1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 28, 2019

സ്വന്തം ലേഖകൻ: മാധ്യമ പ്രവര്‍ത്തകരുടെ കാഴ്ചയിലൂടെ ആധുനീക ചരിത്ര പുനര്‍നിര്‍മ്മിതിക്കൊരിടം, അതായിരുന്നു 2008 ല്‍ അമേരിക്കയിലെ വാഷിംഗ്ടൺ റിയൽ എസ്റ്റേറ്റിൽ തുറന്ന ന്യൂസിയം. ഒരു സ്വകാര്യ മ്യൂസിയമായിരുന്നു ന്യൂസിയം.

വാര്‍ത്ത എന്നര്‍ത്ഥം വരുന്ന ‘ന്യൂസ്’, പുരാവസ്തു പ്രദര്‍ശനശാലയായ ‘മ്യൂസിയം’ എന്നീ രണ്ട് വാക്കുകള്‍ ചേര്‍ത്താണ് ന്യൂസിയം എന്ന പുതിയൊരു വാക്ക് നിര്‍മ്മിച്ചത്. അമേരിക്ക നേരിട്ട ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യകാലത്ത്, 2008 ല്‍ തുറന്നിട്ടും പത്ത് വര്‍ഷത്തോളം സ്ഥാപനം പിടിച്ച് നിന്നു. പതിനൊന്നാം വര്‍ഷം ന്യൂസിയം തന്‍റെ സേവനങ്ങള്‍ അവസാനിപ്പിക്കുകയാണ്.

വാര്‍ത്തകളെയും സംഭവങ്ങളെയും മാധ്യമകാഴ്ചയിലൂടെ വിശദീകരിക്കാനാണ് ന്യൂസിയം എക്കാലത്തും ശ്രമിച്ചിരുന്നത്. ട്രംപിന്‍റെ ഏറ്റവും പുതിയ ഇംപീച്ച് വാര്‍ത്തകള്‍ മുതൽ വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തെ കുറിക്കുന്ന ഒരു 9/11 ഗാലറി വരെ ഇവിടെയുണ്ട്. അതിൽ തീവ്രവാദ ആക്രമണമണത്തെക്കുറിച്ചും, സംഭവത്തിന് സാക്ഷ്യം വഹിച്ച മാധ്യമപ്രവർത്തകരുടെ വിശദമായ വിവരണങ്ങളാണുള്ളത്.

വേൾഡ് ട്രേഡ് സെന്‍ററിന്‍റെ അവശിഷ്ടങ്ങളോടൊപ്പം പെൻസിൽവേനിയയിലെ തകർന്ന വിമാനത്തിന്‍റെ ഒരു ഭാഗവും ഗാലറിയിൽ പ്രദര്‍ശനത്തിനുണ്ട്. ന്യൂസിയത്തിന്‍റെ മറ്റൊരു പ്രധാന ആകർഷണം ബെർലിൻ വാൾ ഗാലറിയാണ്. 12 അടി ഉയരമുള്ള കോൺക്രീറ്റ് ബാരിക്കേഡിന്‍റെ എട്ട് ഭാഗങ്ങളും, ജർമ്മനിക്കു പുറത്തുള്ള ഏറ്റവും വലിയ മതിലിന്‍റെ ഭാഗങ്ങളും ഇവിടെ കാണാം.

വർഷങ്ങളായുള്ള സാമ്പത്തിക ബാധ്യത മൂലം മ്യൂസിയം നിലനിൽക്കുന്ന ഭൂമി വിൽക്കുക എന്നതില്‍ കവിഞ്ഞൊരു സാധ്യതയും തങ്ങളുടെ മുന്നില്‍ ഉണ്ടായിരുന്നില്ലെന്ന് സ്ഥാപന അധികൃതര്‍ പറയുന്നു. പ്രതിസന്ധി രൂക്ഷമായതോടെ ജോൺസ് ഹോപ്‍കിൻസ് സർവകലാശാലയ്ക്ക് 373 മില്യൺ ഡോളറിന് സ്ഥാപനം വിറ്റു. പെൻ‌സിൽ‌വാനിയ അവന്യൂവിലെ കെട്ടിടം ഈ കെട്ടിടത്തില്‍ ഇനി ബിരുദ പ്രോഗ്രാമുകൾ നടത്തുമെന്നാണ് സർവകലാശാല അറിയിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.