1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 7, 2017

സ്വന്തം ലേഖകന്‍: ആഗോള വനിതാ ഉച്ചകോടിക്കിടെ അമേരിക്കയുടെ യുഎന്‍ പ്രതിനിധിയായ ഇന്ത്യന്‍ വംശജ നിക്കി ഹാലിയെ നിര്‍ത്തിപ്പൊരിച്ച് കാണികള്‍. ലോകത്തിലെ പ്രമുഖ വനിതാനേതാക്കളും പൊതുപ്രവര്‍ത്തകരും മാധ്യമപ്രമുഖരും പങ്കെടുക്കുന്ന വാര്‍ഷിക വനിതാ ഉച്ചകോടിയില്‍ ‘ട്രംപ്‌സ് ഡിപ്ലോമാറ്റ്: നിക്കി ഹേലി’ എന്ന 22 മിനിറ്റ് നീണ്ട ചോദ്യോത്തര പരിപാടിക്കിടെയാണ് കാണികള്‍ നിക്കിയെ വട്ടംചുറ്റിച്ചത്.

പരിപാടിക്കിടെ പലവട്ടം നിക്കി ഹേലിക്കു നേര്‍ക്കു സദസ്സില്‍നിന്നു കൂക്കിവിളിയുമുണ്ടായി. ‘നാം അമേരിക്കന്‍ മൂല്യങ്ങള്‍ പ്രകടിപ്പിക്കണം. നാം എന്നും ലോകത്തിന്റെ മനഃസാക്ഷിയാണ്’ എന്ന് നിക്കി ഹേലി പറഞ്ഞപ്പോള്‍ ‘അപ്പോള്‍ അഭയാര്‍ഥികളുടെ കാര്യമോ?’ എന്ന് സദസില്‍ നിന്ന് ഉരുളക്ക് ഉപ്പേരി പോലെ ചോദ്യമെത്തി. ഇങ്ങനെ നിക്കി ഹേലി നടത്തിയ ഓരോ വിശദീകരണത്തിനും മറുചോദ്യവും എത്തി.

എന്തുകൊണ്ടാണു ട്രംപ് റഷ്യയെപ്പറ്റി തീരെ മിണ്ടാത്തതെന്നു മോഡറേറ്ററായ എംഎസ്എന്‍ബിസി അവതാരക ഗ്രീറ്റ വാന്‍ സസ്‌ടെറെന്റെ ചോദ്യത്തിനു മറുപടി പറയാന്‍ പോലും സദസ് നിക്കിയെ അനുവദിച്ചില്ല. നിറഞ്ഞ കൈയ്യടിയോടെ ചോദ്യത്തെ സ്വാഗതം ചെയ്ത സദസ് ‘ഞാന്‍ ട്രംപ് ഭരണകൂടത്തിനു വേണ്ടിയാണു ജോലിയെടുക്കുന്നതെന്ന കാര്യം ഓര്‍മിക്കണം’ എന്ന ഒരുവിധം ഉത്തരം പറയാന്‍ തുടങ്ങിയ നിക്കിയെ കൂവിയിരുത്തുകയും ചെയ്തു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.