1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 21, 2018

സ്വന്തം ലേഖകന്‍: കോഴിക്കോട്ടെ പനി മരണങ്ങള്‍ക്കു പിന്നില്‍ നിപാ വൈറസ്; മരിച്ചവരുടെ എണ്ണം ഒമ്പതായി; കേന്ദ്രസംഘം എത്തുന്നു. നിപ്പ വൈറസ് ബാധിച്ച് ഇന്ന് ആറുപേര്‍കൂടി മരിച്ചതോടെ മരണസംഖ്യ ഒന്‍പതായി. കോഴിക്കോടും മലപ്പുറത്തും പനി ബാധിച്ച് മൂന്നുപേര്‍ വീതമാണ് കഴിഞ്ഞ ദിവസം മരിച്ചത്. ലച്ചോറില്‍ അണുബാധ മൂര്‍ഛിച്ചതാണ് മരണകാരണമെന്നാണ് വിവരം.

നേരത്തെ പനി ബാധിച്ച് ഒരു കുടുംബത്തിലെ മുന്നുപേര്‍ മ രിച്ചിരുന്നു. ആദ്യമരണങ്ങള്‍ നടന്ന സ്ഥലങ്ങളില്‍നിന്നും ദൂരെയുള്ള സ്ഥലങ്ങളിലുള്ളവരാണ് ഇപ്പോള്‍ മരിച്ച രണ്ട് പേരും. അതിനാല്‍ വൈറസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുന്നുവെന്ന ആശങ്കയുണ്ട്.

മരിച്ചവരുടെ രക്തസാമ്പിളുകള്‍ പരിശോധന നടത്തിയാണ് പനിക്ക് കാരണം നിപാ വൈറസാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ജീവിച്ചിരിക്കുന്ന ഒരാളിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര സംഘം തിങ്കളാഴ്ച കേരളത്തിലെത്തും. ചെങ്ങരോത്ത് മേഖലയിലായിരിക്കും പ്രധാനമായും സന്ദര്‍ശനം. നാദാപുരം ചെക്കിയാട്, കോഴിക്കോട് നഗരത്തിനടുത്തുള്ള പാലാഴി എന്നിവിടങ്ങളിലും സമാനമായ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതിനിടെ പനി ബാധിച്ച് മരിച്ച സാബിത്തിനെ പരിചരിച്ച നഴ്!സ് ലിനിയും മരിച്ചു. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്!സായിരുന്നു കോഴിക്കോട് ചെമ്പനോട സ്വദേശിനിയായ ലിനി. വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായി ലിനിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കാതെ ആശുപത്രി വളപ്പില്‍ സംസ്‌കരിച്ചു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.