1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 2, 2018

സ്വന്തം ലേഖകന്‍: ഇന്ത്യയിലേക്കു മടങ്ങാന്‍ മടി; ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം നേടാന്‍ നീരവ് മോദി ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ഇതിന്റെ ആദ്യ പടിയെന്ന നിലയില്‍ തന്നെ സഹായിക്കാന്‍ കഴിയുന്ന ഒരു അഭിഭാഷകനെ നീരവ് മോദി തെരയുകയാണെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രിട്ടനില്‍ രണ്ട് നിയമ സ്ഥാപനങ്ങളെ നീരവ് മോദി സമീപിച്ചെന്നാണു സൂചന.

ഇതില്‍ ഒന്ന് ഇന്ത്യന്‍ വംശജനായ അഭിഭാഷകന്‍ ആനന്ദ് ദൂബെയുമായി ബന്ധമുള്ള ബുട്ടീക് ലോ എന്ന സ്ഥാപനമാണെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു. കോടികള്‍ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വിജയ് മല്ല്യയെ സഹായിക്കുന്ന അഭിഭാഷകന്‍ കൂടിയാണ് ആനന്ദ്. അതേസമയം, നീരവ് മോദിയുടെ യാത്രകളെ സംബന്ധിച്ചും ഇയാള്‍ എവിടെയാണ് എന്നതു സംബന്ധിച്ചും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് കേസ് അന്വേഷിക്കുന്ന സിബിഐ അറിയിച്ചു.

കോടികളുടെ ബാങ്ക് തട്ടിപ്പ് നടത്തി ഇന്ത്യയില്‍നിന്നു കടന്ന മോദി ഹോങ്കോംഗിലല്ല, മറിച്ച് അമേരിക്കയിലാണ് ഒളിവില്‍ കഴിയുന്നതെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച് പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 13,700 കോടി രൂപയുടെ തട്ടിപ്പു നടത്തിയ മോദി ജനുവരിയില്‍ മുംബൈയില്‍നിന്ന് യുഎഇയിലേക്കു കടന്നതാണ്. അവിടെനിന്ന് ഹോങ്കോംഗിലേക്കു പറന്നു.

തുടര്‍ന്ന് മോദിയെ പിടികൂടാന്‍ സര്‍ക്കാര്‍ ഹോങ്കോംഗ് ഭരണകൂടത്തെ സമീപിച്ചതോടെ മോദി ലണ്ടനിലേക്കു കടന്നു. അവിടെനിന്ന് അമേരിക്കയിലേക്കും. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇയാള്‍ ഇപ്പോള്‍ ന്യൂയോര്‍ക്കിലാണ്. ലോസ് റീജന്‍സി ഹോട്ടലിനു പരിസരത്ത് ഇയാളെ കണ്ടവരുണ്ട്. ഹോങ്കോംഗിലുണ്ടെന്ന വിവരം സ്ഥിരീകരിച്ചതോടെ ചൈനയുടെ പ്രത്യേക ഭരണനിയന്ത്രണത്തിലൂള്ള ഹോങ്കോംഗ് അറസ്റ്റിനുള്ള അനുമതി നല്കിയിരുന്നു. ഇതു തിരിച്ചറിഞ്ഞാണ് മോദി ലണ്ടനിലേക്കു കടന്നത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.