1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 31, 2018

സ്വന്തം ലേഖകന്‍: നിപാ വൈറസ് പേടി; കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ സൂഷ്മമായി നിരീക്ഷിക്കണമെന്ന് യുഎഇ; മരിച്ചവരുടെ എണ്ണല്‍ 16 ആയി. യുഎഇ ആരോഗ്യമന്ത്രാലയമാണ് രാജ്യത്തെ വിവിധ വിമാനത്താവളങ്ങള്‍ക്ക് ഇതുസംബന്ധിച്ച അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണത്തെ തുടര്‍ന്ന് കടുത്ത പരിശോധനാ നടപടികള്‍ ഉണ്ടാകില്ലെന്നും യുഎഇ അറിയിച്ചു.

പനി മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയുമായി എത്തുന്നവരെ പരിശോധിക്കണം. സംശയം തോന്നിയാല്‍ പ്രത്യേക ഇടത്തേക്ക് മാറ്റിയ ശേഷം വിശമദമായ പരിശോധനകള്‍ നടത്തണമെന്നും അറിയിപ്പില്‍ നിര്‍ദേശിക്കുന്നു. നേരത്തെ നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള പഴങ്ങളുടെ കയറ്റിമതിയ്ക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു.

അതിനിടെ നിപാ ബാധിച്ച് കോഴിക്കോട് ബുധനാഴ്ച രണ്ടുപേര്‍ മരിച്ചു. പാലാഴി സ്വദേശി മധുസൂദനന്‍ (55), മുക്കം കാരശേരി സ്വദേശി അഖില്‍ (28) എന്നിവരാണു മരിച്ചത്. ഇതോടെ ജില്ലയില്‍ നിപ്പ ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി. ആദ്യം രോഗം ബാധിച്ചവരുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ക്ക് നിപ്പയില്ലെന്ന് പരിശോധനഫലം വന്നാലും വൈറസിന്റെ പ്രജനനകാലം കഴിയും വരെ അവര്‍ നിരീക്ഷണത്തില്‍ത്തന്നെ ആയിരിക്കുമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.