സ്വന്തം ലേഖകന്‍: തീവ്രവാദ വിഷയത്തില്‍ പാകിസ്താന് ഇരട്ടത്താപ്പെന്ന് അമേരിക്കയുടെ ഐക്യരാഷ്ട്ര സഭാ പ്രതിനിധി നിക്കി ഹാലെ. തീവ്രവാദത്തിനെതിരായി അവര്‍ നമ്മോടൊപ്പം ചേരുന്നു. അഫ്ഗാനിസ്താനിലെ അമേരിക്കന്‍ സംഘത്തെ ആക്രമിക്കുന്ന തീവ്രവാദികള്‍ക്ക് അവര്‍ അഭയം നല്‍കുകയും ചെയ്യുന്നുവെന്നും നിക്കി ഹാലെ ആരോപിച്ചു.
ഈ ഇരട്ടത്താപ്പ് അംഗീകരിക്കാനാകില്ല. തീവ്രവാദത്തിനെതിരെ പോരാടാന്‍ പാകിസ്താനില്‍ നിന്ന് കൂടുതല്‍ സഹകരണമാണ് തങ്ങള്‍ പ്രതീക്ഷിച്ചതെന്നും നിക്കി ഹാലെ പറഞ്ഞു. അഫ്ഗാനിസ്താനില്‍ അമേരിക്ക വേട്ടയാടുന്ന തീവ്രവാദികള്‍ക്ക് സുരക്ഷിത താവളമൊരുക്കുകയാണ് പാകിസ്താനെന്നും വന്‍തുക ഓരോ വര്‍ഷവും അവര്‍ക്ക് നല്‍കിയിട്ടും നുണകളും വഞ്ചനയും മാത്രമാണ് പകരം നല്‍കിയതെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു.
അമേരിക്കന്‍ നേതാക്കളെ പാകിസ്താന്‍ വിഡ്ഢികളാക്കുകയായിരുന്നുവെന്നും ട്രംപ് ട്വിറ്റര്‍ സന്ദേശത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിക്കി ഹാലെയുടെ പ്രതികരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല