1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 24, 2015

ആശുപത്രി വിട്ടാല്‍ പിന്നെ പരിചരണവും തുണയും ലഭിക്കാത്തതിനാല്‍ എന്‍എച്ച്എസ് നേഴ്‌സുമാര്‍ പ്രായമായവരുടെ ഡിസ്ചാര്‍ജ് വൈകിപ്പിക്കുകയാണെന്ന് സര്‍വെ ഫലം. റോയല്‍ വോളന്ററി സെര്‍വീസ് ചാരിറ്റിയാണ് നേഴ്‌സുമാര്‍ക്കിടയില്‍ സര്‍വെ നടത്തിയത്. ഏകദേശം 180 നേഴ്‌സുമാരെയാണ് പഠന സംഘം സര്‍വെയില്‍ ഉള്‍പ്പെടുത്തിയത്.

എന്‍എച്ച്എസില്‍ രോഗികളെ കിടത്തി ചികിത്സിക്കാന്‍ കട്ടിലുകള്‍ കുറവാണെന്ന പരാതി സ്ഥിരമായി ഉയര്‍ന്ന് കേള്‍ക്കാറുള്ളതാണ്. ഈ സാഹചര്യത്തിലാണ് മെഡിക്കലി ഫിറ്റായ മുതിര്‍ന്ന ആളുകള്‍ മറ്റ് പലര്‍ക്കും ആവശ്യമുള്ള ആശുപത്രി കിടക്കകളില്‍ വാസം തുടരുന്നത്.

സര്‍വെയില്‍ പങ്കെടുത്ത 95 ശതമാനം നേഴ്‌സുമാരും ഡിസ്ചാര്‍ജ് വൈകിപ്പിക്കുന്നത് തങ്ങളുടെ ആശുപത്രിയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് സമ്മതിക്കുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഈ പ്രശ്‌നം അതിരൂക്ഷമാം വിധം വര്‍ദ്ധിച്ചിട്ടുണ്ടെന്നും നേഴ്‌സുമാര്‍ സാക്ഷ്യപ്പെടുത്തുന്നു.

സര്‍വെയില്‍ പങ്കെടുത്ത നേഴ്‌സുമാരില്‍ പകുതിയിലേറെ പേരും രോഗികളെ ആശുപത്രിയില്‍തന്നെ കിടത്താന്‍ ബന്ധുക്കള്‍ സമ്മര്‍ദ്ദം ചെലുത്താറുണ്ടെന്ന് പറയുന്നുണ്ട്. ചാരിറ്റി സംഘടനകളുമായും വോളന്റീയര്‍മാരുമായും സഹകരിച്ചാല്‍ എന്‍എച്ച്എസിന്മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കാന്‍ സാധിക്കുമെന്നും സര്‍വെയില്‍ പങ്കെടുത്ത നേഴ്‌സുമാര്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.