1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തെരുവുകളിൽ പ്രതിഷേധം കത്തുമ്പോൾ മിന്നും താരമായി ബ്രിഡ്ജ്‌ഫൈ, ഫയര്‍ചാറ്റ് ആപ്പുകള്‍
തെരുവുകളിൽ പ്രതിഷേധം കത്തുമ്പോൾ മിന്നും താരമായി ബ്രിഡ്ജ്‌ഫൈ, ഫയര്‍ചാറ്റ് ആപ്പുകള്‍
സ്വന്തം ലേഖകൻ: പ്രതിഷേധങ്ങള്‍ നിയന്ത്രിക്കാന്‍ അധികാരികള്‍ തുടര്‍ച്ചയായി ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുമ്പോള്‍ ആളുകള്‍ ആശയവിനിമയത്തിനായി ഓഫ് ലൈന്‍ മെസേജിങ് ആപ്ലിക്കേഷനുകളെ ആശ്രയിക്കുകയാണ്. ബ്രിഡ്ജ്‌ഫൈ, ഫയര്‍ ചാറ്റ് പോലെ നിരവധി ആപ്ലിക്കേഷനുകള്‍ ഇതിനായി ലഭ്യമാണ്. പ്രതിഷേധങ്ങള്‍ നടക്കുന്ന നഗരങ്ങളില്‍ ഈ ആപ്ലിക്കേഷനുകള്‍ക്ക് ഉപയോക്താക്കള്‍ വര്‍ധിക്കുന്നുണ്ടെന്നാണ് വിവരം. ഗൂഗിള്‍ പ്ലേ സ്റ്റോറിലും, ആപ്പിള്‍ ആപ്പ് സ്റ്റോറിലും ബ്രിഡ്ജ്‌ഫൈ ആപ്പ് …
യുപിയില്‍ പ്രതിഷേധക്കാരെ വെടിവച്ചിട്ടില്ലെന്ന പൊലീസ് വാദം പൊളിയുന്നു; ദൃശ്യങ്ങള്‍ പുറത്ത്
യുപിയില്‍ പ്രതിഷേധക്കാരെ വെടിവച്ചിട്ടില്ലെന്ന പൊലീസ് വാദം പൊളിയുന്നു; ദൃശ്യങ്ങള്‍ പുറത്ത്
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധം നടത്തുന്നവരെ നേരിടാന്‍ വെടിവയ്പ്പ് നടത്തിയിട്ടില്ലെന്ന ഉത്തര്‍പ്രദേശ് പൊലീസിന്‍റെ വാദം പൊളിയുന്നു. കാണ്‍പൂര്‍ വെടിവയ്പിന്‍റെയടക്കമുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ ഒരൊറ്റ ബുള്ളറ്റുപോലും ഉപയോഗിച്ചിട്ടില്ലെന്ന് യുപി പൊലീസ് ഡിജിപി ഒപി സിംഗ് ആവര്‍ത്തിക്കുന്നതിനിടെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്. പ്രതിഷേധം ശക്തമായ കാണ്‍പൂരിലടക്കം പൊലീസുകാര്‍ വെടിവയ്ക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പ്രതിഷേധക്കാരാണ് നാടന്‍തോക്കുകളുമായി വെടിവയ്പ്പ് …
മലയാള സിനിമയുടെ “ക്ലാസിക്ക്” ഛായാഗ്രാഹകൻ രാമചന്ദ്ര ബാബു അന്തരിച്ചു
മലയാള സിനിമയുടെ “ക്ലാസിക്ക്” ഛായാഗ്രാഹകൻ രാമചന്ദ്ര ബാബു അന്തരിച്ചു
സ്വന്തം ലേഖകൻ: പ്രശസ്ത ഛായാഗ്രാഹകൻ രാമചന്ദ്ര ബാബു (72) അന്തരിച്ചു. ഹൃദ്രോഗബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചായിരുന്നു അന്ത്യം. കോഴിക്കോട് ഒരു സിനിമയുമായി ബന്ധപ്പെട്ട് ലൊക്കേഷൻ പരിശോധിക്കാൻ എത്തിയതായിരുന്നു. കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 125 ഓളം സിനിമകൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. മലയാളത്തിൽ പ്രമുഖ …
പൗരത്വ നിയമം: ജാമിയ മിലിയയില്‍ വീണ്ടും പ്രതിഷേധം; ചന്ദ്രശേഖർ ആസാദിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വിട്ടു
പൗരത്വ നിയമം: ജാമിയ മിലിയയില്‍ വീണ്ടും പ്രതിഷേധം; ചന്ദ്രശേഖർ ആസാദിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വിട്ടു
സ്വന്തം ലേഖകൻ: പൗരത്വ നിയമ ഭേദഗതിക്കെതിരായി രാജ്യത്തിന്റെ പലഭാഗങ്ങളിലും ശനിയാഴ്ചയും പ്രതിഷേധങ്ങള്‍ തുടര്‍ന്നു. ഉത്തര്‍പ്രദേശിലെ രാംപൂരിലെ പ്രതിഷേധപ്രകടനം അക്രമത്തിലേക്ക് വഴിമാറിയതോടെ പോലീസും സമരക്കാരും ഏറ്റുമുട്ടി. ഇവിടെ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഘര്‍ഷം രൂക്ഷമായതോടെ ലഖ്‌നൗ,രാംപുര്‍ തുടങ്ങിയ മേഖലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്കാലികമായി റദ്ദാക്കി. രാംപൂരില്‍ ശനിയാഴ്ച ഒരാള്‍ കൂടി കൊല്ലപ്പെട്ടതോടെ പൗരത്വ …
പൗരത്വം നിയമം: ജനനത്തീയതിയോ സ്ഥലം തെളിയിക്കുന്ന രേഖയോ മതിയെന്ന് കേന്ദ്രം
പൗരത്വം നിയമം:   ജനനത്തീയതിയോ സ്ഥലം തെളിയിക്കുന്ന രേഖയോ മതിയെന്ന് കേന്ദ്രം
സ്വന്തം ലേഖകൻ: പൗരത്വത്തിന്റെപേരിൽ ഒരിന്ത്യക്കാരനും ബുദ്ധിമുട്ടുണ്ടാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. പൗരത്വം തെളിയിക്കാൻ ജനനത്തീയതിയോ ജനനസ്ഥലമോ രണ്ടും ഒന്നിച്ചുകാണിക്കുന്നതോ ആയ ആധികാരികരേഖ മതിയെന്ന് മന്ത്രാലയം വ്യക്തമാക്കി. പൗരത്വ നിയമം ഒരുവിധത്തിലും നിലവിലെ പൗരന്മാരെ ദോഷകരമായി ബാധിക്കില്ലെന്നും മന്ത്രാലയ വക്താവ് ട്വീറ്റ് ചെയ്തു. പൊതുവായ ഒട്ടേറെ രേഖകൾ ഇതിനായിട്ടുണ്ട്. ദേശീയ പൗരത്വപ്പട്ടികയെച്ചൊല്ലി രാജ്യമൊട്ടുക്കും പ്രതിഷേധമുയർന്ന സാഹചര്യത്തിൽ മന്ത്രാലയവക്താവ് വെള്ളിയാഴ്ച …
“ഓഹരി വിറ്റാൽ രാജ്യത്തിന്റെ അഭിമാനം?” എയർ ഇന്ത്യ ജീവനക്കാർ പ്രധാനമന്ത്രിയോട്
“ഓഹരി വിറ്റാൽ രാജ്യത്തിന്റെ അഭിമാനം?” എയർ ഇന്ത്യ ജീവനക്കാർ പ്രധാനമന്ത്രിയോട്
സ്വന്തം ലേഖകൻ: എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ജീവനക്കാര്‍ തന്നെ രംഗത്ത്. ഈ നീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എയര്‍ ഇന്ത്യയിലെ പൈലറ്റുമാര്‍ ഉള്‍പ്പെടെയുള്ള അരഡസനോളം യൂണിയനുകള്‍ കത്തെഴുതി. വിറ്റഴിക്കുന്നതിനു പകരം എല്‍ ആന്‍ഡ് ടി, ഐ.ടി.സി എന്നിവയുടെ മാതൃകയില്‍ എയര്‍ ഇന്ത്യയെ ബോര്‍ഡ് നിയന്ത്രിക്കുന്ന കമ്പനിയാക്കണമെന്ന് യൂണിയനുകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. …
ഹൈദരാബാദ് ഏറ്റുമുട്ടൽ കൊല: മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യണമെന്ന് ഹൈക്കോടതി
ഹൈദരാബാദ് ഏറ്റുമുട്ടൽ കൊല: മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യണമെന്ന്  ഹൈക്കോടതി
സ്വന്തം ലേഖകൻ: ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസിലെ കുറ്റാരോപിതരെ പൊലീസ് വെടിവച്ചുകൊന്ന സംഭവത്തിൽ വീണ്ടും ഹൈക്കോടതി ഇടപെടൽ. നാലുപേരുടെയും മൃതദേഹം വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യണമെ ന്ന് തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടു. 23ന് റീ പോസ്റ്റ്‌മോർട്ടം നടത്തണമെന്നാണ് ഉത്തരവ്. ഇതുസംബന്ധിച്ച നിർദേശം തെലങ്കാന ആരോഗ്യകാര്യ പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് ഹൈക്കോടതി നൽകിയത്. ഡൽഹി …
മുന്‍ മന്ത്രിയും എംഎല്‍എയുമായ തോമസ് ചാണ്ടി അന്തരിച്ചു
മുന്‍ മന്ത്രിയും എംഎല്‍എയുമായ തോമസ് ചാണ്ടി അന്തരിച്ചു
സ്വന്തം ലേഖകൻ: കുട്ടനാട് എംഎല്‍എയും മുന്‍ മന്ത്രിയുമായ തോമസ് ചാണ്ടി അന്തരിച്ചു. 72 വയസ്സായിരുന്നു. എന്‍സിപി സംസ്ഥാന അധ്യക്ഷനാണ്. പിണറായി മന്ത്രിസഭയില്‍ അംഗമായിരുന്നു. കായല്‍ കയ്യേറ്റ വിവാദത്തെ തുടര്‍ന്നാണ് പിണറായി മന്ത്രിസഭയില്‍ നിന്ന് രാജിവച്ചത്. കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം തിങ്കളാഴ്ച ചേന്നംകരി സെന്റ് പോൾസ് മാർത്തോമ ചർച്ചിൽ. കായല്‍ …
“എന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ മാപ്പ് പറയാന്‍ തയ്യാര്‍,” ഏറ്റുപറച്ചിലുമായി ഷെയ്ൻ നിഗം
“എന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ മാപ്പ് പറയാന്‍ തയ്യാര്‍,” ഏറ്റുപറച്ചിലുമായി ഷെയ്ൻ നിഗം
സ്വന്തം ലേഖകൻ: തന്റെ ഭാ​ഗത്ത് തെറ്റുണ്ടെങ്കിൽ പരസ്യമായി മാപ്പ് പറയാൻ തയ്യാറാണെന്ന് നടൻ ഷെയ്ൻ നിഗം. റേഡിയോ ചാനലായ റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുമ്പോഴാണ് ഷെയ്ൻ ഇക്കാര്യം വ്യക്തമാക്കിയത്. പരസ്യമായി മാപ്പ് പറയാന്‍ തയ്യാറാണോ എന്ന് അവതാരകൻ ചോദിച്ചപ്പോൾ എന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ ഉറപ്പായിട്ടും ഞാൻ മാപ്പ് പറയും. പരസ്യമായിട്ട് പറയും. മാപ്പ് …
കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; കെ.വി.മോഹൻകുമാറിന്റെ ‘ഉഷ്ണരാശി’ മികച്ച നോവൽ
കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; കെ.വി.മോഹൻകുമാറിന്റെ ‘ഉഷ്ണരാശി’ മികച്ച നോവൽ
സ്വന്തം ലേഖകൻ: കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ തൃശ്ശൂരില്‍ പ്രഖ്യാപിച്ചു. കെവി മോഹന്‍ കുമാറിന്റെ ‘ഉഷ്ണരാശി – കരപ്പുറത്തിന്റെ ഇതിഹാസം’ മികച്ച നോവലായി തിരഞ്ഞെടുക്കപ്പെട്ടു. വി.എം. ഗിരിജയുടെ ബുദ്ധപുര്‍ണിമ മികച്ച കവിതയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച ചെറുകഥയ്ക്കുള്ള പുരസ്‌കാരം കെ രേഖയുടെ ‘മാനാഞ്ചിറ’യ്ക്കാണ്. പുന്നപ്ര-വയലാര്‍ സമരത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ നോവലാണ് ‘ഉഷ്ണരാശി’ കരപ്പുറത്തിന്റെ ഇതിഹാസം.സ്‌കറിയ സക്കറിയ, നളിനി …