരുതി നഴ്‌സ് ചവറ്റുകുട്ടയിലെറിഞ്ഞു. ഒഹിയോയിലെ യൂണിവേഴ്‌സിറ്റി ഓഫഅ ടൊലീഡോ മെഡിക്കല്‍ സെന്ററിലാണ് സംഭവം.
കേരളത്തില്‍ നിന്നും ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷരായ രണ്ടുമാധ്യമപ്രവര്‍ത്തകര്‍ കേരള പോലീസിന്റെ ലുക്ക്ഔട്ട് നോട്ടീസിലെ പ്രതിയായ ജോബി ജോര്‍ജ് തടത്തിലിന്റെ യുകെയിലെ സ്‌റ്റേഷനറികടയില്‍ ദിവസക്കൂലിക്കു ജോലിചെയ്യുന്നു.
ലണ്ടന്‍:വില്യം രാജകുമാരന്റെ പത്‌നി കെയ്റ്റ് മിഡില്‍ട്ടണിന്റെ അര്‍ധനഗ്‌ന ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച ജര്‍മന്‍ മാസിക ....