1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 18, 2016

സ്വന്തം ലേഖകന്‍: യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഇന്ത്യന്‍ വംശജ നിക്കി ഹാലിയെത്തുമെന്ന് സൂചന. ഇതു സംബന്ധിച്ച് ഹാലി നിയുക്ത പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തി. രണ്ടു തവണ സൗത്ത് കരോലിന ഗവര്‍ണറായി പ്രവര്‍ത്തന പരിചയമുള്ള ഹാലിയെ സ്‌റ്റേറ്റ് സെക്രട്ടറി പോലെ ഉന്നതമായ കാബിനറ്റ് പദവിയിലേക്ക് പരിഗണിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ട്രംപ് കൂടിക്കാഴ്ച നടത്തിയവരില്‍ മുന്‍ സ്‌റ്റേറ്റ് സെക്രട്ടറി ഹെന്റി കിസ്സിഞ്ജര്‍, റിട്ട.ജനറല്‍ ജാക് കെയ്ന്‍, അഡ്മിറല്‍ മൈക്ക് റോജേഴ്‌സ്, കെന്‍ ബ്ലാക്ക്‌വെല്‍ എന്നിവരുമുണ്ട്. കാബിനറ്റ് അംഗങ്ങളെയും ഉപദേശസമിതിയേയും നിശ്ചയിക്കുന്നതിനാണ് ഈ കൂടിക്കാഴ്ചകള്‍.

സൗത്ത് കരോലിനയിലെ ആദ്യ വനിത ഗവര്‍ണറും ആദ്യ ഇന്ത്യന്‍അമേരിക്കന്‍ വനിത ഗവര്‍ണറുമാണ് നിക്കി ഹാലി. അതേസമയം, റിപ്പോര്‍ട്ടിനെ കുറിച്ച് ഗവര്‍ണറുടെ ഓഫീസോ ട്രംപുമായി അടുത്ത വൃത്തങ്ങളോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ട്രംപിന്റെ കാബിനറ്റിലേക്ക് പരിഗണിക്കപ്പെടുന്ന രണ്ടാമത്തെ ഇന്ത്യന്‍അമേരിക്കന്‍ വംശജയാണ് ഹാലി. മുന്‍ ലൂസിയാന ഗര്‍വര്‍ ബോബി ജിന്‍ഡാലിനെയും സുപ്രധാന കാബിനറ്റ് പദവിയിലേക്കുള്ള ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.