1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംരക്ഷണം നൽകാനാവില്ല; തൃപ്തി ദേശായിയേയും സംഘത്തേയും മടക്കി അയക്കാൻ ശ്രമം തുടരുന്നു
സംരക്ഷണം നൽകാനാവില്ല; തൃപ്തി ദേശായിയേയും സംഘത്തേയും മടക്കി അയക്കാൻ ശ്രമം തുടരുന്നു
സ്വന്തം ലേഖകൻ: സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിൽ പൊലീസ് സംരക്ഷണം തേടിയെത്തിയ ഭൂമാത ബ്രിഗേഡ് ശബരിമലയിൽ സന്ദർശനം നടത്തിയേ മടങ്ങൂ എന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നു. അവസാനവട്ട ചർച്ച അൽപ നിമിഷത്തിനകം. തൃപ്തി ദേശായി അടക്കം 6 അംഗങ്ങൾ സിറ്റി പൊലീസ് കമ്മിഷണറേറ്റിന് അകത്തുണ്ട്. ശബരിമലയിൽ പോകാൻ തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം നൽകാൻ സാധ്യമല്ലെന്നു …
ശബരിമല ദർശനത്തിനെത്തിയ ബിന്ദു അമ്മിണിക്ക് നേരെ മുളക് പൊടി ആക്രമണം; ദൃശ്യങ്ങൾ പുറത്ത്
ശബരിമല ദർശനത്തിനെത്തിയ ബിന്ദു അമ്മിണിക്ക് നേരെ മുളക് പൊടി ആക്രമണം; ദൃശ്യങ്ങൾ പുറത്ത്
സ്വന്തം ലേഖകൻ: ശബരിമല ദർശനവുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയ ബിന്ദു അമ്മിണിക്കു നേരെയുണ്ടായ മുളകുസ്പ്രേ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിനു മുന്നിൽ വച്ച് ബിന്ദുവിനെ ഓടിച്ചിട്ടു സ്പ്രേ ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കാവിമുണ്ടും വെള്ള ഷർട്ടും ധരിച്ചയാളാണ് ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിന്ദു തനിക്കുനേരെ ആക്രമണം നടത്തിയ ഒരാളുടെ …
അയോധ്യ വിധി: പുനപരിശോധനാ ഹർജി നൽകില്ലെന്ന് സുന്നി വഖഫ് ബോർഡ്
അയോധ്യ വിധി: പുനപരിശോധനാ ഹർജി നൽകില്ലെന്ന് സുന്നി വഖഫ് ബോർഡ്
സ്വന്തം ലേഖകൻ: അയോധ്യ കേസിൽ പുനപരിശോധനാ ഹർജി നൽകേണ്ടെന്ന് സുന്നി വഖഫ് ബോർഡിന്റെ തീരുമാനം. അതേസമയം പള്ളിക്കായി അയോധ്യയിൽ ഏറ്റവും അനുയോജ്യമായ അഞ്ചേക്കർ സ്ഥലം കേന്ദ്രസർക്കാരിൽ നിന്ന് വാങ്ങണോ എന്ന കാര്യത്തിൽ തീരുമാനം പിന്നീടായിരിക്കും. തർക്കഭൂമിയിൽ ക്ഷേത്രം പണിയാൻ അനുമതി നൽകിയ സുപ്രീംകോടതി വിധിയോട് കേസിലെ കക്ഷിയായ സുന്നി വഖഫ് ബോർഡിന് വിയോജിപ്പുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ …
ഈ സംവിധാനം ആകാശത്ത് അപകടമുണ്ടാക്കാൻ സാധ്യത; ഇൻഡിഗോയ്ക്ക് സർക്കാർ കുരുക്ക്
ഈ സംവിധാനം  ആകാശത്ത് അപകടമുണ്ടാക്കാൻ സാധ്യത; ഇൻഡിഗോയ്ക്ക് സർക്കാർ കുരുക്ക്
സ്വന്തം ലേഖകൻ: രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്റിഗോയുടെ എയർബസ് എ320, 321 എന്നിവക്ക് ഡിജിസിഎയുടെ (ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) വിലക്ക്. ടൈറ്റാനിയം ഉപയോഗിച്ച് നിർമിച്ച ടർബൈനുകൾ കാരണമാണ് ഈ തീരുമാനം. യാത്രാമധ്യേ ആകാശത്ത് വച്ച് അപകടങ്ങൾ ഉണ്ടാക്കുന്നുവെന്നതാണ് കാരണം. നിക്കൽ- ക്രോമിയം അലോയ് ഉപയോഗിച്ച് ടർബൈൻ ബ്ലേഡുകൾ പുന: സ്ഥാപിച്ചാൽ മാത്രമേ …
“ഇതാ 162 പേർ!” മഹാരാഷ്ട്രയിൽ കരുത്തു കാട്ടാൻ ശിവസേന, എൻസിപി, കോൺഗ്രസ് സഖ്യം
“ഇതാ 162 പേർ!” മഹാരാഷ്ട്രയിൽ കരുത്തു കാട്ടാൻ ശിവസേന, എൻസിപി, കോൺഗ്രസ് സഖ്യം
സ്വന്തം ലേഖകൻ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ നിര്‍ണായക നീക്കവുമായി ശിവസേന. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ കരുത്ത് തങ്ങള്‍ക്കുണ്ടെന്ന് ശിവസേന അവകാശപ്പെടുന്നു. ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ 162 എംഎല്‍എമാര്‍ സമ്മേളിക്കുന്നുണ്ടെന്നും രാത്രി ഏഴിന് അത് വന്ന് കാണണമെന്നും മഹാരാഷ്ട്ര ഗവര്‍ണറോട് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ട്വിറ്ററിലൂടെയാണ് സഞ്ജയ് റാവത്ത് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. തങ്ങള്‍ക്ക് 162 എംഎല്‍എമാരുടെ …
കേരളത്തിന് ജപ്പാനില്‍നിന്ന് ഒരുപാട് പഠിക്കാനുണ്ട്; മുഖ്യമന്ത്രിയും മന്ത്രിമാരും ഒസാക്കയില്‍
കേരളത്തിന് ജപ്പാനില്‍നിന്ന് ഒരുപാട് പഠിക്കാനുണ്ട്; മുഖ്യമന്ത്രിയും മന്ത്രിമാരും ഒസാക്കയില്‍
സ്വന്തം ലേഖകൻ: പ്രകൃതിദുരന്തങ്ങളെ നേരിടുന്നതില്‍ കേരളത്തിന് ജപ്പാനില്‍നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രകൃതിദുരന്തങ്ങളെ ഫലപ്രദമായി നേരിട്ട രാജ്യമാണ് ജപ്പാനെന്നും ഒസാക്കയിലെ മലയാളി സമൂഹത്തിനായി സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു. ഞായറാഴ്ച പ്രാദേശിക സമയം 5.15 ഓടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ഇ.പി.ജയരാജന്‍, എ.കെ.ശശീന്ദ്രന്‍ എന്നിവരടങ്ങിയ സംഘം ഒസാക്കയില്‍ എത്തിയത്. ഞായറാഴ്ച വൈകീട്ട് …
ചികിത്സയ്ക്ക് പണമില്ലാതെ വിഷമിച്ച മോളി കണ്ണമ്മാലിയ്ക്ക് കൈത്താങ്ങായി മമ്മൂട്ടി
ചികിത്സയ്ക്ക് പണമില്ലാതെ വിഷമിച്ച മോളി കണ്ണമ്മാലിയ്ക്ക് കൈത്താങ്ങായി മമ്മൂട്ടി
സ്വന്തം ലേഖകൻ: ഹൃദായാഘാതം മൂലം ആരോഗ്യ സ്ഥിതി മോശമായ നടി മോളികണ്ണമാലിയെ സഹായിക്കാന്‍ മമ്മൂട്ടി. മോളി കണ്ണമാലിയുടെ സാഹചര്യം കണ്ടതിനെ തുടര്‍ന്ന് സഹായവുമായി എത്തുകയായിരുന്നു മമ്മൂട്ടി. അറ്റാക്ക് കഴിഞ്ഞ മോളിയ്ക്ക് എഴുന്നേറ്റ് നടക്കാന്‍ പോലും സാധിക്കുമായിരുന്നില്ല. സമൂഹ മാധ്യമങ്ങളിലൂടെ മോളിയുടെ അവസ്ഥ കണ്ടറിഞ്ഞ ശേഷമാണ് മമ്മൂട്ടിയുടെ സഹായമെത്തുന്നത്. രണ്ട് അറ്റാക്ക് കഴിഞ്ഞിട്ടുണ്ട് മോളിക്ക്. തുടര്‍ചികിത്സയ്ക്ക് പണമില്ലാതിരുന്ന …
“ഇതിനേക്കാൾ ഭേദം നരകം,” ഡൽഹി മലിനീകരണ പ്രശ്നത്തിൽ സുപ്രീം കോടതി
“ഇതിനേക്കാൾ ഭേദം നരകം,” ഡൽഹി മലിനീകരണ പ്രശ്നത്തിൽ സുപ്രീം കോടതി
സ്വന്തം ലേഖകൻ: ദല്‍ഹിയിലെ വായുമലിനീകരണത്തില്‍ കേന്ദ്രസര്‍ക്കാരിനെയും ദല്‍ഹി പഞ്ചാബ് സംസ്ഥാന സര്‍ക്കാരുകളെയും രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. വായു മലിനീകരണത്തിലും ജലമലിനീകരണവും തടയുന്നതിലോ നിയന്ത്രിക്കുന്നതിലോ സര്‍ക്കാരുകള്‍ ഇടപെടാത്തത് ചൂണ്ടിക്കാണിച്ചാണ് വിമര്‍ശം. ദല്‍ഹിയിലെ ജീവിതാവസ്ഥ നരകത്തേക്കാള്‍ ദുരിതമായിരിക്കുന്ന അവസ്ഥയിലും സര്‍ക്കാര്‍ പരസ്പരം പഴിചാരുക മാത്രമാണെന്നും സുപ്രീംകോടതി കുറ്റപ്പെടുത്തി. ‘ദല്‍ഹിയുടെ അവസ്ഥ നരകത്തേക്കാള്‍ കഷ്ടമായിരിക്കുകയാണ്. ഇന്ത്യയിലെ ജീവിതങ്ങള്‍ അത്രത്തോളം …
ടെലഗ്രാമിൽ എന്ത് നടക്കുന്നുവെന്ന് നിരീക്ഷിക്കുക എളുപ്പമല്ലെന്ന് പോലീസ് കോടതിയിൽ
ടെലഗ്രാമിൽ എന്ത് നടക്കുന്നുവെന്ന് നിരീക്ഷിക്കുക എളുപ്പമല്ലെന്ന് പോലീസ് കോടതിയിൽ
സ്വന്തം ലേഖകൻ: ടെലഗ്രാം ആപ്ലിക്കേഷന്‍ തീര്‍ക്കുന്ന തലവേദനകള്‍ വിവരിച്ച് പൊലീസ് ഹൈക്കോടതിയില്‍. സോഷ്യൽ മീഡിയയിലെ വീഡിയോ ആപ്ലിക്കേഷനായ ‘ടെലഗ്രാം’ ഇന്ത്യയിൽ നിരോധിക്കണമെന്നാവശ്യപ്പെട്ട് ബാംഗ്ലൂർ ലോ സ്കൂളിലെ വിദ്യാർഥിയും കോഴിക്കോട് തിരുവമ്പാടി സ്വദേശിനിയുമായ അഥീന സോളമൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ മറുപടി പറയുകയായിരുന്നു പൊലീസ്. ടെലഗ്രാം ഉപയോക്താക്കളെ കണ്ടെത്താൻ സാങ്കേതിക ബുദ്ധിമുട്ടുണ്ടെന്ന് കേരള പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. …
മഹാരാഷ്ട്രീയം: പവാർ എന്റെ നേതാവെന്ന് അജിത്; ബിജെപി സഖ്യം പരസ്യമായി തള്ളി ശരദ് പവാർ
മഹാരാഷ്ട്രീയം: പവാർ എന്റെ നേതാവെന്ന് അജിത്; ബിജെപി സഖ്യം പരസ്യമായി തള്ളി ശരദ് പവാർ
സ്വന്തം ലേഖകൻ: മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ പ്രസ്താവന തള്ളി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. ബി.ജെ.പിയുമായി സഖ്യം രൂപവത്കരിക്കുകയെന്ന ചോദ്യം പോലും ഉയരുന്നില്ലെന്ന് ശരദ് പവാര്‍ ട്വിറ്ററില്‍ വ്യക്തമാക്കി. കോണ്‍ഗ്രസും ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ എന്‍.സി.പി ഏകകണ്ഠമായി തീരുമാനിച്ചിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ ഇപ്പോഴും എന്‍.സി.പിയിലാണെന്ന അജിത് പവാറിന്റെ ട്വീറ്റിനു പിന്നാലെയാണ് ശരദ് …