സ്വന്തം ലേഖകൻ: ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’ തിയറ്ററുകളില്‍ മുപ്പതാം ദിവസം പിന്നിടുന്ന അവസരത്തില്‍ സംവിധായകന്‍ പങ്കു വെച്ച സ്ക്രീന്‍ഷോട്ടാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. മോഹന്‍ലാലും കെ.പി.എ.സി. ലളിതയും അമ്മയും മകനുമായി അഭിനയിക്കുന്ന ചിത്രം 30ആം ദിവസം തിയറ്ററുകളില്‍ ഓടുകയാണ്, അതിന്‍റെ ഭാഗമായി പുറത്തിറക്കിയ പോസ്റ്ററില്‍ ‘മാതൃസ്നേഹത്തിന്‍റെ വിജയം’ എന്ന വാചകത്തോടെയാണ് കെ.പി.എസി. ലളിതയുടെയും മോഹന്‍ലാലിന്‍റെയും …
സ്വന്തം ലേഖകൻ: നിറവയറുമായി അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ട് നടത്തി വിസ്മയിപ്പിച്ച നടിയാണ് സമീറ റെഡ്ഡി. പ്രസവശേഷം മറ്റൊരു അത്ഭുതം കാട്ടി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് സമീറ. പ്രസവിച്ചശേഷം കര്‍ണാടകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി താണ്ടിയിരിക്കുകയാണ് മുപ്പത്തിയഞ്ചുകാരിയായ സമീറ. ഇതില്‍ എന്ത് അത്ഭുതമെന്ന് ചോദിക്കാന്‍ വരട്ടെ. അത്ഭുതത്തിന് വകയുണ്ട്. കാരണം ഒറ്റയ്ക്കായിരുന്നില്ല സമീറയുടെ കൊടുമുടി കയറ്റം. ഒക്കത്ത് ഒരാളുകൂടിയുണ്ടായിരുന്നു. രണ്ടു …
സ്വന്തം ലേഖകൻ: ഒരു എട്ടു വയസുകാരന്റെ ഡ്രൈവിങ്ങ് വൈറലായതോടെ പിതാവ് കുടുങ്ങിയിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ ലക്‌നൗവിൽ എട്ട് വയസുകാരന്‍ ബൈക്ക് ഓടിച്ച് പോകുന്നതിന്റെ വീഡിയോ ആരോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. കാല്‍ പോലും നിലത്തെത്താത്ത കുട്ടി ബൈക്ക് ഓടിക്കുന്നത് ആരോ എടുത്ത് പ്രചരിപ്പിച്ചു. അതോടെ പയ്യന്റെ ഡ്രൈവിങ് കാര്യമായി. ബൈക്ക് മകന് ഓടിക്കാന്‍ നല്‍കിയ പിതാവും കുടുങ്ങി. …
സ്വന്തം ലേഖകൻ: സൗദി കൊട്ടാരത്തില്‍ നിന്ന് അമൂല്യമായ ആഭരണങ്ങള്‍ മോഷണം പോവുകയും അതിനു പിന്‍പറ്റി കൊലപാതകങ്ങള്‍ നടക്കുകയും ചെയ്തിട്ട് ഇപ്പോള്‍ 30 വര്‍ഷം പിന്നിട്ടുകഴിഞ്ഞു. ആ മോഷണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തി ബി.ബി.സിക്ക് നല്‍കിയിരിക്കുന്ന അഭിമുഖത്തില്‍ ഒട്ടേറെ വെളിപ്പെടുത്തലുകളാണുണ്ടായിരിക്കുന്നത്. അതിലെ പ്രസക്തഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ബി.ബി.സി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ പരിഭാഷ താഴെ വായിക്കാം. മൂന്നുമാസത്തോളം ഒരു അവധിക്കാലം …
സ്വന്തം ലേഖകൻ: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷണദാസിനെ ഒഴിവാക്കിയാണ് കുറ്റപത്രം. കൃഷ്ണദാസിനെതിരെ തെളിവില്ലെന്നാണ് സി.ബി.ഐ കുറ്റപത്രത്തില്‍ പറയുന്നത്. ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തതാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. നെഹ്‌റു കോളേജിലെ രണ്ട് പേര്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്. വൈസ് പ്രിന്‍സിപ്പാള്‍ എന്‍.ശക്തിവേല്‍, ഇന്‍വിജിലേറ്റര്‍ പ്രവീണ്‍ എന്നിവര്‍ക്കെതിരെ …
സ്വന്തം ലേഖകൻ: ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ ചിത്രമാണ് മോഹൻലാല്‍ നായകനായ ലൂസിഫര്‍. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്‍ത ചിത്രം കൂടിയാണ് ലൂസിഫര്‍. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ചിത്രം തെലുങ്കിലേക്കും എത്തുമെന്നാണ് പുതിയ വാര്‍ത്ത. പൃഥ്വിരാജ് തന്നെയാണ് ചിത്രം തെലുങ്കിലേക്ക് എത്തുന്ന കാര്യം സൂചിപ്പിച്ചത്. ചിരഞ്ജീവിയാണ് തെലുങ്കിലെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിരഞ്ജീവി …
സ്വന്തം ലേഖകൻ: ബിഹാറിലെ പ്രളയബാധിത പ്രദേശത്ത് നടത്തിയ ഫോട്ടോഷൂട്ട് നടത്തിയ യുവതിക്കെതിരെ വലിയ വിമര്‍ശനം. നാഷനൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി വിദ്യാര്‍ഥിനിയായ അതിഥി സിങ് ആണ് ചിത്രങ്ങള്‍ക്കു മോഡലായത്. വെള്ളം നിറഞ്ഞു കിടക്കുന്ന പാട്നയിലെ ഒരു റോഡിലായിരുന്നു ഷൂട്ട്. ചുവപ്പ് വെൽവറ്റ് ഗൗൺ ആയിരുന്നു മോഡലായ അതിഥിയുടെ വേഷം. പാട്നയിലെ ഇപ്പോഴത്തെ സാഹചര്യം വ്യക്തമാക്കുകയും …
സ്വന്തം ലേഖകൻ: ലൈംഗികതയെക്കുറിച്ചും പ്രണയത്തെക്കുറിച്ചും തുറന്നുപറച്ചിലുകളുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. ന്യൂഡല്‍ഹിയില്‍ ഇന്ത്യ ടുഡെയുടെ കോക്ലേവിലായിരുന്നു കങ്കണയുടെ തുറന്നുപറച്ചില്‍. ഒരു വ്യക്തിക്ക് ഇഷ്ടമുള്ളപ്പോള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്നും ഉത്തരവാദിത്വബോധത്തോടെ ലൈംഗിക ബന്ധങ്ങളിലേര്‍പ്പെടാന്‍ മക്കളെ മാതാപിതാക്കള്‍ പ്രോത്സാഹിപ്പിക്കണമെന്നും മക്കള്‍ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നുണ്ടെന്ന് അറിഞ്ഞാല്‍ മാതാപിതാക്കള്‍ സന്തോഷിക്കണമെന്നുമാണ് കങ്കകണ പറഞ്ഞത്. തന്റെ ലൈംഗിക ജീവിതത്തെക്കുറിച്ച് തന്റെ മാതാപിതാക്കള്‍ക്ക് …
സ്വന്തം ലേഖകൻ: മരടിലെ ഫ്ളാറ്റുടമകള്‍ നിരാഹാരസമരം അവസാനിപ്പിച്ചു. ഫ്ളാറ്റുകള്‍ ഒഴിഞ്ഞുപോവാന്‍ തയ്യാറാണെന്നും എന്നാല്‍ കൃത്യമായ നഷ്ടപരിഹാരം കിട്ടിയില്ലെങ്കില്‍ വീണ്ടും സമരം തുടരുമെന്നും ഉടമകള്‍ പറഞ്ഞു. ജില്ലാ കളക്ടറും സബ്കളക്ടറും നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ജില്ലാകളക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ വൈദ്യുതി ബന്ധവും വെള്ളവും പുനസ്ഥാപിക്കണമെന്ന് ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. ആവശ്യം അംഗീകരിച്ചുകൊണ്ട് വൈകീട്ടോടെ വൈദ്യുതി ബന്ധവും വെള്ളവും …
സ്വന്തം ലേഖകൻ: മിന്നാലാക്രമണത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ അന്നത്തെ രാത്രിയെ ഓര്‍ത്തെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. “മൂന്ന് വര്‍ഷം മുമ്പ് ഇതുപോലൊരു സെപ്റ്റംബര്‍ 28, ആ രാത്രി മുഴുവന്‍ ഞാന്‍ ഉറങ്ങാതെ ഉണര്‍ന്നിരുന്നു. ഏത് നിമിഷവും ടെലിഫോണ്‍ ബെല്ലടിക്കുന്നതും കാത്തായിരുന്നു ഞാന്‍ ഉണര്‍ന്നിരുന്നത്,” മോദി പറഞ്ഞു. ഒരാഴ്ച നീണ്ട യുഎസ് സന്ദര്‍ശനത്തിന് ശേഷം ശനിയാഴ്ച രാത്രി ഡല്‍ഹിയില്‍ …