
സ്വന്തം ലേഖകൻ: ബാങ്ക് വായ്പ തട്ടിപ്പില്‍ ഇന്ത്യ തേടുന്ന കുറ്റവാളിയും വജ്ര വ്യാപാരിയുമായ നിരവ് മോദി വീണ്ടും ബ്രിട്ടീഷ് കോടതിയെ സമീപിച്ചു. ഇന്ത്യയിലേക്ക് തിരിച്ചയക്കാനുള്ള ഉത്തരവ് ചോദ്യം ചെയ്താണ് നിരവ് യു.കെ ഹൈ്േകാടതിയെ സമീപിച്ചത്. ഏപ്രില്‍ 15നാണ് കീഴ് കോടതിയുടെ വിധി ആഭയന്തര സെക്രട്ടറി അംഗീകരിച്ച് നിരവിന്റെ നാടുകടത്തലിന് ഒരുക്കങ്ങള്‍ തുടങ്ങിയത്.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11,000 കോടി രൂപയിലേറെ വായ്പ തട്ടിപ്പ് നടത്തിയ ശേഷം ലണ്ടനിലേക്ക് കടന്ന നിരവിനെതിരെ ഇന്ത്യയില്‍ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കേസുകള്‍ ഉണ്ട്. സി.ബി.ഐയും എന്‍ഫോഴ്്‌സ്‌മെന്റും നിരവിനെതിരെ കേസെടുത്തിട്ടുണ്ട്. 2019ല്‍ ലണ്ടനില്‍ അറസ്റ്റിലായ നീരവിനെ ഇക്കഴിഞ്ഞ ഫെബ്രുവരി 25നാണ് ഇന്ത്യയിലേക്ക തിരിച്ചയക്കാന്‍ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്.
ഫെബ്രുവരി 25 ന് യുകെ കോടതി മോദിയെ കൈമാറാൻ ഉത്തരവിട്ടതിനെ തുടർന്ന് അനുമതിക്കായി സ്റ്റേറ്റ് സെക്രട്ടറിക്ക് അയച്ചു.സ്റ്റേറ്റ് സെക്രട്ടറി അംഗീകാരം നൽകിയ ശേഷവും കോടതിയുടെ തീരുമാനം മേൽക്കോടതിയിൽ ചോദ്യം ചെയ്യപ്പെടാൻ സാധ്യത ഉണ്ടായിരുന്നു. ഈ ഉത്തരവിനെ ഹൈക്കോടതിയിൽ ചോദ്യം ചെയ്യാൻ മോദിക്ക് 14 ദിവസം സമയം അനുവദിക്കുകയും ചെയ്തു.
മോദിക്കെതിരായ തെളിവുകൾ പ്രഥമദൃഷ്ട്യാ നിലനിൽക്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് യുകെ കോടതി വിധി പുറപ്പെടുവിച്ചത്. മനുഷ്യാവകാശ ലംഘനങ്ങളുണ്ടാവുമെന്നും, ന്യായമായ വിചാരണ ലഭിക്കില്ലെന്നും, ജയിൽ അവസ്ഥ മോശമായിരിക്കുമെന്നും കാണിച്ച് മോദി സമർപ്പിച്ച ഹർജികൾ കോടതി തള്ളിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല