സ്വന്തം ലേഖകന്‍: ശബരിമല ദര്‍ശനത്തിന് പോയ ട്രാന്‍സ്‌ജെന്‍ഡറുകളെ പൊലീസ് തിരിച്ചയച്ചു; സന്നിധാനത്ത് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം; മൊബൈല്‍ ഫോണുകള്‍ക്ക് വിലക്ക്. നാലംഗം സംഘം പൊലീസ് സംരക്ഷണയോടെ കോട്ടയത്തേക്ക് തിരിച്ചുപോയി. പുലര്‍ച്ചെ 1.50 നാണ് ഇവര്‍ കൊച്ചിയില്‍ നിന്ന് യാത്ര തിരിച്ചത്. തുടര്‍ന്ന് എരുമേലി വഴി പമ്പയിലേക്ക് യാത്ര തുടര്‍ന്ന് ഇവരെ എരുമേലി പൊലീസ് തടഞ്ഞു. തുടര്‍ന്ന് ഇവരെ …
സ്വന്തം ലേഖകന്‍: കൊച്ചിയിലെ ആഡംബര ബ്യൂട്ടിപാര്‍ലറിലെ വെടിവെയ്പ്; ദുരൂഹതയായി മുംബൈ അധോലോക നായകന്‍ രവി പൂജാര ബന്ധം; ബ്യൂട്ടിപാര്‍ലര്‍ 19 കോടി തട്ടിയ കേസിലെ പ്രതി നടി ലീനയുടേത്. കൊച്ചിയില്‍ വെടിവയ്പുണ്ടായ ബ്യൂട്ടിപാര്‍ലര്‍ നടി ലീന മരിയ പോളിന്റെത്. ഇവര്‍ 2013 ല്‍ ചെന്നൈ കനറ ബാങ്കില്‍ നിന്നു 19 കോടി രൂപ തട്ടിയെടുത്ത കേസിലെ …
സ്വന്തം ലേഖകന്‍: ഓടുന്ന വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്ന് മൊബൈല്‍ നോക്കുന്ന ദുല്‍ഖര്‍; വീഡിയോ കണ്ട് നിയമം പഠിപ്പിക്കാന്‍ ശ്രമിച്ച മുംബൈ പൊലീസിന് കിട്ടിയത് എട്ടിന്റെ പണി. ദുല്‍ഖര്‍ സല്‍മാന്‍ ഡ്രൈവിങ് സീറ്റിലിരുന്ന് യാത്ര ചെയ്യുന്ന വിഡിയോയില്‍ ഒപ്പമുണ്ടായിരുന്ന ബോളിവുഡ് നടി സോനം കപൂറിന്റെ ട്വീറ്റിനെ ഏറ്റുപിടിച്ചാണ് മുംബൈ പോലീസ് ദുല്‍ഖര്‍ സല്‍മാനെതിരെ രംഗത്തെത്തിയത്. ഡ്രൈവിങിനിടയില്‍ സാഹസികത …
സ്വന്തം ലേഖകന്‍: ‘എനിക്ക് സമൂഹത്തോട് വെറുപ്പാണ്,’ വേണുഗോപാലന്‍ നായരുടെ മൊഴി പുറത്ത്; ഹര്‍ത്താലിനെതിരെ രൂക്ഷമായി പ്രതികരിച്ച് ജനങ്ങള്‍. സെക്രട്ടേറിയറ്റിന് സമീപത്തെ ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മാഹൂതി ചെയ്ത വേണുഗോപാലന്‍ നായര്‍ നല്‍കിയ മൊഴിയുടെ പകര്‍പ്പ് പുറത്തുവന്നു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയുടെ പകര്‍പ്പാണ് പുറത്തുവന്നിരിക്കുന്നത്. സമൂഹത്തോട് തനിക്ക് വെറുപ്പാണെന്നാണ് വേണുഗോപാലന്‍ നായര്‍ മൊഴി …
സ്വന്തം ലേഖകന്‍: സ്‌പെയിനില്‍ പെന്‍ഷന്‍ കിട്ടാനായി അമ്മയുടെ മൃതദേഹം ഒരു വര്‍ഷത്തോളം ഫ്‌ലാറ്റില്‍ സൂക്ഷിച്ചു വച്ച മകന്‍ അറസ്റ്റില്‍; കാലപ്പഴക്കം മൂലം പൊടിഞ്ഞ് മൃതദേഹം. മകന്‍ തന്നെ നിര്‍മിച്ച ശവപ്പെട്ടിക്കകത്ത് 92 വയസ്സുള്ള അമ്മയുടെ ദ്രവിച്ച ശരീരമാണ് പൊലീസ് കണ്ടെത്തിയത്. ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് അയല്‍ ഫ്‌ലാറ്റുകാരാണ് പൊലീസിനെ അറിയിച്ചത്. സ്വാഭാവിക മരണമെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് 62 …
സ്വന്തം ലേഖകന്‍: ഫുട്‌ബോള്‍ ഇതിഹാസം മാറഡോണയെ ഇരുപത്തിയെട്ടുകാരിയായ കാമുകി വീട്ടില്‍ നിന്ന് പുറത്താക്കി. ഇരുവരും തമ്മിലുള്ള പ്രണയം തകര്‍ന്നതോടെയാണ് ഡീഗോ മാറഡോണയെ കാമുകി റോസിയോ ഒളീവ വീട്ടില്‍ നിന്ന് പുറത്താക്കിയത്. ആറു വര്‍ഷത്തോളമായി 58കാരനായ മാറഡോണയും 28കാരിയായ ഒളീവയും പ്രണയത്തിലായിരുന്നു. ഇത് തകര്‍ന്നതോടെയാണ് മാറഡോണയ്ക്ക് സ്വന്തം വീട് നഷ്ടപ്പെട്ടത്. ബ്യൂണസ് ഏറീസിലുള്ള ഈ വീട് മാറഡോണ …
സ്വന്തം ലേഖകന്‍: പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് കണക്കുകള്‍; സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ കാണുന്നത് ലെസ്ബിയന്‍ വീഡിയോകള്‍. പ്രമുഖ പോണ്‍സൈറ്റുകളായ പോണ്‍ഹബ്ബ്, യൂപോണ്‍ എന്നിവയുടെ കണക്കുകളാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഈ സൈറ്റുകളിലെ സ്ത്രീകാഴ്ചക്കാരില്‍ സ്വവര്‍ഗ്ഗരതിയുടെ കാഴ്ചക്കാര്‍ ആയിരുന്നു കൂടുതലെന്നും പുറത്തുവിട്ട ഡാറ്റ പറയുന്നു. 40 ബില്ല്യണ്‍ പേജ് വ്യൂവാണ് ഈ സൈറ്റുകള്‍ക്ക് …
സ്വന്തം ലേഖകന്‍: ഹൃദയം എടുക്കാന്‍ മറന്നു! അമേരിക്കയില്‍ പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി. കൊണ്ടുപോകാന്‍ വെച്ച ഹൃദയം എടുക്കാന്‍ മറന്നതിനെ തുടര്‍ന്ന് അമേരിക്കയില്‍ വിമാനം തിരികെ പറന്നു. സിയാറ്റിലില്‍ നിന്നും ഡള്ളാസിലേക്ക് പോകുകയായിരുന്ന സൗത്ത്‌വെസ്റ്റ് എയര്‍ലൈന്‍സ് വിമാനമാണ് പകുതി ദൂരം സഞ്ചരിച്ച ശേഷം തിരികെ പറന്നത്. വാല്‍വ് കൈമാറ്റം ചെയ്യുന്നതിനായാണ് ഹൃദയം കൊണ്ടുപോയിരുന്നത്. ഏതെങ്കിലും രോഗിയ്ക്ക് വേണ്ടിയായിരുന്നില്ല …
സ്വന്തം ലേഖകന്‍: ഹര്‍ത്താലിന് ഒടിവെച്ച് ‘ഒടിയന്‍’; ബിജെപിയ്ക്ക് പൊങ്കാലയിട്ട് മോഹന്‍ലാല്‍ ഫാന്‍സ്; കാത്തിരുന്ന ചിത്രം കാണാന്‍ തിയറ്ററുകളില്‍ ജനത്തിരക്ക്; ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കാനാവില്ലെന്ന് ചില തിയറ്ററുകള്‍. ഹര്‍ത്താലായിട്ടും കേരളത്തില്‍ എല്ലായിടത്തും നേരത്തേ പ്രഖ്യാപിച്ചതു പോലെ തന്നെ അതിരാവിലെ ഒടിയന്റെ ഫാന്‍സ് ഷോ നടന്നു. എല്ലാ തീയറ്ററുകളിലും അതിരാവിലെ വന്‍ ജനക്കൂട്ടമാണ് സിനിമ കാണാന്‍ തടിച്ചു …
സ്വന്തം ലേഖകന്‍: സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചതിനെ തുടര്‍ന്ന് ബിജെപി ഹര്‍ത്താല്‍ തുടങ്ങി; അക്രമത്തിന് മുതിരുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഡിജിപി; സമൂഹ മാധ്യമങ്ങളില്‍ ഹര്‍ത്താലിനെതിരെ ജനരോഷം ഇരമ്പുന്നു. രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. സെക്രട്ടേറിയറ്റിന് മുന്നിലെ ബിജെപിയുടെ സമരപ്പന്തലിനു സമീപം ആത്മഹത്യാശ്രമം നടത്തിയ തിരുവനന്തപുരം സ്വദേശി വേണുഗോപാലന്‍ നായര്‍ …