1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 28, 2023

സ്വന്തം ലേഖകൻ: ബ്രിട്ടനിലെ ആരോഗ്യ മേഖലയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കാൻ തദ്ദേശീയരായ ജീവനക്കാരെ നിയമിക്കണമെന്ന് ശുപാർശ. ബ്രിട്ടനിൽ 2036 ൽ 570,000 ജീവനക്കാരുടെ കുറവ് ഉണ്ടാകുമെന്ന റിപ്പോർട്ടുള്ള എൻഎച്ച്എസ് വർക്ക്‌ പ്ലാനിലാണ് ഇത്തരമൊരു ശുപാർശ. എൻഎച്ച്എസിന്റെ വർക്ക് പ്ലാൻ പ്രകാരം നിലവിൽ 154,000 ഫുൾ ജീവനക്കാരുടെ കുറവാണ് ഉള്ളത്. ഇത് 2036 ഓടെ 570,000 മായി മാറുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ബ്രിട്ടനിലെ ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ ഉൾപ്പടെയുള്ളവർ 107 പേജുള്ള വർക്ക്‌ പ്ലാൻ റിപ്പോർട്ട് പരിശോധിക്കുന്നുണ്ട്.

ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കുന്ന ജീവനക്കാരുടെ തൊഴിൽക്ഷാമം ഉൾപ്പെടെ പരിഹരിക്കാനുള്ള വിശദമായ നിർദ്ദേശങ്ങളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നാണ് സൂചന. നിലവിലെ രീതി തുടർന്നാൽ എൻഎച്ച്എസിൽ 15 വർഷത്തിനുള്ളിൽ 28,000 ജിപിമാരുടെയും 44,000 കമ്മ്യൂണിറ്റി നേഴ്‌സുമാരുടെയും പാരാമെഡിക്കലുകളുടെയും കുറവ് ഉണ്ടാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഉയർന്നു വരുന്ന ജനസംഖ്യയ്ക്ക് ആനുപാതികമായി ജീവനക്കാരുടെ എണ്ണം വർധിച്ചില്ലെങ്കിൽ വരും വർഷങ്ങളിലുള്ള വർധിച്ചു വരുന്ന രോഗികളെ താങ്ങാൻ എൻഎച്ച്എസിന് കഴിയില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ജീവനക്കാരുടെ ദൗർലഭ്യം മൂലം ഇപ്പോൾ തന്നെ ഗ്രാമീണ മേഖലയിൽ രോഗികളെ ചികിൽസിക്കാൻ ആവശ്യത്തിന് ജീവനക്കാർ ഇല്ലെന്ന പരാതി ഉണ്ട്. വിദേശത്ത് നിന്നു കൂടുതൽ നഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ മേഖലയിലെ ജീവനക്കാരെ നിയമിക്കുന്നതിനും താൽക്കാലിക ജീവനക്കാർക്കായി പ്രതിവർഷം കോടിക്കണക്കിന് പൗണ്ട് ചെലവഴിക്കുന്നതിനുമുള്ള പദ്ധതി സർക്കാർ ഉപേക്ഷിക്കണമെന്ന് ആരോഗ്യ വിദഗ്ധരും സ്റ്റാഫ് ഗ്രൂപ്പുകളും വ്യാപകമായി അവശ്യപ്പെടുന്നുണ്ടെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.