സ്വന്തം ലേഖകന്‍: ബുലന്ദ്ശഹര്‍ കൊല!; കുറ്റം നിഷേധിച്ച് സൈനികന്‍; 14 ദിവസത്തേക്ക് റിമാന്‍ഡില്‍. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ പോലീസ് ഉദ്യോഗസ്ഥനെ കൊന്ന കേസില്‍ അറസ്റ്റിലായ സൈനികന്‍ ജിതേന്ദ്ര മാലികിനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കോടതിയില്‍ ജിതേന്ദ്ര കുറ്റം നിഷേധിച്ചു. പോലീസ് ഉദ്യോഗസ്ഥനായ സുബോദ് കുമാര്‍ സിങ്ങിനെ ജിതേന്ദ്ര മാലിക്ക് ഗോവധമാരോപിച്ചുള്ള സംഘര്‍ഷത്തിനെ വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് …
സ്വന്തം ലേഖകന്‍: വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്കാര്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവില്‍ വന്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്. വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്കാര്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവില്‍ 22.5 ശതമാനം വര്‍ദ്ധനവുണ്ടായതായി ലോക ബാങ്ക് പുറത്തുവിട്ട കണക്കുകള്‍. ലോകത്ത് വിദേശരാജ്യങ്ങളില്‍ നിന്ന് ഏറ്റവുമധികം പണം വരുന്ന രാജ്യമെന്ന സ്ഥാനവും ഇന്ത്യ നിലനിര്‍ത്തി. എണ്ണായിരം കോടി …
സ്വന്തം ലേഖകന്‍: കണ്ണൂരിന്റെ ചിറകില്‍ ഇന്ന് നവകേരളം പറക്കും; കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കും; ഉദ്ഘാടന ദിവസം ഗോ എയര്‍ വിമാനം പറത്താന്‍ കണ്ണൂരുകാരനായ അശ്വിന്‍ നമ്പ്യാര്‍. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്നാണ് വിമാനത്താവളം ഉദ്ഘാടനം ചെയ്യുക. രാവിലെ പത്ത് മണിക്കാണ് ഉദ്ഘാടന ചടങ്ങ്. ഒമ്പതരയ്ക്ക് …
സ്വന്തം ലേഖകന്‍: സര്‍ജിക്കല്‍ സ്‌ട്രൈക്ക് രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചതായി കരസേന ഉത്തരമേഖലാ മുന്‍ മേധാവി; ഇത് യഥാര്‍ഥ സൈനികന്റെ വാക്കുകളെന്ന് രാഹുല്‍ ഗാന്ധി. മിന്നലാക്രമണത്തിന് അമിതമായ പ്രചാരം നല്‍കിയത് ശരിയായില്ലെന്നും ചണ്ഡീഗഢില്‍ സൈനിക സാഹിത്യോത്സവത്തില്‍ െലഫ്. ജനറല്‍ (റിട്ട.) ഡി.എസ്.ഹുട്ട അഭിപ്രായപ്പെട്ടു. 2016 സെപ്റ്റംബര്‍ 29ന് നിയന്ത്രണരേഖ മറികടന്ന് ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയപ്പോള്‍ കരസേനയുടെ …
സ്വന്തം ലേഖകന്‍: എല്‍കെജി കുട്ടികള്‍ മിണ്ടാതിരിക്കാന്‍ വായില്‍ സെല്ലോടേപ്പ് ഒട്ടിച്ച് ടീച്ചര്‍; ടേപ്പ് ഒട്ടിക്കുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്ന് ടീച്ചര്‍ക്ക് സസ്‌പെന്‍ഷന്‍. ഗുരുഗ്രാമിലെ സ്വകാര്യസ്‌കൂളിലാണ് സംഭവം. 4 വയസ്സുള്ള ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും വായില്‍ അധ്യാപിക ടേപ്പ് ഒട്ടിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയായിരുന്നു. മിണ്ടാതിരിക്കാന്‍ വേണ്ടിയാണ് ടീച്ചര്‍ കുട്ടികളുടെ വായില്‍ സെല്ലോടേപ്പ് ഒട്ടിച്ചത്. ഒക്ടോബറിലായിരുന്നു സംഭവമെങ്കിലും പുറത്തറിഞ്ഞത് …
സ്വന്തം ലേഖകന്‍: കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കിയും ബി.ജെ.പിയെ ആശങ്കയിലാക്കിയും അഞ്ച് സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍; നിര്‍ണായകമാകുക ഭരണവിരുദ്ധ വികാരമെന്ന് സൂചന; രാജസ്ഥാനില്‍ കോണ്‍ഗ്രസിന് അനായാസ ജയമെന്ന് പ്രവചനം. രാജസ്ഥാനില്‍ കോണ്‍ഗ്രസ് അനായാസം ജയിക്കുമെന്ന് മിക്ക സര്‍വ്വെകളും പ്രവചിച്ചപ്പോള്‍ മധ്യപ്രദേശിലും ഛത്തീസ്ഗഢിലും പോരാട്ടം ഇഞ്ചോടിഞ്ചാണെന്നാണ് പ്രവചനം. തെലങ്കാന ടി.ആര്‍.എസിനൊപ്പം നില്‍ക്കുമെന്നും മിസോറാമില്‍ കോണ്‍ഗ്രസിന് ഭരണതുടര്‍ച്ചയുണ്ടാകില്ലെന്നും സര്‍വ്വെകള്‍ …
സ്വന്തം ലേഖകന്‍: ബുലന്ദ്ഷഹറില്‍ നടന്നത് ആള്‍ക്കൂട്ട കൊലപാതകമല്ല, വെറും ‘ആക്‌സിഡന്റ്’; വിവാദ പ്രസ്താവനയുമായി യോഗി ആദിത്യനാഥ്; കൊലയുമായി ബന്ധമുണ്ടെന്നു കരുതുന്ന പട്ടാളക്കാരനെ പിടികൂടാന്‍ യുപി പൊലീസ് ജമ്മുവില്‍. ബുലന്ദ്ഷഹറില്‍ ഉണ്ടായ കലാപത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അക്രമികളെ ന്യായീകരിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബുലന്ദ്ഷഹറില്‍ നടന്നത് ആള്‍ക്കൂട്ട ആക്രമണമല്ലെന്നും അത് ഒരു ആക്‌സിഡന്റ് …
സ്വന്തം ലേഖകന്‍: കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് സഹായ വാഗ്ദാനവുമായി ജര്‍മനി; 720 കോടിയുടെ സഹായം ലഭിച്ചേക്കും. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ധനസഹായ പാക്കേജുമായി ജര്‍മനി. പ്രളയത്തില്‍ തകര്‍ന്ന അടിസ്ഥാന സൗകര്യങ്ങളുടെ പുനര്‍നിര്‍മാണത്തിന് വളരെ കുറഞ്ഞ പലിശനിരക്കില്‍ 90 ദശലക്ഷം യൂറോ(ഏകദേശം 720കോടി രൂപ)യാണ് ജര്‍മനി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ജര്‍മന്‍ അംബാസിഡര്‍ ഡോ. മാര്‍ട്ടിന്‍ നേയ് തിരുവനന്തപുരത്ത് …
സ്വന്തം ലേഖകന്‍: എ ആര്‍ റഹ്മാനോടൊപ്പം ആടിപ്പാടി ഷാരൂഖ് ഖാനും നയന്‍താരയും; ഹോക്കി ലോകകപ്പ് ഗാനം വൈറല്‍ ഹിറ്റ്. ഹോക്കി ലോകകപ്പിന്റെ ഔദ്യോഗിക ഗാനത്തിന് വന്‍ വരവേല്‍പ്പ്. എ.ആര്‍ റഹ്മാന്റെ സംഗീതത്തില്‍ ചിട്ടപ്പെടുത്തിയ ഹോക്കി ആന്തം ‘ജയ് ഹിന്ദ് ഇന്ത്യ’യില്‍ ഷാരൂഖും നയന്‍താരയും എത്തുന്നുണ്ട്. ആധുനികതയിലേക്കു കടക്കുമ്പോഴും പ്രാചീന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച്, മനുഷ്യത്വം ചേര്‍ത്ത് പിടിച്ച്, …
സ്വന്തം ലേഖകന്‍: കണ്ണൂര്‍ വിമാനത്താവളം: ഉദ്ഘാടന ദിവസം തന്നെ സര്‍വീസ് തുടങ്ങുമെന്ന് ഗോ എയര്‍. കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ബെംഗളൂരുവിലേക്കും ഹൈദരാബാദിലേക്കും ചെന്നൈയിലേക്കും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ തുടങ്ങുമെന്ന് ഗോ എയര്‍. ഉദ്ഘാടന ദിവസമായ ഡിസംബര്‍ ഒമ്പതിനുതന്നെ സര്‍വീസുകള്‍ തുടങ്ങുമെന്ന് വിമാനക്കമ്പനി വ്യക്തമാക്കി. വ്യോമയാനമന്ത്രി സുരേഷ് പ്രഭു, മുഖ്യമന്ത്രി പിണറായി വിജയന്‍, വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ …