1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
“മറക്കില്ലൊരിക്കലും,” മോദിയ്ക്കും ഇന്ത്യയ്ക്കും നന്ദി പറഞ്ഞ് ട്രം‌പും ബ്രസീൽ പ്രസിഡന്റും
“മറക്കില്ലൊരിക്കലും,” മോദിയ്ക്കും ഇന്ത്യയ്ക്കും നന്ദി പറഞ്ഞ് ട്രം‌പും ബ്രസീൽ പ്രസിഡന്റും
സ്വന്തം ലേഖകൻ: ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് കയറ്റുമതി ഭാഗികമായി പുനസ്ഥാപിച്ച ഇന്ത്യയുടെ നടപടിയിൽ നന്ദി അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൊറോണ വൈറസിനെതിരേയുള്ള യുദ്ധത്തിൽ ഇന്ത്യയെ മാത്രമല്ല മാനവികതയേയും സഹായിച്ച നരേന്ദ്ര മോദിയുടെ നേതൃപാടവത്തിന് പ്രത്യേകം നന്ദി അറിയിക്കുന്നതായും ട്രംപ് ട്വിറ്ററിലൂടെ വ്യക്തമാക്കി. “ഇന്ത്യക്കും ഇന്ത്യൻ ജനതയ്ക്കും നന്ദി. ഈ സഹായം അമേരിക്ക ഒരിക്കലും മറക്കില്ല. …
നാട്ടിലേക്ക് മടങ്ങാൻ പ്രവാസികൾ; വിമാന സർവീസുകൾ തുടങ്ങുന്നതിൽ അവ്യക്തത
നാട്ടിലേക്ക് മടങ്ങാൻ  പ്രവാസികൾ; വിമാന സർവീസുകൾ തുടങ്ങുന്നതിൽ അവ്യക്തത
സ്വന്തം ലേഖകൻ: കൊറോണ വ്യാപനം പിടിച്ചുകെട്ടാൻ ലോകരാജ്യങ്ങൾ സമ്പൂർണ ലോക്ക്ഡൌൺ ഉൾപ്പെടെയുള്ള കടുത്ത നടപടികൾ തുടരുകയാണ്. ഓരോ ദിവസവും കൂടിവരുന്ന മരണനിരക്കും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതും പ്രവാസികളെ കൂടുതൽ ആശങ്കയിലാഴ്ത്തി. ഇന്ത്യയിലേക്ക് സർവീസ് പുനരാരംഭിക്കുമെന്ന പ്രതീക്ഷയിൽ ബുക്കിങ് തുടങ്ങിയ വിമാനക്കമ്പനികൾ പിൻമാറ്റം പ്രഖ്യാപിച്ചതും കനത്ത തിരിച്ചടിയായി. ആയിരക്കണക്കിനു പേരാണ് ഇന്ത്യയിലേക്ക് മടങ്ങാൻ കാത്തിരിക്കുന്നത്. എന്നാൽ, രാജ്യാന്തര വിമാന …
സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി കൊവിഡ്; ആശ്വാസത്തിന്റെ ദിനങ്ങളെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി കൊവിഡ്; ആശ്വാസത്തിന്റെ ദിനങ്ങളെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: ഇന്ന് കേരളത്തിൽ കൊവിഡ് ബാധിച്ചത് 9 പേർക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് കൊവിഡ് ബാധിച്ചവരിൽ കണ്ണൂരിൽ നാല് പേർ, ആലപ്പുഴയിൽ നിന്ന് 2, പത്തനംതിട്ട, തൃശ്ശൂർ, കാസർകോട് ഒന്ന് വീതം എന്നിങ്ങനെയാണ് കണക്ക്. ഇതിൽ 4 പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. നിസ്സാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത രണ്ട് പേർ. മൂന്ന് പേർക്ക് …
കൊവിഡ്-19 ന്റെ ആക്രമണത്തിൽ അടിതെറ്റി ചൈനയിലെ പാമ്പിറച്ചി വിൽപ്പന
കൊവിഡ്-19 ന്റെ ആക്രമണത്തിൽ അടിതെറ്റി ചൈനയിലെ പാമ്പിറച്ചി വിൽപ്പന
സ്വന്തം ലേഖകൻ: കൊവിഡ്-19 ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയില്‍ പാമ്പുകളുടെ കച്ചവടത്തില്‍ കാര്യമായ ഇടിവ്. ഭക്ഷണത്തിനും മരുന്നിനുമായി പാമ്പുകളെ വലിയ രീതിയില്‍ ഉല്‍പാദിപ്പിച്ച് വില്‍ക്കുന്ന സിസിക്വോ എന്ന ഗ്രാമത്തിലാണ് ഇപ്പോള്‍ പാമ്പു കൃഷി നിലച്ചിരിക്കുന്നത്. ഒരു വര്‍ഷം 30 ലക്ഷം പാമ്പുകളെ വളര്‍ത്തി കച്ചവടം ചെയ്തിരുന്ന ഗ്രാമത്തിലാണ് പാമ്പു കൃഷി നിലച്ചത്. ഈ ഗ്രാമത്തിലെ പാമ്പിറച്ചിക്ക് …
ആരോഗ്യ പ്രവർത്തകർക്കൊപ്പം കളിയും കാര്യവുമായി മോഹൻലാൽ
ആരോഗ്യ പ്രവർത്തകർക്കൊപ്പം കളിയും കാര്യവുമായി മോഹൻലാൽ
സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം സമയം ചിലവഴിച്ച് മോഹന്‍ലാല്‍. ഐസൊലേഷന്‍ വാര്‍ഡുകളില്‍ നിശ്ചിത ദിവസം സേവനമനുഷ്ഠിച്ച ശേഷം ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റിതര ജീവനക്കാരുമായാണ് മോഹന്‍ലാല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിന് വേണ്ടായാണ് ആരോഗ്യ വകുപ്പ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് മന്ത്രി കെകെ ശൈലജ …
ലോക്ക്ഡൌൺ എങ്ങനെയൊക്കെ പിൻ‌വലിക്കുമെന്ന് ഉറ്റുനോക്കി രാജ്യം; ഡൽഹിയിൽ തിരക്കിട്ട
ലോക്ക്ഡൌൺ എങ്ങനെയൊക്കെ പിൻ‌വലിക്കുമെന്ന് ഉറ്റുനോക്കി രാജ്യം; ഡൽഹിയിൽ തിരക്കിട്ട
സ്വന്തം ലേഖകൻ: ലോക്ക് ഡൗണ്‍ എന്നുവരെ തുടരണം എന്നതില്‍ പ്രഖ്യാപനം ശനിയാഴ്ച ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. തീരുമാനമെടുക്കാന്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. രാജ്യത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരേണ്ടി വരുമെന്നാണ് യോഗത്തില്‍ കക്ഷി നേതാക്കള്‍ അറിയിച്ചത്. നിലവില്‍ സ്ഥിതി ആശങ്കാജനകമാണെന്നും നേതാക്കള്‍ അറിയിച്ചു. 5,274 പേർക്കാണ് രാജ്യത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 411 പേരുടെ രോഗം …
80 കാരനായ മകനെ നോക്കാൻ 98 കാരിയായ അമ്മ; കൊറോണക്കാലത്തെ അപൂർവ കാഴ്ചകൾ
80 കാരനായ മകനെ നോക്കാൻ 98 കാരിയായ അമ്മ; കൊറോണക്കാലത്തെ അപൂർവ കാഴ്ചകൾ
സ്വന്തം ലേഖകൻ: യുകെയിലെ ലിവർപൂൾ സ്വദേശിയായ ആദാ കീറ്റിങ് എന്ന മുത്തശ്ശിയാണ് 98 ആം വയസ്സിൽ 80 കാരനായ മകനെ പരിപാലിക്കാൻ വൃദ്ധസദനത്തിലെത്തിയിരിക്കുന്നത്. ആദാ കീറ്റിങ്ങിന്റെ മകൻ ടോം അവിവാഹിതനാണ്. അതിനാൽ ഈ അമ്മയും മകനും എന്നും ഒരുമിച്ചാണ് ജീവിച്ചത്. പ്രായാധിക്യം മൂലമുള്ള ബുദ്ധിമുട്ടുകൾ വലച്ചപ്പോൾ 2016 ൽ മോസ് വ്യൂ എന്ന വൃദ്ധ പരിപാലന …
സംസ്ഥാനത്ത് 9 പേർക്കുകൂടി കോവിഡ്; 3 ഘട്ടമായി ലോക്ക്ഡൌൺ പിൻ‌വലിക്കാമെന്ന് കർമസമിതി
സംസ്ഥാനത്ത് 9 പേർക്കുകൂടി കോവിഡ്; 3 ഘട്ടമായി   ലോക്ക്ഡൌൺ പിൻ‌വലിക്കാമെന്ന് കർമസമിതി
സ്വന്തം ലേഖകൻ: കേരളത്തിൽ ഇന്ന് 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചത്: കാസർകോട് 4, കണ്ണൂർ 3, കൊല്ലം 1, മലപ്പുറം 1. ഇവരിൽ വിദേശത്തു നിന്നു വന്ന 4 പേരും നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത 2 പേരും ഉൾപ്പെടുന്നു. സമ്പർക്കം മൂലം രോഗം ബാധിച്ചവർ 3 ആണ്. 12 പേരുടെ പരിശോധനാ ഫലം …
നടൻ കലിംഗ ശശി അന്തരിച്ചു; അന്ത്യം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ
നടൻ കലിംഗ ശശി അന്തരിച്ചു; അന്ത്യം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ
സ്വന്തം ലേഖകൻ: സിനിമ താരം കലിംഗ ശശി അന്തരിച്ചു. 59 വയസ്സായിരുന്നു. കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയില്‍ വച്ച്‌ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു. വി. ചന്ദ്രകുമാര്‍ എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. വീട്ടിലെ വിളിപ്പേരായിരുന്നു ശശി. സംവിധായകൻ രഞ്ജിത്താണ് നാടകട്രൂപ്പിന്റെ പേരായ കലിംഗ ഒപ്പം ചേർത്തത്. മലയാള നാടകവേദിയില്‍ നിന്നാണ് കലിംഗ ശശി …
കൊവിഡ് കാലത്ത് വ്യാജ വാർത്തകൾ വേണ്ട; ഫോർവേഡ് മെസേജുകൾക്ക് പൂട്ടിട്ട് വാട്‌സ്ആപ്പ്
കൊവിഡ് കാലത്ത് വ്യാജ വാർത്തകൾ വേണ്ട; ഫോർവേഡ് മെസേജുകൾക്ക് പൂട്ടിട്ട് വാട്‌സ്ആപ്പ്
സ്വന്തം ലേഖകൻ: ഫോര്‍വേഡ് സന്ദേശങ്ങള്‍ക്കു പരിധി ഏര്‍പ്പെടുത്തിയതായി വാട്സ്ആപ്പ്. ഇന്ന് മുതല്‍, അഞ്ച് തവണ അയച്ച സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നത് വാട്സ് ആപ്പ് വിലക്കുന്നു. കോവിഡ് 19 പടരുന്ന സാഹചര്യത്തിലാണ് വ്യാജ വിവരങ്ങളുടെ വ്യാപനം കുറയ്ക്കാന്‍ വാട്സ് ആപ്പ് ഈ നീക്കം നടത്തിയത്. “നിരവധി ഉപയോക്താക്കള്‍ സഹായകരമായ വിവരങ്ങളും രസകരമായ വീഡിയോകള്‍, ഓഡിയോകള്‍, ട്രോളുകള്‍ മറ്റു …