1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പൌരത്വ ഭേദഗതി ഭരണഘടനാ വിരുദ്ധം; മതാടിസ്ഥാനത്തിലുള്ള വേര്‍തിരിവിനെ വിമർശിച്ച് അമര്‍ത്യാ സെന്‍
പൌരത്വ ഭേദഗതി ഭരണഘടനാ വിരുദ്ധം; മതാടിസ്ഥാനത്തിലുള്ള വേര്‍തിരിവിനെ വിമർശിച്ച്  അമര്‍ത്യാ സെന്‍
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നൊബേല്‍ ജേതാവ് അമര്‍ത്യാ സെന്‍. ഭരണഘടനയുടെ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതാണ് പൗരത്വ ഭേദഗതി നിയമമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മതത്തെ ഉപയോഗിച്ച് ഇത്തരത്തിലുള്ള വേര്‍തിരിവ് അംഗീകരിക്കാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. “പൗരത്വത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധിപ്പിക്കാന്‍ പറ്റില്ല. എന്റെ അഭിപ്രായത്തില്‍ ഭരണഘടന വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം സുപ്രീംകോടതി നിരസിക്കണം,” അദ്ദേഹം …
കോഴിക്കോട് വിദ്യാര്‍ഥികള്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു; ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്
കോഴിക്കോട് വിദ്യാര്‍ഥികള്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു; ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്
സ്വന്തം ലേഖകൻ: കോഴിക്കോട് എച്ച് വണ്‍ എന്‍ വണ്‍ പനി സ്ഥിതീകരിച്ചു. കോഴിക്കോട് കാരശ്ശേരി ആനായാംകുന്ന് ഹയര്‍സെക്കന്‍ററി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമാണ് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരികരിച്ചത്. ഏഴുപേരുടെ രക്ത സാമ്പിള്‍ മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനക്കയച്ചിരുന്നു. ഇതിന്‍റെ ഫലം വന്നതിനെത്തുടര്‍ന്നാണ് പനി സ്ഥിതീകരിച്ചത്. 13 അധ്യാപകര്‍ക്കും 42 വിദ്യാഥികള്‍ക്കുമാണ് പനിബാധിച്ചത്. ഏഴു പേരുടെ …
രാഷ്ട്രപതിയ്ക്ക് ട്വീറ്റ് ചെയ്ത് സ്വന്തം വിവാഹം മുടങ്ങാതെ കാത്തു; സമൂഹ മാധ്യമങ്ങളിൽ താരമായി ആഷ്‌ലി
രാഷ്ട്രപതിയ്ക്ക് ട്വീറ്റ് ചെയ്ത് സ്വന്തം വിവാഹം മുടങ്ങാതെ കാത്തു; സമൂഹ മാധ്യമങ്ങളിൽ താരമായി ആഷ്‌ലി
സ്വന്തം ലേഖകൻ: രാഷ്ട്രപതിയുടെ സന്ദർശനം മൂലം നേരത്തേ നിശ്ചയിച്ചുറപ്പിച്ച കല്യാണം മാറ്റിവയ്‌ക്കേണ്ടി വരും എന്ന അവസ്ഥയിൽ രണ്ടും കൽപ്പിച്ചാണ് ആഷ്‌ലി ഹാള്‍ എന്ന വിദേശവനിത ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹത്തെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തത്. ഇതേ തുടർന്ന് വിവാഹ വേദി മാറ്റേണ്ടെന്നും അതി സുരക്ഷ വേണ്ടെന്നും അദ്ദേഹവും തീരുമാനിച്ചു. രാഷ്ട്രപതിയുടെ സന്ദർശനവും നടന്നു ആഷ്‌ലിയുടെ വിവാഹവും …
പത്മനാഭ സ്വാമി ക്ഷേത്രത്തെ വെല്ലുന്ന നിധിശേഖരം ഹൃദയത്തിൽ ഒളിപ്പിച്ച് ചെങ്കിസ് ഖാന്റെ കല്ലറ
പത്മനാഭ സ്വാമി ക്ഷേത്രത്തെ വെല്ലുന്ന നിധിശേഖരം ഹൃദയത്തിൽ ഒളിപ്പിച്ച് ചെങ്കിസ് ഖാന്റെ കല്ലറ
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും വലിയ നിധിശേഖരമെന്ന് വിശേഷിപ്പിക്കപ്പെടുന്നത് മംഗോളിയന്‍ രാജാവ് ചെങ്കിസ് ഖാന്റെ കല്ലറയാണ്. പക്ഷെ ഈ കല്ലറ ഇന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. നൂറ്റാണ്ടുകളായി ചരിത്രകാരന്മാരും നിധി അന്വേഷകരും അദ്ദേഹത്തിന്റെ ശവകുടീരത്തിനായി തിരച്ചില്‍ തുടരുകയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്തിന്റെ ഉടമയായിരുന്നു ചെങ്കിസ് ഖാന്‍. പതിമൂന്നാം നൂറ്റാണ്ടിലെ ഭരണാധികാരിയായ അദ്ദേഹം കാസ്പിയന്‍ കടല്‍ മുതല്‍ …
നിര്‍ഭയക്കേസിൽ മരണവാറന്റ് പുറപ്പെടുവിച്ചു; പ്രതികളെ ജനു. 22 ന് രാവിലെ 7 മണിയ്ക്കു തൂക്കിക്കൊല്ലും
നിര്‍ഭയക്കേസിൽ മരണവാറന്റ് പുറപ്പെടുവിച്ചു; പ്രതികളെ ജനു. 22 ന് രാവിലെ 7 മണിയ്ക്കു തൂക്കിക്കൊല്ലും
സ്വന്തം ലേഖകൻ: നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഇൗ മാസം 22 ന് രാവിലെ 7 മണിക്ക് നടപ്പിലാക്കാൻ ഉത്തരവ്. നിർഭയയുടെ മാതാപിതാക്കൾ നൽകിയ ഹർജിയിൽ ഡൽഹി പട്യാലഹൗസ് കോടതിയാണ് മരണ വാറന്റ് പുറപ്പെടുവിച്ചത്. ജനുവരി 22 നുള്ളിൽ വധശിക്ഷക്ക് എതിരെയുള്ള നിയമപരമായ മർഗങ്ങൾ പ്രതികൾ തേടണം എന്നും ഉത്തരവിൽ പറയുന്നു. ജനുവരി 22 ബുധൻ …
ഐഎസ്ആർഒയുടെ ഗഗൻയാൻ ദൗത്യം 2021 ൽ; ബഹിരാകാശ യാത്രികരുടെ ഭക്ഷണം ഇവയൊക്കെ!
ഐഎസ്ആർഒയുടെ ഗഗൻയാൻ ദൗത്യം 2021 ൽ; ബഹിരാകാശ യാത്രികരുടെ ഭക്ഷണം ഇവയൊക്കെ!
സ്വന്തം ലേഖകൻ: ഇന്ത്യക്കാരെ ബഹിരാകാശത്തേക്ക് എത്തിക്കുന്ന ഐഎസ്ആർഒയുടെ ഗഗൻയാൻ ദൗത്യം 2021 ഡിസംബറിൽ യാഥാർഥ്യമാകും. ഇതിന്റെ ഭാഗമായി ബഹിരാകാശയാത്രികർക്ക് പ്രത്യേക ഭക്ഷണ, ദ്രാവക പാക്കേജുകളാണ് മൈസൂരിലെ പ്രതിരോധ ഭക്ഷ്യ ഗവേഷണ ലബോറട്ടറി തയാറാക്കിയിരിക്കുന്നത്. ബഹിരാകാശയാത്രികരുടെ മെനുവിൽ മുട്ട റോളുകൾ, വെജ് റോളുകൾ, ഇഡ്‌ലി, മൂംഗ് ദാൽ ഹൽവ, വെജ് പുലാവ് എന്നിവ ഉൾപ്പെടുന്നു. ഫുഡ് ഹീറ്ററുകൾക്കൊപ്പം …
കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ പണിമുടക്ക് ചൊവ്വാഴ്ച അർധരാത്രി മുതൽ
കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ പണിമുടക്ക് ചൊവ്വാഴ്ച അർധരാത്രി മുതൽ
സ്വന്തം ലേഖകൻ: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ ആരംഭിക്കും. കടകളെല്ലാം അടച്ചിടുമെന്ന് സമിതിക്ക് നേതൃത്വം നല്‍കുന്ന സി.ഐ.ടി.യു ജനറല്‍ സെക്രട്ടറി എളമരം കരീമും ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനും പറഞ്ഞു. പണിമുടക്കിനെത്തുടര്‍ന്ന് കേരള, എം.ജി, കണ്ണൂര്‍ സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. …
100 കോടിയിലേറെ വരുന്ന പദ്ധതികളുമായി അസെന്‍ഡ് നിക്ഷേപക സംഗമം കൊച്ചിയില്‍
100 കോടിയിലേറെ  വരുന്ന പദ്ധതികളുമായി അസെന്‍ഡ് നിക്ഷേപക സംഗമം കൊച്ചിയില്‍
സ്വന്തം ലേഖകൻ: വിവിധ വന്‍കിട പദ്ധതികള്‍ക്ക് നിക്ഷേപകരെ തേടി സംസ്ഥാന സര്‍ക്കാരിന്‍റെ അസെന്‍ഡ് നിക്ഷേപക സംഗമം വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കൊച്ചിയില്‍ നടക്കും. 100 കോടി രൂപയിലേറെ മുതൽമുടക്ക് വരുന്ന 18 വന്‍കിട പദ്ധതികൾ സംഗമത്തില്‍ അവതരിപ്പിക്കും. സംസ്ഥാന വ്യവസായ വകുപ്പാണ് അസെന്‍ഡിന്‍റെ സംഘാടകർ. കൊച്ചി മുതല്‍ പാലക്കാട് വരെ സംയോജിത ഉത്പാദന ക്ലസ്റ്റര്‍, പിറവം ആമ്പല്ലൂരില്‍ …
കേരളത്തിന് പ്രളയ സഹായമില്ല; സംസ്ഥാനത്തെ ഒഴിവാക്കി കേന്ദ്രം; ഏഴ് സംസ്ഥാനങ്ങൾക്ക് 5908 കോടി
കേരളത്തിന് പ്രളയ സഹായമില്ല; സംസ്ഥാനത്തെ ഒഴിവാക്കി കേന്ദ്രം; ഏഴ് സംസ്ഥാനങ്ങൾക്ക് 5908 കോടി
സ്വന്തം ലേഖകൻ: 2019 ലെ പ്രളയത്തില്‍ കേരളത്തിന് കേന്ദ്രസഹായമില്ല. ഗുരുതരപ്രളയം നേരിട്ട കേരളം 2101 കോടി രൂപയാണ് ആവശ്യപ്പെട്ടത്. സെപ്തംബര്‍ ഏഴിനാണ് സഹായംതേടി കേരളം കേന്ദ്രത്തിന് കത്തുനല്‍കിയത്. അതേസമയം,ഏഴ് സംസ്ഥാനങ്ങള്‍ക്ക് 5908 കോടിരൂപ അധികസഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 2100 കോടി രൂപ …
തല പൊട്ടി, ചോരയൊലിച്ച് ഐഷി; ജെഎൻയു അക്രമത്തിൽ പ്രതിഷേധം ശക്തം
തല പൊട്ടി, ചോരയൊലിച്ച് ഐഷി; ജെഎൻയു അക്രമത്തിൽ പ്രതിഷേധം ശക്തം
സ്വന്തം ലേഖകൻ: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ഞായറാഴ്ച രാത്രിയുണ്ടായ അക്രമത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നു. അക്രമത്തിൽ തല പൊട്ടി, ചോരയൊലിക്കുന്ന ഇടതു വിദ്യാർഥി സംഘടനയായ ജെഎൻഎസ്​യുവിന്റെ പ്രസിഡന്റ് ഐഷി ഘോഷിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പ്രതിഷേധം ശക്തമാകുകയാണ്. സർവകലാശാലയിലെ ഫീസ് വർധനയ്ക്കെതിരെ സമരം ചെയ്യുന്നതിനിടെയാണ് 50 ഓളം പേരടങ്ങിയ സംഘം ഐഷിയെയും അധ്യാപകരെയും …