
സ്വന്തം ലേഖകൻ: എന്‍എച്ച്എസ് ജോലിക്കാര്‍ക്ക് പണപ്പെരുപ്പത്തില്‍ നിന്നും വളരെ താഴെയുള്ള ശമ്പള വര്‍ദ്ധനവാണ് സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുന്നതെങ്കില്‍ പ്രത്യാഘാതം നേരിടാന്‍ തയാറായിരിക്കണമെന്ന് മന്ത്രിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കി യൂണിയനുകള്‍. 3% വര്‍ദ്ധനവാണ് നിലവില്‍ സര്‍ക്കാര്‍ പരിഗണിക്കുന്നത്.
എന്നാല്‍ ഇതുമായി മുന്നോട്ട് വന്നാല്‍ സമരങ്ങളുണ്ടാകില്ലെന്നും, മറിച്ച് ജീവനക്കാര്‍ എന്‍എച്ച്എസ് ഉപേക്ഷിച്ച് കുടിയൊഴിഞ്ഞ് പോകുന്നതിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്നുമാണ് മുന്നറിയിപ്പ്. റിയല്‍ ടേംസ് പേയില്‍ കട്ടിംഗും, ജീവനക്കാരുടെ ക്ഷാമവും, കോവിഡ് സൃഷ്ടിച്ച തലവേദനകളും ചേര്‍ന്ന് എന്‍എച്ച്എസിന് ‘കൊടുങ്കാറ്റിന്’ വഴിയൊരുക്കുമെന്നും യൂണിയനുകള്‍ വ്യക്തമാക്കുന്നു.
എന്‍എച്ച്എസ് പേ റിവ്യൂ ബോഡിയുടെ അന്തിമ നിര്‍ദ്ദേശം ഇപ്പോഴും വ്യക്തമായിട്ടില്ല. ഇംഗ്ലണ്ടിലെ ജീവനക്കാര്‍ക്ക് 3 ശതമാനത്തില്‍ ഒതുങ്ങുമെന്നാണ് സ്രോതസുകള്‍ നല്‍കുന്നത്. സ്‌കോട്ട്‌ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ പ്രാദേശിക ഗവണ്‍മെന്റുകളാണ് ഇത് തീരുമാനിക്കുന്നത്. അവിടങ്ങളില്‍ അഞ്ചു ശതമാനം വരെ പരിഗണിക്കുന്നുണ്ട്.
പേ റിവ്യൂ ബോഡി നിര്‍ദ്ദേശം സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഇത് പ്രസിദ്ധീകരിച്ചിട്ടില്ല. അടുത്ത ആഴ്ചയോടെ മാത്രമാകും പുറത്തുവരികയെന്നാണ് റിപ്പോര്‍ട്ട്.
ഡോക്ടര്‍മാരും, ഡെന്റിസ്റ്റുകളും ഒഴികെയുള്ള എന്‍എച്ച്എസ് ജോലിക്കാര്‍ക്കിടയില്‍ കാര്യമായ രോഷം നിലനില്‍ക്കുന്നതായി യൂണിയന്‍ പറയുന്നു. എന്നാല്‍ സമരം നടന്നാല്‍ ചെറിയ സംഘടനകളാകും ഇതിലേക്ക് നീങ്ങുക. ഇതിന് പകരം ജോലി ഉപേക്ഷിച്ച് പോകുകയാകും പലരും ചെയ്യുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല