സ്വന്തം ലേഖകൻ: ടൂറിസം, റസ്റ്ററന്റ്, വിനോദം എന്നീ മേഖലകളിലുള്ള സ്ഥാപനങ്ങൾക്ക് വാടകയുടെ 20 ശതമാനം തിരിച്ചു നൽകുന്ന പദ്ധതിക്ക് അബുദാബി സർക്കാർ തുടക്കം കുറിച്ചു. എമിറേറ്റിൽ ഈ മേഖലകളിലുള്ള 8000ത്തോളം സ്ഥാപനങ്ങൾക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. കോവിഡ് പ്രതിസന്ധി നേരിടുന്ന സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് ആശ്വാസമാകുന്നതാണു 20 കോടി ദിർഹത്തിന്റെ പുതിയ പദ്ധതി. എമിറേറ്റിന്റെ സാമ്പത്തിക …
സ്വന്തം ലേഖകൻ: പ്രവാസികൾ പിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റു കൊണ്ട് മാത്രം ചാർട്ടേഡ് വിമാനത്തിൽ എത്തിയാൽ മതിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ പ്രവാസ ലോകത്ത് പ്രതിഷേധം ശക്തമാകുന്നു. അപ്രായോഗിക നിർദേശമാണ് മുഖ്യമന്ത്രി മുന്നോട്ടു വയ്ക്കുന്നതെന്നാണു പ്രവാസികളുടെ ആക്ഷേപം. പ്രവാസികൾ പിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റു കൊണ്ട് മാത്രം ചാർട്ടേഡ് വിമാനത്തിൽ എത്തിയാൽ മതിയെന്ന മുഖ്യമന്ത്രിയുടെ …
സ്വന്തം ലേഖകൻ: തൊഴിലാളികൾക്കും തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്കും ഇനി മൂന്ന് മാസം വിശ്രമിക്കാം; ഉച്ചയ്ക്ക് രണ്ടര മണിക്കൂർ. യുഎഇയില്‍ മൂന്ന് മാസത്തെ ഉച്ച വിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തില്‍ വന്നു. ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെഉച്ചയ്ക്ക് 12.30 മുതല്‍ വൈകിട്ട് മൂന്നു വരെ സൂര്യപ്രകാശമേല്‍ക്കുന്ന രീതിയിലുള്ള പുറം ജോലികളില്‍ ഏർപ്പെടാൻ …
സ്വന്തം ലേഖകൻ: ബോളിവുഡ് താരം സുശാന്തിന്റേത് തൂങ്ങി മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. തൂങ്ങിയപ്പോഴുണ്ടായ ശ്വാസംമുട്ടലാണ് മരണ കാരണം. പോസ്റ്റുമോർട്ടം റിപ്പോർട്ട് ഡോക്ടർമാർ പൊലീസിന് സമർപ്പിച്ചു. സുശാന്തിന്റേത് തൂങ്ങി മരണമാണെന്ന് ഡെപ്യൂട്ടി കമ്മീഷണർ അഭിഷേക് ത്രിമുഖെയും പറഞ്ഞു. സുശാന്തിന്റേത് കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നതിനിടെയാണ് തൂങ്ങിമരണമാണെന്ന വിവരം പുറത്തുവരുന്നത്. സുശാന്തിന്റെ മരണത്തിൽ വിശദമായ അന്വേഷണമാണ് ബാന്ദ്ര പൊലീസ് നടത്തുന്നത്. …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 82 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 10 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് വിവിധ ആവശ്യങ്ങള്‍ക്കായി മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഹ്രസ്വ സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക് ക്വാറന്റൈനില്ലാതെ ഏഴ് ദിവസം വരെ തങ്ങാന്‍ അനുവദിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവ്. ബിസിനസ്, ഔദ്യോഗിക, വ്യാപാര, ചികിത്സാ, കോടതി, വസ്തു വ്യവഹാരം പോലുള്ള ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്കാണ് ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്. ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ 14 ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍, പെയ്ഡ് ക്വാറന്റൈനില്‍ പ്രവേശിപ്പിക്കും. കോവിഡ്-19-ന്റെ …
സ്വന്തം ലേഖകൻ: ചാർട്ടേർഡ് വിമാനത്തിൽ വരുന്ന പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. റാപ്പിഡ് ടെസ്റ്റ് റിസൾട്ട് ഉള്ളവർക്ക് യാത്ര ചെയ്യാൻ അനുമതി വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്ക് ഇതിനായി ഉത്തരവ് നൽകണം എന്നും ഹർജിക്കാർ പറയുന്നു. ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും. പത്തനംതിട്ട സ്വദേശി റെജി താഴ്‌മൺ ആണ് …
സ്വന്തം ലേഖകൻ: സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തില്‍ സംശയം ഉന്നയിച്ച് ബന്ധുക്കള്‍. മരണത്തില്‍ ഗൂഢാലോചനയുണ്ടെന്ന് സുശാന്തിന്റെ അമ്മാവന്‍ ആരോപിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ”സുശാന്ത് ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ല,” സുശാന്തിന്റെ അമ്മാവന്‍ പ്രതികരിച്ചു. സുശാന്ത് സിംഗിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തുകഴിഞ്ഞു. കൂപ്പര്‍ ഹോസ്പ്പറ്റിലാണ് മൃതദേഹം ഉള്ളത്. ഞായറാഴ്ച ഉച്ചയ്ക്കാണ് സുശാന്തിനെ ബാന്ദ്രയിലെ അപ്പാര്‍ട്ട്മെന്റില്‍ തൂങ്ങി …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 54 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് …
സ്വന്തം ലേഖകൻ: പ്രമുഖ ബോളിവുഡ് താരം സുശാന്ത് സിങ് രാജ്‌പുത് ആത്മഹത്യ ചെയ്ത നിലയില്‍. മുംബൈ ബാന്ദ്രയിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിലാണ് സുശാന്തിനെ കണ്ടെത്തിയത്. മരണത്തില്‍ മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചതായി സോണ്‍ 9 ഡി സി പി അഭിഷേക് ത്രിമുഖെ പറഞ്ഞു. “സുശാന്ത് സിംഗ് രാജപുത് ഇപ്പോൾ ഞങ്ങളോടൊപ്പമില്ലെന്ന വാര്‍ത്ത വയ്ക്കുന്നതില്‍ വേദനയുണ്ട്. …