1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 13, 2015

എന്‍എച്ച്എസ് ട്രസ്റ്റിന് കീഴിലുള്ള ഈസ്റ്റ് ലാന്‍കഷയര്‍ ആശുപത്രി കഴിഞ്ഞ നാളില്‍ വിദേശരാജ്യങ്ങളില്‍നിന്ന് റിക്രൂട്ട് ചെയ്ത നേഴ്‌സുമാര്‍ എന്‍എച്ച്എസ് വിടുന്നു. ലോക്കല്‍ ആക്‌സന്റ് മനസ്സിലാക്കാന്‍ സാധിക്കാതെ ജോയിലിയില്‍ പ്രതിസന്ധികള്‍ നേരിടുന്ന സാഹചര്യത്തിലാണ് ഇവര്‍ ജോലി ഉപേക്ഷിക്കുന്നത്. എന്‍എച്ച്എസ് വിദേശരാജ്യങ്ങളില്‍ നിന്നായി റിക്രൂട്ട് ചെയ്തവരില്‍ നാലില്‍ ഒരാള്‍ ജോലി ഉപേക്ഷിച്ചതായാണ് വിവരം.

ഇറ്റലി, റൊമാനിയ, പൊര്‍ച്ചുഗല്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് ഈസ്റ്റ് ലാന്‍കഷയര്‍ ഹോസ്പിറ്റല്‍ റിക്രൂട്ട് ചെയ്തവരാണ് ഇപ്പോള്‍ ജോലി ഉപേക്ഷിക്കുന്നത്. 40 പേരെയാണ് ഇവിടങ്ങളില്‍നിന്ന് റിക്രൂട്ട് ചെയ്തത്. ഇവരില്‍ 26 പേര്‍ ഇപ്പോള്‍ തന്നെ എന്‍എച്ച്എസിലെ സേവനം മതിയാക്കി.

എന്‍എച്ച്എസ് റിക്രൂട്ട് ചെയ്തപ്പോള്‍ ലണ്ടനിലോ അതുപോലുള്ള നഗരങ്ങളിലോ ജോലി ലഭിക്കുമെന്നായിരുന്നു റിക്രൂട്ട് ചെയ്യപ്പെട്ടവരുടെ പ്രതീക്ഷ. പക്ഷെ ഇവര്‍ക്ക് പോസ്റ്റിംഗ് കിട്ടിയത് റൂറല്‍ ഏരിയയിലാണ്. ഇവിടുത്തെ പ്രാദേശിക ഭാഷ മനസ്സിലാക്കാന്‍ റിക്രൂട്ട് ചെയ്യപ്പെട്ടവര്‍ക്ക് സാധിച്ചില്ല.

2014ല്‍ എന്‍എച്ച്എസ് വിവിധ രാജ്യങ്ങളില്‍ നിന്നായി 6,000 പേരെ റിക്രൂട്ട് ചെയ്തിരുന്നു. സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഇറ്റലി എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്കാണ് ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവില്‍ കൂടുതലായും ജോലി ലഭിച്ചത്. കേരളത്തില്‍ ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും എന്‍എച്ച്എസ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.