സ്വന്തം ലേഖകന്‍: പിറന്നാള്‍ ദിനത്തിലെ ചാര്‍മിയുടെ വിവാഹ അഭ്യര്‍ഥനയ്ക്ക് സമ്മതം മൂളി തൃഷ. തെന്നിന്ത്യന്‍ നടി തൃഷ കൃഷ്ണന്റെ 36ാം പിറന്നാള്‍ ആഘോഷവേളയില്‍ താരത്തിനോട് വിവാഹാഭ്യര്‍ഥന നടത്തിക്കൊണ്ടുള്ള നടി ചാര്‍മി കൗറിന്റെ ട്വീറ്റ് വൈറലായിരുന്നു. ‘ബേബി, ഞാന്‍ ഇന്നും എന്നെന്നും നിന്നെ സ്‌നേഹിക്കുന്നു. നീ എന്റെ വിവാഹാഭ്യര്‍ഥന സ്വീകരിക്കാന്‍ കാത്തിരിക്കുകയാണ്. നമുക്ക് വിവാഹം കഴിക്കാം (ഇപ്പോള്‍ …
സ്വന്തം ലേഖകന്‍: മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍ എരഞ്ഞോളി മൂസ അന്തരിച്ചു. 75 വയസായിരുന്നു.തലശ്ശേരിയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.1940 മാര്‍ച്ച് 18ന് കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിക്കടുത്തുള്ള എരഞ്ഞോളിയിലാണ് ജനനം. എരഞ്ഞോളി വലിയകത്തെ ആസിയയുടെയും അബ്ദുവിന്റെയും മകനായ ഇദ്ദേഹം ‘വലിയകത്ത് മൂസ’ എന്നായിരുന്നു ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. അരിമുല്ലപ്പൂമണം ഉള്ളോളെ അഴകിലേറ്റം ഗുണമുള്ളോളെ.. എന്നു തുടങ്ങുന്ന ഗാനത്തോടെയാണ് എരഞ്ഞോളി മൂസ …
സ്വന്തം ലേഖകന്‍: എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 98.11; ഏറ്റവും കൂടുതല്‍ എപ്ലസുമായി മലപ്പുറം. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ.ഷാജഹാന്‍ ആണ് ഫലം പ്രഖ്യാപിച്ചത്. 98.11 ശതമാനമാണ് ഈ വര്‍ഷത്തെ വിജയ ശതമാനം. 2939 സെന്ററുകളിലായി 434729 പരീക്ഷ എഴുതിയതില്‍ 426513 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് അര്‍ഹരായി. ഈ വര്‍ഷം …
സ്വന്തം ലേഖകന്‍: മുട്ടില്‍നിന്ന് പ്രൊപ്പോസ് ചെയ്തു, കൈപിടിച്ചു, ഒടുവില്‍ ഒരു കിടിലന്‍ ട്വിസ്റ്റ്; സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഒരു ടിക് ടോക്ക്. തെരഞ്ഞെടുപ്പ് അടുത്തതോടെ അല്പം വ്യത്യസ്തമാകുകയാണ് ഡല്‍ഹിയിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍. ഒരു പെണ്‍കുട്ടിയെ ഇഷ്ടമാണെന്ന് പറയണം. അതിനായി സുഹൃത്തുക്കളുടെ അടുത്ത് നിന്ന് സര്‍വധൈര്യവും സംഭരിച്ച് യുവാവ് പെണ്‍കുട്ടിയെ സമീപിക്കുന്നു. മുട്ടില്‍ നിന്ന് സിനിമാ …
സ്വന്തം ലേഖകന്‍: വരൂ, പൗരത്വം നല്‍കാമെന്ന് കാനഡ; എ ആര്‍ റഹ്മാന്റെ മറുപടി മാസ്! ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ കാഡേഡിയന്‍ പൗരത്വം സംബന്ധിച്ച വിവാദത്തിനിടയില്‍ എ.ആര്‍ റഹ്മാന് കനേഡിയന്‍ പൗരത്വം നിരസിച്ചത് വീണ്ടും ചര്‍ച്ചയാകുന്നു. സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് കാനഡയില്‍ എത്തിയപ്പോഴാണ് എ.ആര്‍ റഹ്മാന് കനേഡിയന്‍ പൗരത്വം നല്‍കാമെന്ന് ഒരു മേയര്‍ വാഗ്ദാനം നല്‍കുന്നത്. …
സ്വന്തം ലേഖകന്‍: ബിഗ് ബിയായി മമ്മൂട്ടി; കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങി പേളിയും ശ്രീനിയും; പേളിഷ് വിവാഹ ചിത്രങ്ങള്‍ കാണാം. ടെലിവിഷന്‍ അവതാരകയും നടിയുമായ പേളി മാണിയുടെയും നടന്‍ ശ്രീനിഷ് അരവിന്ദിന്റെയും വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. ചൊവ്വര പള്ളിയില്‍ നടന്ന വിവാഹ ചടങ്ങുകള്‍ക്ക് ശേഷം എറണാകുളം സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചാണ് വിവാഹസത്കാരം നടന്നത്. കടുംനീല …
സ്വന്തം ലേഖകന്‍: ‘നിങ്ങള്‍ക്കു നിങ്ങളെക്കുറിച്ചു തോന്നുന്ന കാര്യം എന്റെ അച്ഛന്റെ മേല്‍ ചാരുന്നതുകൊണ്ട് രക്ഷപ്പെടാനാവില്ല,’ രാജീവ് ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ മോദിക്ക് ചുട്ടമറുപടിയുമായി രാഹുലും പ്രിയങ്കയും. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ നമ്പര്‍ വണ്‍ അഴിമതിക്കാരനെന്നു വിളിച്ച പ്രധാനമന്ത്രിക്ക് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും. മോദിക്കു മോദിയെക്കുറിച്ചു തോന്നുന്ന കാര്യം …
സ്വന്തം ലേഖകന്‍: കെജ്‌രിവാളിനെ ആക്രമിച്ചത് മോദി ഭക്തനെന്ന് റിപ്പോര്‍ട്ട്; അക്രമി ആം ആദ്മിക്കാരനെന്ന് സ്ഥാപിക്കാന്‍ പൊലീസിന് തിടുക്കമെന്ന് മനീഷ് സിസോദിയ. റോഡ് ഷോയ്ക്കിടെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കയ്യേറ്റം ചെയ്തയാള്‍ കടുത്ത മോദി ഭക്തനെന്ന് ആം ആദ്മി നേതാവും ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. അക്രമിയുടെ ഭാര്യ തന്നെ തന്റെ ഭര്‍ത്താവ് മോദി ഭക്തനാണെന്ന് സമ്മതിച്ചെങ്കിലും …
സ്വന്തം ലേഖകന്‍: ‘മധുവിധു പാരീസില്‍ എന്ന വാക്ക് പഴയ ചാക്കായി!’ ഷാരൂഖ്, ഗൗരി പ്രണയകഥയിലെ രസകരമായ അധ്യായം. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും വിവാഹജീവിതം 28 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ഷാരൂഖ് സൂപ്പര്‍താരമാകുന്നതിനും മുന്‍പായിരുന്നു ഗൗരിയുമായുള്ള വിവാഹം. തന്റെ പതിനെട്ടാമത്തെ വയസ്സിലാണ് ഷാരൂഖ് ഗൗരിയെ ആദ്യമായി കാണുന്നത്. ഗൗരിക്ക് അന്ന് 14 വയസ്സ് മാത്രമായിരുന്നു …
സ്വന്തം ലേഖകന്‍: ‘അപ്പയും അമ്മയും പിരിഞ്ഞപ്പോള്‍ ഹൃദയം തകര്‍ന്നു,’ കമല്‍ഹാസന്‍, സരിക ബന്ധം വേര്‍പിരിഞ്ഞ കാലം ഓര്‍ത്തെടുത്ത് അക്ഷര ഹാസന്‍. കമല്‍ഹാസനും സരികയും വേര്‍പിരിഞ്ഞപ്പോള്‍ തനിക്ക് വല്ലാത്ത വിഷമം തോന്നിയെന്ന് മകള്‍ അക്ഷര ഹാസന്‍. ഒരു വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് അക്ഷര മനസ്സു തുറന്നത്. മാതാപിതാക്കള്‍ വേര്‍പിരിയുന്നത് ഏതൊരു കുട്ടിയിലും അരക്ഷിതാവസ്ഥയുണ്ടാക്കും. ലോകം അവസാനിച്ചുവെന്ന തോന്നലായിരുന്നു …