1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 13, 2015

സ്വന്തം ലേഖകന്‍: സ്വാമി ശാശ്വതീകാനന്ദയുടേത് മുങ്ങിമരണമെന്ന് ക്രൈം ബ്രാഞ്ച് സ്ഥിരീകരണം, മരണം കുളിക്കുന്നതിനിടയില്‍ തളര്‍ച്ച ബാധിച്ച്. 2002 ജൂലായ് ഒന്നിനാണ് ആലുവയില്‍ പെരിയാറില്‍ മുങ്ങിമരിച്ച നിലയില്‍ സ്വാമി ശാശ്വതീകാനന്ദയുടെ മൃതദേഹം കാണപ്പെട്ടത്. ലോക്കല്‍ പോലീസ് സ്വാമിയുടെ മരണത്തെക്കുറിച്ച് ആദ്യം അന്വേഷിച്ചെങ്കിലും 2003 ല്‍ മരണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സ്വാമിയുടെ അമ്മയും സഹോദരങ്ങളും ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.

ക്രൈംബ്രാഞ്ച് വിശദമായി അന്വേഷിച്ചെങ്കിലും അസ്വാഭാവികമായി എന്തെങ്കിലും കണ്ടെത്താനായില്ല. കുളിക്കിടയില്‍ തളര്‍ച്ച ബാധിച്ച് സ്വാമി മുങ്ങിപ്പോവുകയും മരിക്കുകയുമായിരുന്നു എന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. കൊലപാതക സാധ്യതയിലേക്കെത്തുന്ന തെളിവൊന്നും കിട്ടിയില്ല. എന്നാല്‍ സ്വാമിയുടേത് കൊലപാതകമാണെന്ന് ഗുരുതര ആരോപണവുമായി ബിജു രമേശ് രംഗത്തെത്തിയതാണ് പ്രശ്‌നം വീണ്ടും ചൂടുപിടിപ്പിച്ചത്.

മൃതദേഹപരിശോധനാ റിപ്പോര്‍ട്ടും മുങ്ങിമരണത്തിലേക്കാണ് വിരല്‍ചൂണ്ടിയത്.വാടകക്കൊലയാളിയെന്ന് ബിജുരമേശ് പറയുന്ന പ്രിയനെ മുമ്പ് രണ്ടുതവണ ചോദ്യംചെയ്‌തെങ്കിലും സ്വാമിയുടെ മരണവുമായി അയാളെ ബന്ധിപ്പിക്കുന്ന വിവരങ്ങളൊന്നും ലഭിച്ചില്ല. പ്രിയന്റെ ഫോണ്‍വിളികള്‍ അയാളറിയാതെ മൂന്നുമാസം നിരീക്ഷിച്ചതായും ക്രൈംബ്രാഞ്ച് പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.