1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 4, 2015

എന്‍എച്ച്എസില്‍നിന്ന് ലഭിക്കുന്ന പ്രാഥമിക സേവനങ്ങള്‍ക്ക് രോഗികള്‍ ഇനി മുതല്‍ പണമടക്കേണ്ടി വന്നേക്കാം. എന്‍എച്ചഎസിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനാലാണ് ഇത്തരത്തില്‍ ഒരു തീരുമാനത്തിലേക്ക് നീങ്ങുന്നതെന്നാണ് സൂചന.

പൊതു തെരഞ്ഞെടുപ്പിന് ശേഷം ആര് അധികാരത്തില്‍ വന്നാലും ഇത്തരത്തിലൊരു തീരുമാനം എടുക്കാന്‍ നിര്‍ബന്ധിതരായി തീരുമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ തലവന്‍ ഡോ. മാര്‍ക്ക് പോര്‍ട്ടര്‍ പറഞ്ഞു. ഗാര്‍ഡിയന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പോര്‍ട്ടര്‍ ഇക്കാര്യം പറഞ്ഞത്. സാധാരണക്കാരായ ബ്രിട്ടീഷുകാരെ സംബന്ധിച്ചും കുടിയേറ്റക്കാരെ സംബന്ധിച്ചും ആശങ്കയുണ്ടാക്കുന്ന ഒരു കാര്യമാണിത്. എന്‍എച്ച്എസ് സേവനങ്ങള്‍ക്ക് പണമീടാക്കി തുടങ്ങിയാല്‍ ഇപ്പോള്‍ തന്നെ ബജറ്റ് തെറ്റി ജീവിക്കുന്ന സാധാരണക്കാര്‍ക്ക് അത് തിരിച്ചടയിയായിരിക്കും.

കടക്കെണിയില്‍ പെട്ടുലയുന്ന എന്‍എച്ച്എസിന്റെ വരുമാനത്തില്‍ ഒരു ശതമാനം പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകളില്‍നിന്നും ഡെന്റല്‍ കെയറില്‍നിന്നുമാണ്. 1950ലെ ലേബര്‍ സര്‍ക്കാരാണ് ഇത് ഏര്‍പ്പെടുത്തിയത്. എന്‍എച്ച്എസില്‍ പണമീടാക്കില്ലെന്ന് പറഞ്ഞിരുന്ന സര്‍ക്കാര്‍ തന്നെയാണ് ഇത് ചെയ്തത.് ഇതേ തുടര്‍ന്ന് എന്‍എച്ച്എസ് സ്ഥാകനായിരുന്ന നീ ബെവന്‍ ലേബര്‍ സര്‍ക്കാരില്‍നിന്ന് രാജി വെച്ചത്. ക്ലെമന്റ് അട്‌ലിയായിരുന്നു അന്ന് പ്രധാനമന്ത്രി.

2020 ഓടെ എന്‍എച്ച്എസ് പ്രതീക്ഷിക്കുന്ന ബജറ്റ് ചെലവുകള്‍ എന്ന് പറയുന്നത് 30 ബില്യണ്‍ പൗണ്ടാണ്. 22 മില്യണ്‍ ഇതവ വരുമാന സ്രോതസ്സുകളില്‍നിന്നും എട്ട് ബില്യണ്‍ സര്‍ക്കാര്‍ ഫണ്ടും. എന്നാല്‍ ഇതു നടന്നില്ലെങ്കില്‍ എന്‍എച്ച്എസിന്റെ പ്രവര്‍ത്തനം തന്നെ പരുങ്ങലിലാകും. ഈ സാഹചര്യത്തിലാണ് വരുമാനം ഉറപ്പാക്കുന്നതിനായി സേവനങ്ങള്‍ക്ക് പണമീടാക്കണമെന്നുള്ള ആവശ്യം ഉയരുന്നത്.

യുകെയിലെ 250,000 ഡോക്ടര്‍മാരില്‍ 153,000 പേര്‍ അംഗമായ സംഘടനയാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍. ഈ സംഘടനയുടെ നേതാവാണ് മാര്‍ക്ക് പോര്‍ട്ടര്‍. ഫീസ് വര്‍ദ്ധനവിനും ഫീസ് ഏര്‍പ്പെടുത്തുന്നതിനും ഡോക്ടര്‍മാരുടെ പിന്തുന ഉള്ളതിനാല്‍ അടുത്ത വരുന്ന സര്‍ക്കാര്‍ അതിന് മടിക്കില്ലെന്ന് വേണം അനുമാനിക്കാന്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.