1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 4, 2015

കുട്ടികളുടെ ശരീരഭാരം വര്‍ദ്ധിക്കുന്ന കാര്യത്തില്‍ മാതാപിതാക്കള്‍ ജാഗ്രത കാണിക്കുന്നില്ലെന്ന പരാതിയുമായി എന്‍എച്ച്എസ് മേധാവി സൈമണ്‍ സ്റ്റീവന്‍സ്. കുട്ടികളുടെ ശരീരഭരം സംബന്ധിച്ച് മാതാപിതാക്കള്‍ ചെയ്യുന്നത് തെറ്റായ കാര്യങ്ങളാണെന്നും എന്‍എച്ച്എസ് മേധാവി പറഞ്ഞു.

ക്യാന്‍സര്‍ രോഗികളില്‍ അഞ്ചില്‍ ഒരാള്‍ക്ക് രോഗമുണ്ടാകാന്‍ കാരണം അമിതഭാരമാണ്. ഡയബറ്റീസ് 2, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവയും ഇതേ ശരീര അവസ്ഥയുടെ ഫലമാണ്. ഇതുമായി എന്‍എച്ച്എസിലേക്ക് ചികിത്സയ്ക്ക് ഓടുകയാണോ അതോ ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയാണോ ചെയ്യേണ്ടത് എന്ന് അദ്ദേഹം ചോദിച്ചു. ലിവര്‍പൂളില്‍ സംഘടിപ്പിച്ച എന്‍എച്ച്എസ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു സൈമണ്‍ സ്റ്റീവന്‍സ്.

കുട്ടികള്‍ അമിതമായി ജങ്ക് ഫുഡ് കഴിക്കുന്നതിനെ നിയന്ത്രിക്കാന്‍ മാതാപിതാക്കള്‍ തയാറാകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഗര്‍ഭാവസ്ഥയില്‍ സ്ത്രീ ജങ്ക് ഫുഡ് കഴിക്കുന്നതും, പുക വലിക്കുന്നതും, മദ്യം കഴിക്കുന്നതും കുട്ടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫുഡ് ഇന്‍ഡസ്ട്രിയില്‍നിലനില്‍ക്കുന്ന കച്ചവട വ്യവസ്ഥകളില്‍ മാറ്റം കൊണ്ടുവരണമെന്നും ഷുഗര്‍ ലെവി ഉള്‍പ്പെടെയുള്ളവയെ കുറിച്ച് ആലോചിക്കാവുന്നതാണെന്നും സൈമണ്‍ പറഞ്ഞു. എന്നാല്‍, ഈ പ്രസ്താവനയോട് വ്യാപാരികള്‍ വിയോജിച്ചു. എന്‍എച്ച്എസ് മേധാവി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നായിരുന്നു വ്യാപാരികളുടെ പ്രതികരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.