
സ്വന്തം ലേഖകൻ: എൻഎച്ച്എസിൽ കൂട്ട വിരമിക്കൽ ജിപിമാരുടെ ക്ഷാമം രൂക്ഷമാക്കുമെന്ന് മുന്നറിയിപ്പ്. നിലവിലെ പ്രതിസന്ധിയുടെ ആഴം കൂട്ടി നാലില്‍ ഒരു ജിപി വീതം റിട്ടയര്‍മെന്റിലേക്ക് നീങ്ങുകയാണ്. കൂടാതെ ജീവനക്കാരുടെ ക്ഷാമവും, ഫാമിലി ഡോക്ടര്‍മാരുടെ ചികിത്സയിലേക്ക് എത്തിച്ചേരാനുള്ള ബുദ്ധിമുട്ടുകളും കൂടി അവസ്ഥ മോശമാക്കുകയാണെന്ന് മുന്നറിയിപ്പ്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇംഗ്ലണ്ടിലെ ഫാമിലി ഡോക്ടര്‍മാരില്‍ 23 ശതമാനവും 55 വയസ്സിന് മുകളിലുള്ളവരാണ്.
അടുത്ത ഏതാനും വര്‍ഷങ്ങളില്‍ ഇവര്‍ വിരമിക്കും. ഏകദേശം 6000 പേരാണ് ഈ വിധം പുറത്തുപോകുക. ഡോക്ടര്‍മാര്‍ വിരമിക്കുന്ന ശരാശരി പ്രായം 59 ആണ്. പത്തില്‍ ഒരാള്‍ മാത്രമാണ് 35 വയസ്സില്‍ താഴെയുള്ളവര്‍. 2008 മുതല്‍ തന്നെ നേരത്തെ വിരമിക്കുന്ന ഡോക്ടര്‍മാരുടെ എണ്ണം മൂന്നിരട്ടിയായിരുന്നു.
എന്‍എച്ച്എസ് ഡിജിറ്റല്‍ കണക്കുകള്‍ പ്രകാരം പത്ത് ജിപിമാരില്‍ നാല് പേര്‍ വീതം 50ന് മുകളില്‍ പ്രായമുള്ളവരാണ്. ഈ ടൈം ബോംബ് സര്‍ജറികളില്‍ നാശം വിതയ്ക്കുമെന്നാണ് മുന്നറിയിപ്പ്. ഈ കണക്കുകള്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നതെന്ന് സീനിയര്‍ ഡോക്ടര്‍മാര്‍ പറയുന്നു. രാഷ്ട്രീയക്കാരുമായി കൊമ്പുകോര്‍ക്കുക കൂടി ചെയ്യുന്നതോടെ ആയിരക്കണക്കിന് പേര്‍ വിരമിക്കലിനെ കുറിച്ച് ചിന്തിച്ച് തുടങ്ങിയിട്ടുണ്ട്.
അടുത്ത വര്‍ഷം ആയിരക്കണക്കിന് ജിപിമാര്‍ സര്‍ജറികള്‍ വിട്ടിറങ്ങുന്നത് വെല്ലുവിളിയാണെന്ന് റോയല്‍ കോളേജ് ഓഫ് ജിപി’സ് ചെയര്‍ പ്രൊഫസര്‍ മാര്‍ട്ടിന്‍ മാര്‍ഷല്‍ പറഞ്ഞു. ജീവനക്കാരുടെ ക്ഷാമം മൂലം പല ജിപി സര്‍ജറികളും അടച്ചിടാന്‍ നിര്‍ബന്ധിതമായിട്ടുണ്ട്. എന്‍എച്ച്എസ് ജീവനക്കാരുടെ പ്രതിസന്ധി നേരിടാന്‍ കൃത്യമായ പദ്ധതി ആവിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
ജീവനക്കാരുടെ ക്ഷാമമാണ് എന്‍എച്ച്എസ് ട്രസ്റ്റുകള്‍ നേരിടുന്ന പ്രധാന പ്രശ്‌നമെന്ന് എന്‍എച്ച്എസ് പ്രൊവൈഡേഴ്‌സ് വ്യക്തമാക്കുന്നു. സുനാക് ആരോഗ്യ മേഖലയ്ക്ക് പ്രഖ്യാപിച്ച 5.9 ബില്ല്യണ്‍ ആവശ്യത്തിന് ജീവനക്കാരില്ലാതെ പോയാല്‍ ഉപകാരപ്പെടില്ലെന്ന് മുന്‍ ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ടും പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല