1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആറു വർഷത്തിനിടെ ഇന്ത്യക്കാർക്ക് നഷ്ടമായത് ആറ് ലക്ഷം തൊഴിലവസരങ്ങൾ
ആറു വർഷത്തിനിടെ ഇന്ത്യക്കാർക്ക് നഷ്ടമായത് ആറ് ലക്ഷം തൊഴിലവസരങ്ങൾ
സ്വന്തം ലേഖകൻ: കഴിഞ്ഞ ആറുവര്‍ഷത്തിനിടെ രാജ്യത്ത് 90 ലക്ഷം തൊഴിലവസരങ്ങള്‍ കുറഞ്ഞതായി പഠനം. അസിം പ്രേംജി സര്‍വകലാശാലയിലെ സെന്റര്‍ ഓഫ് സസ്റ്റെയ്‌നബിള്‍ എംപ്ലോയ്മെന്റ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2011-12 നും 2017-18 നുമിടയില്‍ രാജ്യത്തു 90 ലക്ഷം തൊഴില്‍ കുറഞ്ഞുവെന്നാണു ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ ഇക്കണോമിക്‌സ് പ്രൊഫസറായ സന്തോഷ് മെഹ്റോത്രയും പഞ്ചാബ് …
സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള എഴുത്തച്ഛൻ പുരസ്കാരം ആനന്ദിന്
സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള എഴുത്തച്ഛൻ പുരസ്കാരം ആനന്ദിന്
സ്വന്തം ലേഖകൻ: ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരം ആനന്ദിന്. സംസ്ഥാന സർക്കാർ നൽകുന്ന ഏറ്റവും വലിയ സാഹിത്യ പുരസ്കാരമാണ് ഭാഷാ പിതാവ് എഴുത്തച്ഛന്റെ പേരിലുള്ള അവാർഡ്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. മനുഷ്യാനുഭവങ്ങളുടെയും മനുഷ്യാവസ്ഥകളുടെയും പുതിയ ആവിഷ്കാര ശൈലി അവതരിപ്പിച്ച നോവലിസ്റ്റാണ് ആനന്ദ് എന്ന …
മഹാ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു: സംസ്ഥാനത്ത് കനത്ത മഴ; 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
മഹാ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു: സംസ്ഥാനത്ത് കനത്ത മഴ; 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
സ്വന്തം ലേഖകൻ: അറബിക്കടലില്‍ രൂപം കൊണ്ട മഹാ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് തീവ്ര ചുഴലിക്കാറ്റായി മാറുന്നു. ഇതിന്റെ ഫലമായി കേരളത്തിലും ലക്ഷദ്വീപിലും അതിശക്തമായ മഴയാണ് പെയ്യുന്നത്. 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപപ്പെട്ട മഹാ ചുഴലിക്കാറ്റ് ഉച്ചയോടെയാണ് ശക്തിപ്രാപിച്ചത്. തീവ്ര ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറിനുള്ളില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ …
നായയെ ആദരിക്കുന്നതായി ട്രം‌പ് പോസ്റ്റ് ചെയ്തത് വ്യാജ ചിത്രം? പട്ടാളക്കാരന്റെ തല വെട്ടിയൊട്ടിച്ചുവെന്ന് റിപ്പോർട്ട്
നായയെ ആദരിക്കുന്നതായി ട്രം‌പ് പോസ്റ്റ് ചെയ്തത് വ്യാജ ചിത്രം? പട്ടാളക്കാരന്റെ തല വെട്ടിയൊട്ടിച്ചുവെന്ന് റിപ്പോർട്ട്
സ്വന്തം ലേഖകൻ: സിറിയന്‍ അതിര്‍ത്തിയിലെ ഒളിത്താവളത്തില്‍ ഐ.എസ് തലവന്‍ അബൂബക്കര്‍ ബാഗ്ദാദിയെ കണ്ടെത്താന്‍ യു.എസ് കമാന്‍ഡോകളെ സഹായിച്ച നായയെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആദരിച്ചിരുന്നു. അമേരിക്കന്‍ ഹീറോ എന്ന അടിക്കുറിപ്പോടെ നായയെ മെഡല്‍ അണിയിക്കുന്ന ചിത്രം ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഈ ചിത്രം വ്യാജമാണെന്ന് തെളിയിക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. വിയറ്റ്‌നാം യുദ്ധത്തില്‍ പത്ത് പേരുടെ …
ഇന്നു മുതൽ ജമ്മു കശ്മീര്‍ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങൾ; ആ. 370 റദ്ദാക്കിയത് പട്ടേലിന് സമർപ്പിച്ച് പ്രധാനമന്ത്രി
ഇന്നു മുതൽ ജമ്മു കശ്മീര്‍ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങൾ; ആ. 370 റദ്ദാക്കിയത് പട്ടേലിന് സമർപ്പിച്ച് പ്രധാനമന്ത്രി
സ്വന്തം ലേഖകൻ: ജമ്മുകശ്മീര്‍ സംസ്ഥാനം ഇനിയില്ല. സംസ്ഥാനത്തെ രണ്ടായി വിഭജിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. സംസ്ഥാനം ഇന്നുമുതല്‍ ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി മാറും. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞും രണ്ടായി വിഭജിച്ചുമെടുത്ത കേന്ദ്ര തീരുമാനം 86 ദിവസം പിന്നിടുകയാണിന്ന്. ഓഗസ്റ്റ് അഞ്ചിനായിരുന്നു കേന്ദ്രം ഈ തീരുമാനം പ്രഖ്യാപിച്ചത്. ആര്‍.കെ …
വണ്ടിക്കൂലിയ്ക്ക് കാശില്ല! വെസ്റ്റിൻഡീസിൽ വട്ടം ചുറ്റി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമംഗങ്ങൾ
വണ്ടിക്കൂലിയ്ക്ക് കാശില്ല! വെസ്റ്റിൻഡീസിൽ വട്ടം ചുറ്റി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമംഗങ്ങൾ
സ്വന്തം ലേഖകൻ: വെസ്റ്റിന്‍ഡീസിലേയ്ക്ക് പോയ ഇന്ത്യയുടെ വനിതാ ടീമിന് ദിവസങ്ങളോളം കൈയില്‍ കാശില്ലാതെ അവിടെ നട്ടംതിരിയേണ്ടിവന്നതായി റിപ്പോർട്ട്. കളിക്കാരുടെ ദിവസബത്ത അനുവദിക്കുന്നതില്‍ വന്ന വീഴ്ചയാണ് പ്രശ്‌നം. സംഭവം വിവാദമായതോടെ ബി.സി.സി.ഐയുടെ പുതിയ ഭരണസമിതി ഇടപെട്ട് കളിക്കാര്‍ക്ക് ആവശ്യമായ പണം അയച്ചുകൊടുത്ത് പ്രശ്‌നം പരിഹരിച്ചു. കളിക്കാരുടെ അക്കൗണ്ടുകളിലേയ്ക്ക് പണം അയച്ചുകൊടുക്കുകയായിരുന്നു. ബി.സി.സി.ഐ.യുടെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ജനറല്‍ മാനേജരും …
അട്ടപ്പാടി മാവോയിസ്റ്റ് വേട്ട വ്യാജ ഏറ്റുമുട്ടലെന്ന് ആരോപണം; വെടിവച്ചത് സ്വയരക്ഷക്കെന്ന് മുഖ്യമന്ത്രി
അട്ടപ്പാടി മാവോയിസ്റ്റ് വേട്ട വ്യാജ ഏറ്റുമുട്ടലെന്ന് ആരോപണം; വെടിവച്ചത് സ്വയരക്ഷക്കെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: ട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ തണ്ടർബോൾട്ട് സംഘം വെടിവച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യം വെടിവച്ചത് മാവോയിസ്റ്റുകളാണെന്നും തണ്ടര്‍ബോള്‍ട്ട് സംഘം വെടിവച്ചത് സ്വയരക്ഷയ്ക്ക് വേണ്ടിയാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. മാവോയിസ്റ്റുകളില്‍ നിന്ന് ആയുധം കണ്ടെടുത്തെന്നും വീഴ്‌ചയുണ്ടെങ്കിൽ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ സംഭവം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മാവോയിസ്റ്റുകളുമായുണ്ടായത് …
ചാന്‍സ് ചോദിച്ചു നടന്ന മെലിഞ്ഞ ഈ പയ്യനെ അറിയുമോ? മമ്മൂട്ടിയുടെ അപൂര്‍വ ചിത്രം
ചാന്‍സ് ചോദിച്ചു നടന്ന മെലിഞ്ഞ ഈ പയ്യനെ അറിയുമോ? മമ്മൂട്ടിയുടെ അപൂര്‍വ ചിത്രം
സ്വന്തം ലേഖകൻ: മുഹമ്മദ് കുട്ടിയെന്ന മമ്മൂട്ടിയുടെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മഹാരാജാസ് കോളേജില്‍ പഠിക്കുന്ന സമയത്തുള്ള മമ്മൂട്ടിയുടെ ഫോട്ടോയാണിത്. ശ്രീനിവാസന്‍ രാമചന്ദ്രന്‍ എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ പഴയ പല ഫോട്ടോകളും നേരത്തെയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍, അതില്‍ നിന്നും ഏറെ വ്യത്യസ്തമായ ചിത്രമാണ് …
പോൺ വീഡിയോ കാണുന്നവരുടെ പ്രായം: മുഖം സ്കാൻ ചെയ്യണമെന്ന നിർദേശവുമായി ഓസ്ട്രേലിയ
പോൺ വീഡിയോ കാണുന്നവരുടെ പ്രായം: മുഖം സ്കാൻ ചെയ്യണമെന്ന നിർദേശവുമായി  ഓസ്ട്രേലിയ
സ്വന്തം ലേഖകൻ: ഓൺലൈനിൽ പോണ്‍ വീഡിയോ കാണുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി ഓസ്ട്രേലിയൻ സർക്കാർ. ഓണ്‍ലൈനില്‍ പോണ്‍ വീഡിയോ കാണുന്നവർ അവരവരുടെ മുഖം സ്കാൻ ചെയ്യണമെന്ന പുതിയ നിർദേശം സർക്കാരിനു മുന്നിൽ വച്ചിരിക്കുകയാണ് ആഭ്യന്തര മന്ത്രാലയം. പോൺ വീഡിയോ കാണുന്നവർക്ക് പ്രായപൂർത്തിയായിട്ടുണ്ടോയെന്ന് തെളിയിക്കുന്നതിനാണിത്. ദ ന്യൂയോര്‍ക്ക് ടൈംസാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവിൽ ഓസ്‌ട്രേലിയയില്‍ …
ബാഗ്ദാദിയെ ഒറ്റിയ കുർദ് ചാരന് 178 കോടി പ്രതിഫലം; വിവരങ്ങൾ ചോർത്തിയത് ഒളിയിടത്തിൽ നിന്ന്
ബാഗ്ദാദിയെ ഒറ്റിയ കുർദ് ചാരന് 178 കോടി പ്രതിഫലം; വിവരങ്ങൾ ചോർത്തിയത് ഒളിയിടത്തിൽ നിന്ന്
സ്വന്തം ലേഖകൻ: അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഒളിത്താവളത്തില്‍ വിശ്വസ്തനായി കടന്ന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ആള്‍ക്ക് 25 മില്യണ്‍ യുഎസ് ഡോളര്‍(ഏകദേശം 178 കോടിയോളം രൂപ)പാരിതോഷികമായി നല്‍കുമെന്ന് യുഎസ്. സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിലെ ബാഗ്ദാദിയുടെ ഒളിത്താവളവും സിറിയന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ സുരക്ഷ തേടി ബാഗ്ദാദി നീങ്ങാനിടയുള്ള വിവരവും യുഎസ് സേനയ്ക്ക് കൈമാറിയത് ഇയാളായിരുന്നു. ബാഗ്ദാദിയെ സൈന്യം …