1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇസ്രായേലിലേക്കു കൊച്ചിയില്‍ നിന്ന് നേരിട്ടുള്ള വിമാന സർവീസ് ശനിയാഴ്ച മുതൽ; ആഴ്ചയിൽ രണ്ട് സർവീസുകൾ
ഇസ്രായേലിലേക്കു കൊച്ചിയില്‍ നിന്ന് നേരിട്ടുള്ള വിമാന സർവീസ് ശനിയാഴ്ച മുതൽ; ആഴ്ചയിൽ രണ്ട് സർവീസുകൾ
സ്വന്തം ലേഖകൻ: ഇസ്രായേലിലേക്കു കൊച്ചിയില്‍നിന്നു നേരിട്ടുള്ള വിമാന സര്‍വീസ് നാളെ ആരംഭിക്കും. ശനി, ചൊവ്വ ദിവസങ്ങളിലാണു സര്‍വീസ്. ഇസ്രായേല്‍ എയര്‍ലൈന്‍ അര്‍ക്കിയ ആണു കൊച്ചിയില്‍നിന്ന് ടെല്‍ അവീവ് വിമാനത്താവളത്തിലേയ്ക്കു സര്‍വീസ് നടത്തുന്നത്. വെള്ളി, തിങ്കള്‍ ദിവസങ്ങളില്‍ ഇസ്രായേല്‍ സമയം രാത്രി 8.45 നു ടെല്‍ അവീവില്‍ നിന്ന് പുറപ്പെടുന്ന വിമാനം (ഐസെഡ് 633) ശനി, ചൊവ്വ …
ഇന്ത്യയിൽ മോഡി-ഫൈഡ് ആകാത്തത് ഈ സൌന്ദര്യം മാത്രം! കേരളത്തെ വാഴ്ത്തി ജോൺ എബ്രഹാം; വിഡിയോ വൈറൽ
ഇന്ത്യയിൽ മോഡി-ഫൈഡ് ആകാത്തത് ഈ സൌന്ദര്യം മാത്രം! കേരളത്തെ വാഴ്ത്തി ജോൺ എബ്രഹാം; വിഡിയോ വൈറൽ
സ്വന്തം ലേഖകൻ: രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ വച്ച് നോക്കുമ്പോൾ കേരളം മോഡിഫൈഡ് ആകാത്തത് എന്ത് കൊണ്ട് എന്ന ചോദ്യത്തിന് ബോളിവുഡ് താരം ജോൺ എബ്രഹാം നൽകിയ മറുപടി വൈറലാവുന്നു. മോഡിഫൈഡ് ആവാത്തതാണ് കേരളത്തിന്റെ സൗന്ദര്യം. വെറും പത്ത് മീറ്റർ അകലത്തിൽ അമ്പലവും മുസ്ലീംപള്ളിയും ക്രിസ്ത്യൻ പള്ളിയും കാണാൻ കഴിയും. അവയെല്ലാം സമാധാനത്തോടെ ,പ്രശ്നങ്ങൾ ഇല്ലാതെ ജീവിക്കുന്നു. …
ശാലിനിയുടെ മടിയില്‍ പാൽ പുഞ്ചിരിയുമായി കുട്ടി അജിത്; ചിത്രം വൈറലാക്കി ആരാധകർ
ശാലിനിയുടെ മടിയില്‍ പാൽ പുഞ്ചിരിയുമായി കുട്ടി അജിത്; ചിത്രം വൈറലാക്കി ആരാധകർ
സ്വന്തം ലേഖകൻ: അജിത്തിന്റെയും നടിയും ഭാര്യയുമായ ശാലിനിയുടെയും മകള്‍ അനൗഷ്‌കയെയും മകന്‍ ആദ്വിക്കിനെയും മാതാപിതാക്കള്‍ക്കൊപ്പം കണ്ടാല്‍ ആരാധകര്‍ വെറുതെ വിടാറില്ല. അനൗഷ്‌ക ഇടയ്ക്കിടെ അജിത്തിനൊപ്പം പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും ആദ്വിക്കിനെ അത്തരം സന്ദര്‍ഭങ്ങളില്‍ അങ്ങനെ കാണാറില്ല. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ തല ആരാധകര്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് ആദ്വിക്കും ശാലിനിയും ഒന്നിച്ചുള്ള ഒരു ചിത്രം. ഇരുവരും കാറില്‍ സഞ്ചരിക്കവെ …
മരട് ഫ്ലാറ്റ് പൊളിക്കൽ; വൈദ്യുതിയും വെള്ളവും നിർത്തി; ജനറേറ്ററുകളും കുടിവെള്ളവും എത്തിച്ച് ഫ്ലാറ്റ് ഉടമകള്‍
മരട് ഫ്ലാറ്റ് പൊളിക്കൽ; വൈദ്യുതിയും വെള്ളവും നിർത്തി; ജനറേറ്ററുകളും കുടിവെള്ളവും എത്തിച്ച് ഫ്ലാറ്റ് ഉടമകള്‍
സ്വന്തം ലേഖകൻ: മരടിലെ ഫ്‌ളാറ്റുകളിലെ വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചു. മരടിലെ നാലു ഫ്‌ളാറ്റുകളിലെ വൈദ്യുതി ബന്ധമാണ് വിച്ഛേദിച്ചത്. ഫ്ളാറ്റുകളിലേയ്ക്കുള്ള ജലവിതരണവും വാട്ടര്‍ അതോറിറ്റി നിര്‍ത്തിയിട്ടുണ്ട് വൈദ്യുതിയും വെള്ളവും നിഷേധിക്കുന്നതിനെതിരെ ഫ്‌ളാറ്റിനു മുന്നില്‍ ഉടമകള്‍ പ്രതിഷേധിക്കുകയാണ്. പ്രദേശത്ത് പോലീസ് കനത്ത സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. നാലു ഫ്‌ളാറ്റുകളിലെ വൈദ്യുതിബന്ധം രാവിലെ ആറു മണിയോടെയാണ് വിച്ഛേദിച്ചത്. വലിയ …
കനത്ത മഴയിലും വെള്ളപ്പൊക്ക ത്തിലും മുങ്ങി പുണെ; 12 പേർ മരിച്ചു; 28,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു; ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ്
കനത്ത മഴയിലും വെള്ളപ്പൊക്ക ത്തിലും മുങ്ങി പുണെ; 12 പേർ മരിച്ചു; 28,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു; ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: മഴക്കെടുതിയില്‍ മഹാരാഷ്ട്രയിലെ പുണെയില്‍ 12 മരണം. മുംബൈ- ബെംഗളൂരു ദേശീയപാതയ്ക്കു സമീപം ഖേദ് ശിവപുര്‍ ഗ്രാമത്തില്‍ ദര്‍ഗയില്‍ കിടന്നുറങ്ങിയ അഞ്ചുപേര്‍ ശക്തമായ മഴയെ തുടര്‍ന്ന് ഒഴുകിപ്പോയെന്ന് പോലീസ് സൂപ്രണ്ട് സന്ദീപ് പാട്ടീല്‍ പറഞ്ഞു. പുരന്ദര്‍ മേഖലയില്‍നിന്ന് രണ്ടുപേരെ കാണാതായിട്ടുണ്ടെന്നും അദ്ദേഹത്തെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. 28,000 പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി …
“രണ്ടാമൂഴത്തെ രക്ഷിക്കൂ,” ബച്ചന് ആശംസയുമായി എത്തിയ പ്രിയദര്‍ശനോട് അപേക്ഷയുമായി ആരാധകര്‍
“രണ്ടാമൂഴത്തെ രക്ഷിക്കൂ,” ബച്ചന് ആശംസയുമായി എത്തിയ പ്രിയദര്‍ശനോട് അപേക്ഷയുമായി ആരാധകര്‍
സ്വന്തം ലേഖകൻ: സംവിധായകന്‍ പ്രിയദര്‍ശനോട് ‘രണ്ടാമൂഴം’ പ്രൊജക്ട് ഏറ്റെടുക്കാന്‍ നിര്‍ബന്ധിച്ച് ആരാധകര്‍. ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ അമിതാഭ് ബച്ചനെ പ്രശംസിച്ച് പ്രിയദര്‍ശന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. അതിനു താഴെയാണ് സംവിധായകന്‍ ‘രണ്ടാമൂഴം’ ഏറ്റെടുക്കണമെന്ന അപേക്ഷയുമായി പ്രതീക്ഷയോടെ ആരാധകര്‍ രംഗത്തു വന്നിരിക്കുന്നത്. ‘ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം കരസ്ഥമാക്കിയ അമിതാഭ്ജിക്ക് എല്ലാവിധ ആശംസകളും. നാല്‍പ്പതിലേറെ …
എ.ടി.എമ്മില്‍ പണമില്ലാതെ ഇടപാട് പരാജയപ്പെട്ടാൽ ഉടൻ പ്രശ്നം പരിഹരിക്കണം; ഇല്ലെങ്കിൽ വൈകുന്ന ഓരോ ദിവസത്തിനും ബാങ്ക് 100 രൂപ നല്‍കണമെന്ന് ആര്‍.ബി.ഐ
എ.ടി.എമ്മില്‍ പണമില്ലാതെ ഇടപാട് പരാജയപ്പെട്ടാൽ ഉടൻ പ്രശ്നം പരിഹരിക്കണം; ഇല്ലെങ്കിൽ വൈകുന്ന ഓരോ ദിവസത്തിനും ബാങ്ക് 100 രൂപ നല്‍കണമെന്ന് ആര്‍.ബി.ഐ
സ്വന്തം ലേഖകൻ: എ.ടി.എം വഴിയുള്ള പണമിടപാട് പരാജയപ്പെട്ടാല്‍ ഒരു നിശ്ചിത സമയപരിധിയ്ക്കുള്ളില്‍ ബാങ്ക് പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് ആര്‍.ബി.ഐ. അടുത്തിടെ ആര്‍.ബി.ഐ പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇത്തരമൊരു നിര്‍ദേശമുള്ളത്. ഉപഭോക്താവിന്റേതല്ലാത്ത വീഴ്ചകൊണ്ട് പരാജയപ്പെടുന്ന ഇടപാടുകള്‍ക്കാണ് ഈ നഷ്ടപരിഹാരം ലഭിക്കുക. അതായത്, ആശയവിനിമയത്തിലെ പ്രശ്‌നങ്ങള്‍, എ.ടി.എമ്മില്‍ പണമില്ലാത്തതുകാരണം ഇടപാട് പൂര്‍ത്തായാവാതിരിക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കാണ് നഷ്ടപരിഹാരം ലഭിക്കുക. …
കഥയല്ലിത് നിജം! ഒമ്പതു വയസുകാരിയായി മാറി ദമ്പതികളെ കൊല്ലാന്‍ ശ്രമിച്ച ഇരുപത്തിരണ്ടുകാരിയായ അമേരിക്കൻ യുവതി
കഥയല്ലിത് നിജം! ഒമ്പതു വയസുകാരിയായി മാറി ദമ്പതികളെ കൊല്ലാന്‍ ശ്രമിച്ച ഇരുപത്തിരണ്ടുകാരിയായ അമേരിക്കൻ യുവതി
സ്വന്തം ലേഖകൻ: ഓര്‍ഫന്‍ എന്ന സിനിമ കണ്ടവരാരും മറന്നുകാണില്ല. അനാഥാലയത്തില്‍ നിന്നു പെണ്‍കുട്ടിയെ ദത്തെടുക്കുന്ന ദമ്പതികളുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണു ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒമ്പത് വയസുകാരിയെയാണ് അവര്‍ ദത്തെടുക്കുന്നത്. എന്നാല്‍ ദമ്പതികളെയും വീട്ടിലെ മറ്റു കുട്ടികളെയും അവള്‍ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നു. ഒടുവില്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് തങ്ങളിത്ര നാളും ഒമ്പത് വയസുകാരിയെന്ന് വിശ്വസിച്ചിരുന്ന പെണ്‍കുട്ടി ഒരു മുതിർന്ന സ്ത്രീയാണെന്നു …
89 മത് ദേശീയദിനം ആഘോഷമാക്കി സൗദി; സ്വദേശികളോടൊപ്പം പ്രവാസികളും ആഘോഷത്തിന്റെ ഭാഗമായി
89 മത് ദേശീയദിനം ആഘോഷമാക്കി സൗദി; സ്വദേശികളോടൊപ്പം പ്രവാസികളും ആഘോഷത്തിന്റെ ഭാഗമായി
സ്വന്തം ലേഖകൻ: സൗദിയുടെ എൺപത്തി ഒമ്പതാമത് ദേശീയ ദിനം രാജ്യമെങ്ങും ആഘോഷിച്ചു. വിവിധ നഗരങ്ങളിൽ നടന്ന പരിപാടികൾക്ക് വൻ ജനാവലി ഒഴുകിയെത്തിയിരുന്നു. ആകാശത്ത് വിവിധ വർണങ്ങൾ വാരിവിതറി നടന്ന വെടിക്കെട്ടുകൾ തന്നെയായിരുന്നു ആഘോഷത്തിലെ ഏറ്റവും ആകർഷണം. രാവിലെ മുതൽ തന്നെ സൗദിയുടെ പച്ച പതാകയേന്തിക്കൊണ്ടുള്ള വാഹനങ്ങൾ നിരത്തുകൾ കൈയ്യടക്കിയിരുന്നു. വൈകുന്നേരമായപ്പോഴേക്കും ആഘോഷം അതിന്റെ പാരമ്യത്തിലെത്തി. രാജ്യത്തിന്റെ …
“ടികിരിയുടെ വേദന അവസാനിച്ചു,” ലോകത്തിന്റെ കണ്ണു നനയിച്ച ശ്രീലങ്കൻ ബുദ്ധക്ഷേത്രത്തിലെ ആന ചരിഞ്ഞു
“ടികിരിയുടെ വേദന അവസാനിച്ചു,” ലോകത്തിന്റെ കണ്ണു നനയിച്ച ശ്രീലങ്കൻ ബുദ്ധക്ഷേത്രത്തിലെ ആന ചരിഞ്ഞു
സ്വന്തം ലേഖകൻ: ലോകത്തിന്റെ മനസാക്ഷിയെ പിടിച്ചുകുലുക്കിയ ടികിരി എന്ന ആന വിടപറഞ്ഞു. ആരോഗ്യപരിരക്ഷ നല്‍കിവരികയായിരുന്ന ആന മരണപ്പെട്ടതായി സേവ് എലിഫന്റ് ഫൗണ്ടേഷന്‍ അംഗം സമൂഹ്യമാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു. ടികിരിയുടെ വേദന അവസാനിച്ചിരിക്കുന്നു. അവളുടെ ആത്മാവ് സ്വതന്ത്രമായിരിക്കുന്നു. ഒരു വേദനയും അവളെ തേടി വരില്ല എന്നാണ് ഇവര്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നത്. ആരോഗ്യനില വഷളായ 70 വയസുള്ള ആനയെ …